Get Updates
Get notified of breaking news, exclusive insights, and must-see stories!

നവജോത് സിംഗ് സിദ്ധു

നവജോത് സിംഗ് സിദ്ധു
തൊഴിൽ പരമായി ക്രിക്കറ്ററായ നവജോത് സിംഗ് സിദ്ധു, പഞ്ചാബ് സംസ്ഥാനത്തിന്റെ ടൂറിസം, കൾച്ചറൽ അഫയേഴ്സ് & മ്യൂസിയംസ് മന്ത്രിയാണ്. സിദ്ധു 2014-ൽ ബി ജെ പി ടിക്കറ്റിൽ അമൃത്സറിൽ നിന്നും ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
By Rashmi | Tuesday, January 1, 2019, 01:39:27 PM [IST]

നവജോത് സിംഗ് സിദ്ധു ജീവചരിത്രം

തൊഴിൽ പരമായി ക്രിക്കറ്ററായ നവജോത് സിംഗ് സിദ്ധു, പഞ്ചാബ് സംസ്ഥാനത്തിന്റെ ടൂറിസം, കൾച്ചറൽ അഫയേഴ്സ് & മ്യൂസിയംസ് മന്ത്രിയാണ്. സിദ്ധു 2014-ൽ ബി ജെ പി ടിക്കറ്റിൽ അമൃത്സറിൽ നിന്നും ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2006-ൽ നരഹത്യ കുറ്റം അഭിമുഖീകരിക്കേണ്ടി വന്നതിനു ശേഷം ലോകസഭയിൽ നിന്ന് സിദ്ധുവിന് രാജി സമർപ്പിക്കേണ്ടി വന്നു. 2009-ൽ അദ്ദേഹം കോൺഗ്രസ് എതിരാളിയായ സുരീന്ദർ സിംഗ്ലയെ 77,626-ന്റെ വൻ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തി. 2014 -ലെ ലോകസഭ തിരഞ്ഞെടുപ്പിൽ സിദ്ധു മത്സരിച്ചില്ല. 2016 ഏപ്രിലിൽ മോദി സർക്കാർ സിദ്ധുവിനെ രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്തു. എന്നിരുന്നാലും, 2016 ജൂലായ് 18-ന് അദ്ദേഹം രാജ്യസഭയിൽ നിന്നും രാജി വെച്ചു. 2016 സെപ്തംബറിൽ ബി ജെ പിയിൽ നിന്നും നവജോത് സിംഗ് സിദ്ധു രാജി വെച്ചു. സിദ്ധു ആവാസ്-ഇ-പഞ്ചാബ് (എ ഇ പി) എന്ന പേരിൽ ഒരു മുന്നണി ആരംഭിച്ചു. 2017 ജനുവരിയിൽ, സിദ്ധു കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നു. 2017-ലെ പഞ്ചാബ് അസംബ്ലി തിരഞ്ഞെടുപ്പിൽ കിഴക്കൻ അമൃത്സറിൽ നിന്നും മത്സരിച്ച് 42,809 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു.

കൂടുതൽ വായിക്കുക

നവജോത് സിംഗ് സിദ്ധു വ്യക്തിജീവിതം

മുഴുവൻ പേര് നവജോത് സിംഗ് സിദ്ധു
ജനനത്തീയതി 20 Oct 1963 (വയസ്സ് 62)
ജന്മസ്ഥലം പട്യാല, പഞ്ചാബ്
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ ക്രിക്കറ്റർ, കമന്റേറ്റർ, രാഷ്ട്രീയ പ്രവർത്തകൻ
പിതാവിന്റെ പേര് സർദാർ ഭഗ്വന്ത് സിംഗ്
മാതാവിന്റെ പേര് നിർമൽ സിന്ധു
പങ്കാളിയുടെ പേര് നവജോത് കൗർ സിദ്ധു
പങ്കാളിയുടെ ജോലി ഡോക്ടർ/രാഷ്ട്രീയപ്രവർത്തക
മക്കൾ 1 പുത്രൻ 1 പുത്രി
മതം സിഖ്
വെബ്സെെറ്റ് sherryontopp.com

