• search
  • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
എൻ ബിരൺ സിംഗ്

എൻ ബിരൺ സിംഗ്

ജീവചരിത്രം

നോംഗ്തൊംബം ബിരൺ സിംഗ് നിലവിലെ മണിപ്പൂർ മുഖ്യമന്ത്രിയും മുൻ ഫുട്ബാൾ കളിക്കാരനും പത്രപ്രവർത്തകനുമാണ്. ഒരു ഫുട്ബാൾ കളിക്കാരനായി തന്റെ തൊഴിൽ ജീവിതം ആരംഭിച്ച അദ്ദേഹത്തിന് അതിർത്തി സുരക്ഷാ സേനയിലേയ്ക്ക്(ബി എസ് എഫ്) നിയമിതനാകുകയും ആഭ്യന്തര മത്സരങ്ങളിൽ അതിന്റെ ടീമിനായി കളിയ്ക്കുകയും ചെയ്തു. അദ്ദേഹം ബി എസ് എഫിൽ നിന്നും രാജി വെയ്ക്കുകയും പത്രപ്രവർത്തനത്തിലേയ്ക്ക് തിരിയുകയും ചെയ്തു.1992-ൽ അദ്ദേഹം നഹരോൾഗി തൗഡംഗ് എന്ന മാതൃഭാഷാ ദിനപത്രം ആരംഭിക്കുകയും 2001 വരെ അതിന്റെ എഡിറ്ററായി പ്രവർത്തിക്കുകയും ചെയ്തു. 2002-ൽ രാഷ്ട്രീയത്തിലേയ്ക്ക് തിരിഞ്ഞ അദ്ദേഹം ഡെമോക്രാറ്റിക് റെവൊല്യൂഷനറി പ്യൂപ്പിൾസ് പാർട്ടിയിൽ ചേർന്ന് ഹെയിംഗംഗ് അസംബ്ലി നിയോജകമണ്ഡലത്തിൽ നിന്നും അസംബ്ലി തിരഞ്ഞെടുപ്പ് വിജയിച്ചു. 2007 വരെ അദ്ദേഹം ആ സീറ്റ് നിലനിർത്തി. അദ്ദേഹം 2012 ഫെബ്രുവരി വരെ ക്യാബിനറ്റ് മിനിസ്റ്റർ പദവിയോടെ സംസ്ഥാനത്തെ സേവിയ്ക്കുന്നത് തുടർന്നു. 2016-ൽ അദ്ദേഹം ഭാരതീയ ജനത പാർട്ടിയിൽ ചേർന്നു. 2017-ൽ അദ്ദേഹം വീണ്ടും ഹെയിംഗംഗ് അസംബ്ലി നിയോജകമണ്ഡലത്തിൽ നിന്നും തന്റെ സീറ്റ് നിലനിർത്തുകയും മണിപ്പൂരിന്റെ 12-മത് മുഖ്യമന്ത്രിയാവുകയും ചെയ്തു. അദ്ദേഹം അസംബ്ലി മണ്ഡലത്തിൽ സഭയിൽ മാറ്റുരയ്ക്കുകയും ബി ജെ പിയുടെയും അതിന്റെ സഖ്യകക്ഷികളുടെയും 33 എം എൽ എ മാരുടെ പിന്തുണയോടെ വിജയിക്കുകയും ചെയ്തു.

വ്യക്തിജീവിതം

മുഴുവൻ പേര് എൻ ബിരൺ സിംഗ്
ജനനത്തീയതി 01 Jan 1961 (വയസ്സ് 58)
ജന്മസ്ഥലം മണിപ്പൂർ
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Not Given
തൊഴില്‍ സാമൂഹിക പ്രവർത്തകൻ
പിതാവിന്റെ പേര് എൻ ഖുഞ്ജാവൊ സിംഗ്
മാതാവിന്റെ പേര് NA
പങ്കാളിയുടെ പേര് ഹിയൈനു ദേവി
പങ്കാളിയുടെ ജോലി സേവനം
ആണ്‍കുട്ടികള്‍ എത്ര 1
പെണ്‍കുട്ടികള്‍ എത്ര 2

സന്പർക്കം

സ്ഥിര വിലാസം ഫയംഗ് ഖരൻസ് പരഗൺ ബെയ്കൈ
നിലവിലെ വിലാസം ഫയംഗ് ഖരൻസ് പരഗൺ ബെയ്കൈ
ബന്ധപ്പെടേണ്ട നന്പർ NA
ഇമെയില്‍ NA
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം

രസകരമായ വസ്തുതകൾ

അദ്ദേഹം മണിപ്പൂർ പബ്ലിക് സ്ക്കൂളിന്റെ പുതിയ അക്കാദമിക് കെട്ടിടത്തിന് തറക്കല്ലിട്ടു. ആ പ്രോജക്റ്റ് മണിപ്പൂർ മൈനോറിറ്റീസ് ഏന്റ് ഒ ബി സി ഇക്കണോമിക് ഡെവലപ്മെന്റ് സൊസൈറ്റി (എം ഒ ബി ഇ ഡ് എസ്) ഏറ്റെടുത്തു.

രാാഷ്ട്രീയ ജീവിതകാലം

  • 2017
    അദ്ദേഹം മണിപ്പൂരിൽ ബി ജെ പി ലെജിസ്ലേറ്റീവ് പാർട്ടിയുടെ നേതാവായി ഭൂരിപക്ഷം എം എൽ എ മാർക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ട് ഗവർണർക്ക് സമർപ്പിക്കുകയും 2017 മാർച്ച് 15-ന് മണിപ്പൂരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. അദ്ദേഹമാണ് മണിപ്പൂരിലെ ആദ്യ ബി ജെ പി മുഖ്യമന്ത്രി
  • 2016
    2016 ഒക്ടോബർ 17-ന് സിംഗ് ഔദ്യോഗികമായി ബി ജെ പിയിൽ ചേരുകയും പിന്നീട് ബി ജെ പി മണിപ്പൂർ പ്രദേശിന്റെ തിരഞ്ഞെടുപ്പ് ഭരണസമിതി കമ്മിറ്റിയുടെ വക്താവും സഹ കൺവീനറുമായി.
  • 2007
    ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനു (ഐ എൻ സി) വേണ്ടി മത്സരിച്ച് അദ്ദേഹം തന്റെ അസംബ്ലി സീറ്റ് നിലനിർത്തുകയും പിന്നീട് ജലസേചന- പ്രളയ നിയന്ത്രണ- യുവ കാര്യാലയ - കായിക മന്ത്രിയായി സംസ്ഥാനസർക്കാരിൽ നിയമിക്കപ്പെടുകയും ചെയ്തു.
  • 2003
    അദ്ദേഹം മണിപ്പൂർ സംസ്ഥാന സർക്കാരിൽ സംസ്ഥാന വിജിലൻസ് മന്ത്രിയായി നിയമിതനായി.
  • 2002
    ഹെയിംഗംഗ് നിയോജകമണ്ഡലത്തിലെ ഡെമോക്രാറ്റിക് റെവൊല്യൂഷണറി പ്യൂപ്പിൾസ് പാർട്ടി (ഡി ആർ പി പി) സ്ഥാനാർത്ഥിയെന്ന നിലയിൽ അദ്ദേഹം മണിപ്പൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ആസ്തി45.19 LAKHS
ആസ്തികള്‍45.19 LAKHS
ബാധ്യതN/A

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

ആൽബം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more