Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പള്ളി രാമചന്ദ്രൻ

മുല്ലപ്പള്ളി രാമചന്ദ്രൻ
കോൺഗ്രസിന്റെ ശക്തമായ നേതാവും കേരള സംസ്ഥാന അധ്യക്ഷനുമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. യുപിഎ സർക്കാരിൽ മുൻ ആഭ്യന്തര സഹമന്ത്രിയും ഏഴ് തവണ ലോക്സഭ അംഗവുമായിരുന്ന മുല്ലപ്പള്ളി തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത് കെഎസ്യുവിലൂടെയാണ്.
By Keshav Karna | Tuesday, March 9, 2021, 07:01:43 PM [IST]

മുല്ലപ്പള്ളി രാമചന്ദ്രൻ ജീവചരിത്രം

കോൺഗ്രസിന്റെ ശക്തമായ നേതാവും കേരള സംസ്ഥാന അധ്യക്ഷനുമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ.യുപിഎ സർക്കാരിൽ മുൻ ആഭ്യന്തര സഹമന്ത്രിയും ഏഴ് തവണ ലോക്സഭ അംഗവുമായിരുന്ന മുല്ലപ്പള്ളി തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത് കെഎസ്യുവിലൂടെയാണ്. കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.1968 ലാണ് അദ്ദേഹം കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെടുന്നത്.1978 ൽ പാർട്ടി പിളർന്നപ്പോൾ യൂത്ത് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്‍റ് മുല്ലപ്പള്ളായിരുന്നു. അന്ന് സോഷ്യലിസ്റ്റ് ഫോറത്തിന്റെ ചെയർമാനായി പ്രവർത്തിച്ച മുല്ലപ്പള്ളി ഇന്ദിരാഗാന്ധിക്കൊപ്പം ഉറച്ച് നിന്ന് ചില നേതാക്കളിൽ ഒരാളായിരുന്നു. കണ്ണൂരില്‍ നിന്നാണ് അദ്ദേഹം ആദ്യമായി ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 1984 ൽ ആയിരുന്നു ഇത്. ഇതേ വര്‍ഷം തന്നെയാണ് മുല്ലപ്പള്ളി രാമചന്ദ്രനെ ഇന്ദിര ഗാന്ധി നേരിട്ട് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിക്കുന്നത്. 1988 ൽ ഐസിസി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന കോൺഗ്രസിൽ ഏറ്റവും കൂടുതൽ കാലം പാർലമെന്റ് അംഗമായിരുന്ന നേതാവ് കൂടിയാണ് മുല്ലപ്പള്ളി.1984,1989, 1991, 1996, 1998-ലും കണ്ണൂരില്‍ നിന്നും തുടര്‍ച്ചയായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 91 ൽ പിവി നരസിംഹറാവു മന്ത്രിസഭയില്‍ കാര്‍ഷിക സഹമന്ത്രിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. 2004 ൽ കണ്ണൂരിൽ മത്സരിച്ചു എങ്കിലും സിപിഎമ്മിന്റെ എപി അബ്ദുള്ളകുട്ടിയോട് പരാജയപ്പെടുകയായിരുന്നു. പിന്നീട് 2009ൽ മുല്ലപ്പള്ളി കണ്ണൂരിൽ നിന്ന് മാറി വടകരയിൽ മത്സരിച്ചു. അട്ടിമറി വിജയമായിരുന്നു മണ്ഡലത്തിൽ നേടിയത്. 2014 ലും ഇതേ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചു. 2009 ല്‍ ഡോ. മന്‍മോഹന്‍ സിങ്ങ് മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയുമായിരുന്നു അദ്ദേഹം. 2012018-ൽ കെ.പി.സി.സി പ്രസിഡൻറായിരുന്ന വി.എം. സുധീരൻ പദവി ഒഴിഞ്ഞപ്പോൾ ആക്ടിംഗ് പ്രസിഡൻറായ എം.എം. ഹസൻ പകരം കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ വായിക്കുക

മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തിജീവിതം

മുഴുവൻ പേര് മുല്ലപ്പള്ളി രാമചന്ദ്രൻ
ജനനത്തീയതി 07 Nov 1944 (വയസ്സ് 81)
ജന്മസ്ഥലം വടകര
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം M.A. LL.B.
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകൻ
പിതാവിന്റെ പേര് മുല്ലപ്പള്ളി ഗോപാലൻ
മാതാവിന്റെ പേര് പാറു അമ്മ
പങ്കാളിയുടെ പേര് ഉഷ രാമചന്ദ്രൻ
പങ്കാളിയുടെ ജോലി വീട്ടമ്മ

മുല്ലപ്പള്ളി രാമചന്ദ്രൻ ആസ്തി

ആസ്തി
₹70.65 LAKHS
ആസ്തികള്‍
₹92.25 LAKHS
ബാധ്യത
₹21.6 LAKHS

മുല്ലപ്പള്ളി രാമചന്ദ്രൻ കൗതുകകരമായ വിവരങ്ങള്‍

സോഷ്യലിസ്റ്റ് ഫോറത്തിന്റെ ചെയർമാനായി പ്രവർത്തിച്ച മുല്ലപ്പള്ളി ഇന്ദിരാഗാന്ധിക്കൊപ്പം ഉറച്ച് നിന്ന് ചില നേതാക്കളിൽ ഒരാളായിരുന്നു. കണ്ണൂരില്‍ നിന്നാണ് അദ്ദേഹം ആദ്യമായി ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

മുല്ലപ്പള്ളി രാമചന്ദ്രൻ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 1991 : കണ്ണൂരിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിവി നരസിംഹറാവു മന്ത്രിസഭയില്‍ കാര്‍ഷിക സഹമന്ത്രിയായി
  • 1989 : കണ്ണൂരിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
  • 1988 : ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി
  • 1984 : കണ്ണൂർ മണ്ഡലത്തിൽ നിന്ന് ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
  • 1977 : പ്രസിഡന്റ്, കേരളപ്രദേശ് യൂത്ത് കോൺഗ്രസ്

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+