നവജോത് സിംഗ് സിദ്ധു ആസ്തി

ആസ്തി
₹45.37 CRORE
ആസ്തികള്‍
₹45.91 CRORE
ബാധ്യത
₹54.25 LAKHS

നവജോത് സിംഗ് സിദ്ധു കൗതുകകരമായ വിവരങ്ങള്‍

അദ്ദേഹത്തിന്റെ ചെല്ലപ്പേര് ഷേരിയ എന്നാണ്. അദ്ദേഹത്തിന്റെ ക്രിക്കറ്റ് കാലയളവിൽ ജനങ്ങൾ അദ്ദേഹത്തിന്റെ അത്യുഗ്രൻ ബാറ്റിംഗ് പ്രകടനത്തെ പ്രതി സിക്സർ സിദ്ധു എന്നും വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ അത്യുജ്ജ്വല ഫീൽഡിംഗിന് അദ്ദേഹത്തെ ജോണ്ടി സിംഗ് എന്നും വിളിച്ചിരുന്നു.
സിദ്ധൂയിസം എന്ന് അറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഒര വരി ഉദ്ദരണികൾക്കും നവജോത് സിംഗ് സിദ്ധു ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
സിദ്ധു ‘മുത്സെ ശാദി കരോഗി’ ‘എ ബി സി ഡി 2’ എന്നീ സിനിമകളിൽ സ്പെഷ്യൽ അപ്പിയറൻസ് ആയി പ്രാധാന്യമുള്ള ചെറുകഥാപാത്രങ്ങളും നവജോത് സിംഗ് സിദ്ധു ചെയ്തിട്ടുണ്ട്. അദ്ദേഹം പഞ്ചാബി സിനിമയായ ‘മേര പിന്ദ’യിലും അഭിനയിച്ചിട്ടുണ്ട്.

നവജോത് സിംഗ് സിദ്ധു രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2017: സിദ്ധു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നു. കിഴക്കൻ അമൃത്സറിൽ നിന്നും പഞ്ചാബ് അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിച്ച് അദ്ദേഹം തിരഞ്ഞെടുപ്പിൽ വിജയിച്ചു. അദ്ദേഹം നിലവിൽ പഞ്ചാബ് സംസ്ഥാനത്തിന്റെ ടൂറിസം, കൾച്ചറൽ അഫയേഴ്സ് & മ്യൂസിയംസ് മന്ത്രിയായി സേവനമനുഷ്ഠിക്കുന്നു.
  • 2016: ജൂലായ് 18-ന് അദ്ദേഹം രാജ്യ സഭയിൽ നിന്നും രാജി വെച്ചു
  • 2016: ഏപ്രിൽ 28-ന് സിദ്ധു രാജ്യ സംഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
  • 2013: അദ്ദേഹം കോമഡി ഷോകളിൽ ജഡ്ജ് ആയും കപിലിനൊപ്പം കോമഡി നൈറ്റുകളിൽ സ്ഥിരം അതിഥിയായും സഹകരിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയപ്രവർത്തകനെന്ന നിലയിൽ അദ്ദേഹം ജനങ്ങളാൽ വിമർശിക്കപ്പെടുകയും എന്നാൽ പിന്നീട് അതേ ജനങ്ങൾ അദ്ദേഹത്തിന്റെ ആരാധകരായിത്തീരുകയും ചെയ്യുന്നു.പ്രത്യേകിച്ചും ഹാസ്യ പരിപാടികളുടെ വേളകളിലുള്ള അദ്ദേഹത്തിന്റെ ഒറ്റ-വരി ഉദ്ധരണികൾ കാരണം.
  • 2009: 2009 പൊതു തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ച് അമൃത്സർ നിലനിർത്തി.
  • 2007: നല്ല ഭൂരിപക്ഷത്തോടെ അദ്ദേഹം ഉപ-തിരഞ്ഞെടുപ്പിൽ വിജയിച്ചു
  • 2004: 20014-ൽ ബി ജെ പി ടിക്കറ്റിൽ സിദ്ധു അമൃത്സറിൽ നിന്ന് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

മുന്‍കാല ചരിത്രം

  • 1999: 1999 ഡിസംബറിൽ എല്ലാ രൂപത്തിലുള്ള ക്രിക്കറ്റിൽ നിന്നുമുള്ള തന്റെ വിരമിക്കൽ അദ്ദേഹം പ്രഖ്യാപിച്ചു. അദ്ദേഹം 7,000-ലധികം അന്തർദേശീയ റണ്ണുകൾ സ്കോർ ചെയ്തുകൊണ്ട് 51 ടെസ്റ്റുകളും 136 അന്തർദേശീയ ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. കരിയറിന്റെ 18 വർഷക്കാലയളവിൽ അദ്ദേഹം 27 ഫസ്റ്റ് ക്ലാസ് സെഞ്ച്വറികൾ നേടിയിട്ടുണ്ട്.
  • 1981: സിദ്ധു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തി. അതിനുശേഷം അദ്ദേഹം തന്റെ അന്തർദേശീയ അരങ്ങേറ്റം 1983-ൽ നടത്തി. സിദ്ധു കൂടുതലായും മുൻ നിര ബാറ്റ്സ്മാനായിട്ടാണ് കളിച്ചത്.

നവജോത് സിംഗ് സിദ്ധു നേട്ടങ്ങൾ

1989-ലെ അഞ്ച് ഇന്ത്യൻ ക്രിക്കറ്റ് ക്രിക്കറ്റേഴ്സിൽ ഒരാളായി സിദ്ധു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+