Get Updates
Get notified of breaking news, exclusive insights, and must-see stories!

പങ്കജ മുണ്ടെ ഗോപിനാഥറാവു

പങ്കജ മുണ്ടെ ഗോപിനാഥറാവു
പങ്കജ മുണ്ടെ - പാൽവെ ഇന്ത്യൻ രാഷ്ട്രീയത്തിലെ യുവമുഖമാണ്. അവർ ഭാരതീയ ജനത പാർട്ടിയിൽ നിന്നുമാണ്.
By Ajay M V | Tuesday, January 1, 2019, 01:33:51 PM [IST]

പങ്കജ മുണ്ടെ ഗോപിനാഥറാവു ജീവചരിത്രം

പങ്കജ മുണ്ടെ - പാൽവെ ഇന്ത്യൻ രാഷ്ട്രീയത്തിലെ യുവമുഖമാണ്. അവർ ഭാരതീയ ജനത പാർട്ടിയിൽ നിന്നുമാണ്. അവർ പരേതനായ ഗോപിനാഥ് മുണ്ടെയുടെ മകളാണ്. അവരുടെ പിതാവ് ഗോപിനാഥ് മുണ്ടെ 2014 ജൂൺ 3-ന് ന്യൂ ദൽ ഹിയിലുണ്ടായ റോഡപകടത്തിൽ കൊല്ലപ്പെട്ടു. അവർ രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നുമാണ്. പരേതനായ പ്രമോദ് മഹാജന്റെ അനന്തരവളും രാഹുൽ മഹാജന്റെയും പൂനം മഹാജന്റെയും ബന്ധുവുമാണ് അവർ. 1979 ജൂലായ് 26-ന് മഹാരാഷ്ട്രയിലെ പർലിയിൽ അവർ ജനിച്ചു. അവർ തന്റെ ബിരുദം പൂർത്തിയാക്കുകയും എം ബി എ ബിരുദം കരസ്ഥമാക്കുകയും ചെയ്തു. വ്യവസായിയായി മാറിയ ഡോക്ടറായ അമിത് പൽവെയെ പങ്കജ മുണ്ടെ വിവാഹം ചെയ്തു. ദമ്പതികൾക്ക് ആര്യമൻ എന്ന് പേരുള്ള ഒരു മകനുണ്ട്. രാഷ്ട്രീയത്തിലേയ്ക്ക് വരുന്നതിനു മുൻപ് അവർ എൻ ജി ഒ കളുടെ ഭാഗമായിരുന്നു. അവർ ധാരാളം എൻ ജി ഒ പ്രൊജക്ടുകളും അനേകം വലിയ സാമൂഹിക പ്രൊജക്ടുകളും ചെയ്തിട്ടുണ്ട്.

കൂടുതൽ വായിക്കുക

പങ്കജ മുണ്ടെ ഗോപിനാഥറാവു വ്യക്തിജീവിതം

മുഴുവൻ പേര് പങ്കജ മുണ്ടെ ഗോപിനാഥറാവു
ജനനത്തീയതി 26 Jul 1979 (വയസ്സ് 46)
ജന്മസ്ഥലം 26 July 1979
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Graduate
തൊഴില്‍ രാഷ്ട്രീയ പ്രവർത്തക
പിതാവിന്റെ പേര് മുണ്ടെ ഗോപിനാഥറാവു
മാതാവിന്റെ പേര് പ്രദ്ന്യ മുണ്ടെ
പങ്കാളിയുടെ പേര് അമിത് പാൽവെ
പങ്കാളിയുടെ ജോലി കൃഷിയും ബിസിനസ്സും
മക്കൾ 1 പുത്രൻ

പങ്കജ മുണ്ടെ ഗോപിനാഥറാവു ആസ്തി

ആസ്തി
₹7.61 CRORE
ആസ്തികള്‍
₹13.75 CRORE
ബാധ്യത
₹6.13 CRORE

പങ്കജ മുണ്ടെ ഗോപിനാഥറാവു കൗതുകകരമായ വിവരങ്ങള്‍

600 റാലികളും 3500 കി.മി. റോഡ് യാത്രകളും ചെയ്ത് 79 അസംബ്ലി നിയോജകമണ്ഡലങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട് പങ്കജ മുണ്ടെ. “പുനഃസംഘർഷ യാത്ര”യ്ക്ക് വിപുലമായ പ്രതികരണവും അനുകൂലികളെയും ലഭിച്ചിട്ടുണ്ട്. പങ്കജ മുണ്ടെയും അവരുടെ സ്ഥിരോത്സാഹികളായ സംഘവും പർളിയിലെ ജനങ്ങളുടെ ഉന്നമനത്തിനായി അഹോരാത്രം പരിശ്രമിച്ചിട്ടുണ്ട്. സാമൂഹിക ക്ഷേമ പരിപാടികൾക്കായി സ്ത്രീകളുടെ പ്രോത്സാഹനത്തിനു വേണ്ടി അവർ പ്രവർത്തിച്ചിട്ടുണ്ട്. പെൺ ഭ്രൂണഹത്യയ്ക്കെതിരെയും സ്ത്രീകൾക്ക് വേണ്ടിയുള്ള വിവിധ സ്വയം തൊഴിൽ അവസരങ്ങൾക്ക് വേണ്ടിയും ശക്തമായി പൊരുതിയിട്ടുണ്ട്.

