Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര സിംഗ് തൊമാർ

നരേന്ദ്ര സിംഗ് തൊമാർ
നരേന്ദ്ര സിംഗ് തൊമാർ ഭാരതീയ ജനത പാർട്ടിയുടെ നേതാവും മോദി സർക്കാരിൽ നിലവിലെ ഗ്രാമവികസനം, പഞ്ചായത്തിരാജ്, ഖനനം എന്നിവയുടെ ക്യാബിനറ്റ് മന്ത്രിയുമാണ്. .
By Shalini | Friday, March 29, 2019, 05:22:59 PM [IST]

നരേന്ദ്ര സിംഗ് തൊമാർ ജീവചരിത്രം

നരേന്ദ്ര സിംഗ് തൊമാർ ഭാരതീയ ജനത പാർട്ടിയുടെ നേതാവും മോദി സർക്കാരിൽ നിലവിലെ ഗ്രാമവികസനം, പഞ്ചായത്തിരാജ്, ഖനനം എന്നിവയുടെ ക്യാബിനറ്റ് മന്ത്രിയുമാണ്.

നരേന്ദ്ര സിംഗ് തൊമാർ വ്യക്തിജീവിതം

മുഴുവൻ പേര് നരേന്ദ്ര സിംഗ് തൊമാർ
ജനനത്തീയതി 12 Jul 1957 (വയസ്സ് 68)
ജന്മസ്ഥലം മൊരെന, മധ്യപ്രദേശ്, ഇന്ത്യ
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Graduate
തൊഴില്‍ രാഷ്ട്രീയപ്രവർത്തകനും സാമൂഹികപ്രവർത്തകനും
പിതാവിന്റെ പേര് മുൻഷി സിംഗ് തൊമാർ
മാതാവിന്റെ പേര് ശാരദ ദേവി തൊമാർ
പങ്കാളിയുടെ പേര് കിരൺ തൊമാർ
പങ്കാളിയുടെ ജോലി വീട്ടമ്മ
മക്കൾ 2 പുത്രൻ 1 പുത്രി
വെബ്സെെറ്റ് N/A

നരേന്ദ്ര സിംഗ് തൊമാർ ആസ്തി

ആസ്തി
₹68.81 LAKHS
ആസ്തികള്‍
₹1.14 CRORE
ബാധ്യത
₹45.31 LAKHS

നരേന്ദ്ര സിംഗ് തൊമാർ കൗതുകകരമായ വിവരങ്ങള്‍

അദ്ദേഹം സാമൂഹിക, ആത്മീയ, സാംസ്ക്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിൽ തല്പരനാണ്. അവയ്ക്ക് പുറമെ, പാവങ്ങളെ സഹായിക്കൽ, രക്തദാനക്യാമ്പ്, വൃക്ഷത്തൈ നടൽ എന്നിവയിൽ അദ്ദേഹത്തിന് പ്രത്യേകതാല്പര്യമുണ്ട്. അദ്ദേഹം ഗ്വാളിയോറിലെ ദർപ്പൺ സ്പോർട്ട്സ് സൻസ്ഥാനിന്റെ സ്പോർട്ട്സ് & ക്ലബ്സ് പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിനോദവും പ്രവർത്തനവും സിനിയമകൾ കാണുന്നതാണ്. ബാബുലാൽ ഗൗർ നല്കിയ മുന്ന ഭയ്യ ആണ് അദ്ദേഹത്തിന്റെ ചെല്ലപ്പേര്. സ്പോർട്ട്സിനോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തിനു പുറമെ, അദ്ദേഹത്തിന് സാഹിത്യ താല്പര്യവും ശ്രദ്ധേയമാണ്. കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി, തൊമാർ ധാരാളം കവി സമ്മേളനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ധാരാളം സാമൂഹിക-സാംസ്ക്കാരിക പ്രവർത്തനങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

