Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈക്കൽ ലോബൊ

മൈക്കൽ ലോബൊ
മൈക്കൽ വിൻസന്റ് ലോബൊ ഗോവ സംസ്ഥാനത്തിൽ നിന്നുള്ള ഒരു ബിസിനസ്സുകാരനും രാഷ്ട്രീയപ്രവർത്തകനുമാണ്. ലോബോ കത്തോലിക്ക് സമുദായത്തിലുള്ളതും ഭരിയ്ക്കുന്ന പാർട്ടിയായ ബി ജെ പിയുടെ അംഗവുമാണ്.
By Rashmi | Friday, March 29, 2019, 05:22:59 PM [IST]

മൈക്കൽ ലോബൊ ജീവചരിത്രം

മൈക്കൽ വിൻസന്റ് ലോബൊ ഗോവ സംസ്ഥാനത്തിൽ നിന്നുള്ള ഒരു ബിസിനസ്സുകാരനും രാഷ്ട്രീയപ്രവർത്തകനുമാണ്. ലോബോ കത്തോലിക്ക് സമുദായത്തിലുള്ളതും ഭരിയ്ക്കുന്ന പാർട്ടിയായ ബി ജെ പിയുടെ അംഗവുമാണ്. 2012-ലെ സംസ്ഥാൻ അസംബ്ലി തിരഞ്ഞെടുപ്പിൽ കലംഗുഡെ വിധാൻ സഭ നിയോജകമണ്ഡലത്തിനു വേണ്ടി നിലവിൽ ഗോവ ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായ അഗ്നെലൊ നിക്കോളാസ് ഫെർണാണ്ടസിനെ പരാജയപ്പെടുത്തി 2012 മാർച്ച് 7-ന് ഗോവ സംസ്ഥാനത്തിന്റെ 6-മത് ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി. ലോബോ ഉത്തര ഗോവാ ആസൂത്രണ & വികസന അഥോറിറ്റി ചെയർമാനും ഗോവ സർക്കാരിലെ വിവിധ കമ്മിറ്റികളുടെ അംഗവുമാണ്. കണ്ടൊലിമിൽ ഇന്ത്യയുടെ ആദ്യ പ്ലേ ബോയ് ക്ലബിന്റെ ആരംഭത്തെ അദ്ദേഹം എതിർത്തു.

കൂടുതൽ വായിക്കുക

മൈക്കൽ ലോബൊ വ്യക്തിജീവിതം

മുഴുവൻ പേര് മൈക്കൽ ലോബൊ
ജനനത്തീയതി 18 Jun 1976 (വയസ്സ് 49)
ജന്മസ്ഥലം മപുസ, ഗോവ
പാര്‍ട്ടിയുടെ പേര്‌ Karnataka Janata Paksha
വിദ്യാഭ്യാസം 10th Pass
തൊഴില്‍ രാഷ്ട്രീയപ്രവർത്തകൻ, ബിസിനസ് വ്യക്തി
പിതാവിന്റെ പേര് മെല്ചിയാഡ്സ് വിൻസന്റ് ലോബൊ
മാതാവിന്റെ പേര് അല്മിര ലോബൊ
പങ്കാളിയുടെ പേര് സാഞ്ച ദലീല ലോബൊ
പങ്കാളിയുടെ ജോലി വീട്ടമ്മ/സർപഞ്ച്
മക്കൾ 2 പുത്രൻ
വെബ്സെെറ്റ് http://michaellobo.co.in