പങ്കജ മുണ്ടെ ഗോപിനാഥറാവു രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2018: അവർ ഇപ്പോൾ നിലവിൽ ഗ്രാമ വികസനത്തിന്റെയും സ്ത്രീ & ശിശുക്ഷേമത്തിന്റെയും മന്ത്രിയും കൂടാതെ മഹാരാഷ്ട്ര സർക്കാരിലെ ലത്തൂർ ജില്ലയ്ക്കും ബീഡ് ജില്ലയ്ക്കുമുള്ള മഹാരാഷ്ട്ര സംസ്ഥാന ഗാർഡിയൻ മന്ത്രിയും ആണ്.
  • 2015: കുംഭകോണത്തിൽ ഉൾപ്പെട്ടു എന്ന് പ്രതിപക്ഷ കോൺഗ്രസ് പാർട്ടി അവർക്കെതിരെ ആരോപണമുന്നയിച്ചു. ടെണ്ടർ വിളിക്കാതെ പർച്ചെയ്സ് ക്ലിയർ ചെയ്തതിലൂടെ പെരുമാറ്റ ചട്ടത്തിനെതിരെ പ്രവർത്തിച്ചു എന്നവർ ആരോപിച്ചു. മുണ്ടെ അഴിമതി ആരോപണങ്ങൾ നിഷേധിച്ചു. സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് കരാറുകൾ നല്കിയത് എന്ന് പറഞ്ഞു കൊണ്ട് പങ്കജ വിശദീകരണം നല്കി.
  • 2014: അസംബ്ലി തിരഞ്ഞെടുപ്പിനു മുൻപ്, അവർ “പുനഃ സംഘർഷ് യാത്ര” നയിച്ചു. 2014 ആഗസ്റ്റ് 27-ന് ആരംഭിച്ച 14 ദിവസത്തെ ദീർഘ യാത്രാ വേളയിൽ പങ്കജ 600 റാലികളും 3500 കി മി റോഡ് യാത്രകളും ചെയ്ത് 79 അസംബ്ലി നിയോജകമണ്ഡലങ്ങളിലൂടെ സഞ്ചരിച്ചു.
  • 2014: ഒക്ടോബർ 31-ന് പങ്കജ മുണ്ടെ മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗ്രാമ വികസനത്തിന്റെയും സ്ത്രീ & ശിശുക്ഷേമത്തിന്റെയും ജല സംരക്ഷണത്തിന്റെയും മന്ത്രിയായി അവർ നിയോഗിയ്ക്കപ്പെട്ടു.
  • 2012: പങ്കജ മുണ്ടെ ബി ജെ പിയുടെ യൂത്ത് വിംഗ്, ഭാരതീയ ജനത യുവ മോർച്ച പ്രസിഡന്റ് ആയി സേവനമനുഷ്ഠിച്ചു.
  • 2009: പർളി നിയോജകമണ്ഡലത്തിൽ നിന്നും അവർ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

മുന്‍കാല ചരിത്രം

  • 2018: പങ്കജ മുണ്ടെ ഇപ്പോൾ നിലവിൽ ഗ്രാമ വികസനത്തിന്റെയും സ്ത്രീ & ശിശുക്ഷേമത്തിന്റെയും മന്ത്രിയും കൂടാതെ മഹാരാഷ്ട്ര സർക്കാരിലെ ലത്തൂർ ജില്ലയ്ക്കും ബീഡ് ജില്ലയ്ക്കുമുള്ള മഹാരാഷ്ട്ര സംസ്ഥാന ഗാർഡിയൻ മന്ത്രിയും ആണ്.
  • 2014: ഒക്ടോബർ 31-ന് പങ്കജ മുണ്ടെ മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗ്രാമ വികസനത്തിന്റെയും സ്ത്രീ & ശിശുക്ഷേമത്തിന്റെയും ജല സംരക്ഷണത്തിന്റെയും മന്ത്രിയായി അവർ നിയോഗിയ്ക്കപ്പെട്ടു.
  • 2012: പങ്കജ മുണ്ടെ ബി ജെ പിയുടെ യൂത്ത് വിംഗ്, ഭാരതീയ ജനത യുവ മോർച്ച പ്രസിഡന്റ് ആയി സേവനമനുഷ്ഠിച്ചു.

പങ്കജ മുണ്ടെ ഗോപിനാഥറാവു നേട്ടങ്ങൾ

അവരുടെ ദീർഘവീക്ഷണമുള്ള പ്രവർത്തനങ്ങളിൽ അവർ അറിയപ്പെടുന്നു. അസംബ്ലി ഹൗസിലെ മികച്ച പ്രസംഗത്തിനുള്ള അവാർഡിന് അവർ അർഹയായിട്ടുണ്ട്.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+