നരേന്ദ്ര സിംഗ് തൊമാർ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2014: അദ്ദേഹം ഗ്വാളിയോറിൽ നിന്നും മത്സരിക്കുകയും 16-മത് ലോകസഭയിലേയ്ക്ക് (രണ്ടാം തവണ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം കോൺഗ്രസ്സിന്റെ അശോക് സിംഗിനെ പരാജയപ്പെടുത്തി.
  • 2009: അദ്ദേഹം മൊറേന ലോകസഭ നിയോജകമണ്ഡലത്തിൽ നിന്നും 15-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം കോൺഗ്രസ്സ് പാർട്ടിയുടെ രാം നിവാസ് റാവത്തിനെ പരാജയപ്പെടുത്തി.
  • 2003 - 2007: അദ്ദേഹം മധ്യപ്രദേശ് സർക്കാരിന്റെ ക്യാബിനറ്റ് മന്ത്രിയായി
  • 1998 - 2008: അദ്ദേഹം മധ്യപ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലി(രണ്ട് തവണ) അംഗമായിരുന്നു.
  • 1991 - 1996: അദ്ദേഹം മധ്യപ്രദേശ് ബി ജെ പി വൈ എഫിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നിട്ടുണ്ട്.
  • 1986 - 1990: അദ്ദേഹം മധ്യപ്രദേശ് ബി ജെ പി വൈ എഫിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നിട്ടുണ്ട്.
  • 1984 - 1985: അദ്ദേഹം മധ്യപ്രദേശ് ബി ജെ പി വൈ എഫിന്റെ പ്രദേശ് മന്ത്രിയായിരുന്നിട്ടുണ്ട്.
  • 1983-87: അദ്ദേഹം മധ്യപ്രദേശിലെ ഗ്വാളിയോർ മുനിസിപ്പൽ കോർപ്പറേഷന്റെ കൗൺസിലർ ആയിരുന്നു.
  • 1980 - 1984: നരേന്ദ്ര സിംഗ് തൊമാർ ഗ്വാളിയോർ ഭാരതീയ ജനത പാർട്ടി യുവ സംഘടന (ബി ജെ പി വൈ എഫ്)പ്രസിഡന്റായി.
  • 31 Aug. 2009: അദ്ദേഹം കെമിക്കൽസ് & ഫെർട്ടിലൈസേഴ്സ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായി.
  • 27 May 2014 - 9 Nov. 2014: അദ്ദേഹം ഖനനം, സ്റ്റീൽ, ലേബർ & എമ്പ്ലോയ്മെന്റ് യൂണിയൻ ക്യാബിനറ്റ് മന്ത്രിയായിരുന്നു,
  • 20 Nov. 2006 - March 2010: അദ്ദേഹം മധ്യപ്രദേശ് ബി ജെ പിയുടെ പ്രസിഡന്റായി
  • 18 July 2017 - 3 Sept. 2017: അദ്ദേഹം ഭവന-നഗരകാര്യ യൂണിയൻ ക്യാബിനറ്റ് മന്ത്രിയായി
  • 9 Nov. 2014 - 5 July 2016: അദ്ദേഹം ഖനനം, സ്റ്റീൽ യൂണിയൻ ക്യാബിനറ്റ് മന്ത്രിയായിരുന്നു
  • 5 July 2016 - 3 Sept. 2017: അദ്ദേഹം ഗ്രാമവികസനം, പഞ്ചായത്ത് രാജ്, കുടിവെള്ളം, ശുചിത്വം എന്നിവയുടെ യൂണിയൻ ക്യാബിനറ്റ് മന്ത്രിയായി.
  • 3 Sept. 2017: അദ്ദേഹം ഗ്രാമവികസനം, പഞ്ചായത്ത് രാജ്, ഖനന യൂണിയൻ ക്യാബിനറ്റ് മന്ത്രിയാണ്.
  • : അദ്ദേഹം രാജ്യസഭ അംഗമായിരുന്നു

മുന്‍കാല ചരിത്രം

  • 1979-80: നരേന്ദ്ര സിംഗ് തൊമാർ മുറാറിലെ സർക്കാർ കോളേജ് വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+