മൈക്കൽ ലോബൊ ആസ്തി

ആസ്തി
₹3.06 LAKHS
ആസ്തികള്‍
₹14.06 LAKHS
ബാധ്യത
₹11 LAKHS

മൈക്കൽ ലോബൊ കൗതുകകരമായ വിവരങ്ങള്‍

തന്റെ തിരക്കേറിയ ജീവിതത്തിനിടയിലും മൈക്കൽ സ്പോർട്ട്സിലും സാംസ്ക്കാരിക പ്രവർത്തനങ്ങളിലും അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം ഗോവയുടെ ഐ എസ് എൽ ടീം എഫ് സി ഗോവയുടെ വലിയ ആരാധകനാണ്. അദ്ദേഹം വിവിധ കായിക മേഖലകളിലുള്ള പ്രാദേശിക ടീമുകളെയും പിന്തുണയ്ക്കുന്നു. മൈക്കൽ ധാരാളം സാംസ്ക്കാരിക പ്രവർത്തങ്ങളുടെ മഹാമനസ്ക്കനായ പിന്തുണക്കാരനുമാണ്. തങ്ങളുടെ പരാതികളുമായി അദ്ദേഹത്തിന്റെ അടുത്ത് വരുന്ന സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള ജനങ്ങൾ ഒരിക്കലും വെറും കയ്യോടെ മടങ്ങാറില്ല.

മൈക്കൽ ലോബൊ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2015: 2015 നവംബർ 8-ന് കലംഗുടെയിൽ ഒരു റിസോർട്ടിനടുത്ത് പണികഴിപ്പിച്ച അനധികൃത മതിൽ ലോബോ ഇടിച്ചു നിരത്തി. റിസോർട്ട് ഉടമ കലംഗുടെ പള്ളിയ്ക്കടുത്തുള്ള തന്റെ റിസോർട്ടിനടുത്തായുള്ള ഒരു നെൽ കൃഷിയിടം അനധികൃതമായി നികത്തുകയും ചെയ്തിട്ടുണ്ട്.
  • 2012: 2012-ൽ ലോബോ ബി ജെ പി ടിക്കറ്റിൽ കലംഗുടെ വിധാൻ സഭ നിയോജകമണ്ഡലത്തിൽ (നിയോജകമണ്ഡലക്രമനമ്പർ 8) നിന്നും ഗോവ ലെജിസ്ലേറ്റീവ് അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയും കലഗുംണ്ടെയുടെ നിലവിലെ എം എൽ എയുമായ അഗ്നെലൊ നിക്കോളാസ് ഫെർണാണ്ടസിനെ 1875 വോട്ടുകൾക്ക് പരാജയപ്പെടുത്തുകയും ചെയ്തു.
  • : 2013 -ലെ കർണ്ണാടക ലെജിസ്ലേറ്റീവ് അസംബ്ലി തിരഞ്ഞെടുപ്പ് കാലയളവിൽ 2013 ഏപ്രിലിലും മെയിലും മാംഗ്ലൂരിൽ പാർട്ടി സ്ഥാനാർത്ഥിയ്ക്ക് വേണ്ടി അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയും മാംഗ്ലൂരിലെ റോമൻ കത്തോലിക്ക് സഭയുടെ ബിഷപ്പ്പായ അലോഷ്യസ് പോൾ ഡിസൂസയെ അനുഗ്രഹത്തിനായി കാണുകയും ചെയ്തു. 2013 ആഗസ്റ്റ് 8 വരെ അദ്ദേഹം ഗോവ സർക്കാരിൽ എസ്റ്റിമേറ്റ്സ് കമ്മിറ്റിയുടെയും ബഡ്ജറ്റ് കമ്മിറ്റിയുടെയും അംഗമായിരുന്നു.
  • : 2013 ഏപ്രിലിൽ, അദ്ദേഹം കൻഡൊലിമിലെ കൻഡൊലിം ബീച്ചിൽ ഇന്ത്യയിലെ ആദ്യത്തെ പ്ലേബോയ് ക്ലബ് തുടങ്ങുന്നതിനുള്ള നിർദ്ദേശത്തെ ശക്തിയുക്തം എതിർക്കുകയും ആ നിർദ്ദേശം “വേശ്യാവൃത്തി പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്ന്” പ്രസ്താവിക്കുകയും ചെയ്തു.
  • : കൂടാതെ, 2012 മെയ് 24 മുതൽ അദ്ദേഹം ഉത്തര ഗോവ ആസൂത്രണം & വികസന അഥോറിറ്റി ചെയർമാനുമായി; അഥോറിറ്റിയ്ക്ക് സംസ്ഥാന തലസ്ഥാനമായ പനാജിയിലും മാപുസയിലും ഉടനീളം നിയമപരിധിയുണ്ട്.
  • : അതേ വർഷത്തിൽ തന്നെ, 2012 മാർച്ച് 7-ന് ഗോവ സംസ്ഥാനം രൂപീകരിച്ചപ്പോൾ അദ്ദേഹം സംസ്ഥാനത്തിന്റെ 6-മത് ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി.

മുന്‍കാല ചരിത്രം

  • 90-????? ????????: മൈക്കൽ ലോബോയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവ് തന്റെ 14-മത്തെ വയസ്സിൽ സ്ഥാപിക്കുകയും വളരാൻ സഹായിക്കുകയും ചെയ്ത ഗോവയിലെ ഗോൾഡൻ യൂത്ത് സോഷ്യൽ സർവീസ് ഓർഗനൈസേഷനായിരുന്നു. അത് മുതൽ, മൈക്കൽ അത്യാവശ്യക്കാരെ സജീവമായി സഹായിക്കുവാൻ ആരംഭിച്ചു.
  • 80-????? ????????: അദ്ദേഹം പനാജിയിലെ ഒരു ചെറിയ ബാറിൽ പാത്രം കഴുകുന്ന ജോലിയെടുത്ത് തന്റെ വിദ്യാഭ്യാസത്തിനുള്ള തുകയുണ്ടാക്കി. അദ്ദേഹത്തിന്റെ ചുറുചുറുക്കും കഠിനാധ്വാനവും അദ്ദേഹത്തെ അതേ റസ്റ്റോറന്റിലെ അസിസ്റ്റന്റ് മാനേജറായി ഉയർത്തി.

മൈക്കൽ ലോബൊ നേട്ടങ്ങൾ

മൈക്കൽ ലോബോ പാര സിറ്റിസൺസ് ഫോറം സെക്രട്ടറിയായിരുന്നു.
അദ്ദേഹം ഉത്തര ഗോവ ബി ജെ പി പ്രസിഡന്റായി നിയമിക്കപ്പെടുകയും ഉത്തര ഗോവ ആസൂത്രണം & വികസന അഥോറിറ്റിയുടെ (എൻ ജി പി ഡി എ) ചെയർമാനായി തീരുകയും ചെയ്തു.
മൈക്കലിന്റെ കൗശലബുദ്ധിയുള്ള നേതൃത്വത്തിനു കീഴിൽ, കലംഗുഡെ നിയോജകമണ്ഡലം പാർക്കിംഗിന്റെയും വിനോദമേഖലയുടെയും നിർമ്മാണം, റോഡ് വികസനം, മാലിന്യ നിർമ്മാർജ്ജനം, ശൃംഖല പൂർത്തീകരണം, മുതലായവ അടക്കം ബൃഹത്തായ മാറ്റങ്ങൾക്ക് വിധേയമായി.
മൈക്കൽ ലോബോ പ്ലേ ബോയ് ക്ലബ് തുടങ്ങുന്നതിനെതിരെ പൊരുതുകയും നിരാഹാരസത്യഗ്രഹം ചെയ്ത് ചില സാമൂഹ്യവിരുദ്ധ ഘടകങ്ങളാൽ തഴച്ചു വളർന്ന അനധികൃത നിശാക്ലബ്ബുകളും ഡാൻസ് ബാറുകളും അടപ്പിക്കുന്നതിന് സർക്കാരിനെ നിർബന്ധിതമാക്കുകയും ചെയ്തു.
2016-ൽ മൈക്കൽ ഭാരതീയ ഛത്ര സൻസദ് ഫൗണ്ടേഷനും പൂനെ സർക്കാരിന്റെ എം എ ഇ ഇ ആർസ് എം ഐ ടി സ്കൂളും നല്കിയ ഐഡിയൽ യൂത്ത് ലെജിസ്ലേച്ചർ അവാർഡിനാൽ (യുവ വിധായക് പുരസ്ക്കാർ) അനുഗ്രഹീതനായി.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+