• search
  • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
നെയ്ഫ്യു റിയോ

നെയ്ഫ്യു റിയോ

ജീവചരിത്രം

നെയ്ഫ്യു റിയോ ഒരു നാഗ രാഷ്ട്രീയപ്രവർത്തകനാണ്. അദ്ദേഹം നാഗാലാന്റിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയാണ്. റിയോ വിവിധ തവണകളിലായി മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുകയും അത് അദ്ദേഹത്തെ തുടർച്ചയായ തവണകളിൽ നാഗാലാന്റ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ഒരേയൊരു വ്യക്തിയാക്കുകയും ചെയ്തു. അദ്ദേഹം നാഗാലാന്റിൽ നിന്നും ലോകസഭയിലുള്ള പാർലമെന്റംഗമാണ്.

വ്യക്തിജീവിതം

മുഴുവൻ പേര് നെയ്ഫ്യു റിയോ
ജനനത്തീയതി 11 Nov 1950 (വയസ്സ് 68)
ജന്മസ്ഥലം കൊഹിമ, നാഗാലാന്റ്, ഇന്ത്യ
പാര്‍ട്ടിയുടെ പേര്‌ Nationalist Democratic Progressive Party
വിദ്യാഭ്യാസം Graduate
തൊഴില്‍ പാർലമെന്റംഗവും കർഷകനും
പിതാവിന്റെ പേര് പരേതനായ ഗുവൊൽ ഹൗലി റിയൊ
മാതാവിന്റെ പേര് ശ്രീമതി കെവിൽ ഹൗ റിയോ
പങ്കാളിയുടെ പേര് കൈസ റിയോ
പങ്കാളിയുടെ ജോലി കാർഷികവിദഗ്ധയും പുഷ്പോദ്യാനവിദഗ്ധയും
ആണ്‍കുട്ടികള്‍ എത്ര 1
പെണ്‍കുട്ടികള്‍ എത്ര 5

സന്പർക്കം

സ്ഥിര വിലാസം ട്വൂഫെമ ഗ്രാമത്തിലെ(ബാസ) താമസക്കാരൻ, കൊഹിമ, നാഗാലാന്റ്
നിലവിലെ വിലാസം , ബൽവന്ത് റായ് മേത്ത ലെയിൻ, ന്യൂദൽഹി - 110001
ബന്ധപ്പെടേണ്ട നന്പർ 9717861950, 9436609010, 03862-242963, 9013869302
ഇമെയില്‍ neiphiu.rio@sansad.nic.in , rioneiphiu@gmail.com
വെബ്സെെറ്റ് N/A

രസകരമായ വസ്തുതകൾ

പരിസ്ഥിതി സംരക്ഷണം, ജൈവവൈധ്യസംരക്ഷണം എന്നിവ പോലെയുള്ള മേഖലകളിൽ അദ്ദേഹം അതീവ തല്പരനാണ്. യുവജന ശാക്തീകരണം, സംഗീതം, സംസ്ക്കാരം, കായികവിനോദങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം താല്പര്യമെടുക്കുന്നു. അദ്ദേഹം സർഗ്ഗാത്മക മേഖലകളെ, പ്രത്യേകിച്ചും കലകളെ പിന്തുണയ്ക്കുന്നു. കായികവിനോദങ്ങൾ, വായന, പൂന്തോട്ട നിർമ്മാണം, സംഗീതം, യാത്ര എന്നിവയാണ് അദ്ദേഹത്തിന്റെ ഇഷ്ടവിനോദങ്ങൾ. 1995 മെയ് 30-ന് നാഗാലാന്റിലെ ദിമാപൂരിൽ വെച്ച് ആയുധധാരികളായ വ്യക്തികൾ അദ്ദേഹത്തിന്റെ വാഹനഘോഷയാത്രയെ പതിയിരുന്നാക്രമിച്ച് നടത്തിയ കൊലപാതകശ്രമത്തെ അദ്ദേഹം അതിജീവിച്ചു. അന്ന് അദ്ദേഹം നാഗാലാന്റിന്റെ പി ഡബ്ല്യു ഡി മന്ത്രിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. പതിയിരുന്നുള്ള ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഡ്രൈവർ കൊല്ലപ്പെടുകയും ധാരാളം സായുധ സുരക്ഷാഭടന്മാർക്ക് പരിക്കേല്ക്കുകയും ചെയ്തു.

രാാഷ്ട്രീയ ജീവിതകാലം

  • 2018
    2018 ഫെബ്രുവരി 22-ന് അദ്ദേഹം ലോകസഭയിൽ നിന്നും രാജി വെച്ചു.
  • 2018
    നെയ്ഫ്യു റിയോ നോർതേൺ അംഗാമി - 2-ൽ (എസ് ടി) നിന്ന് മത്സരിച്ച് വിജയിച്ചു. അദ്ദേഹം വീണ്ടും നാഗലാന്റിന്റെ മുഖ്യമന്ത്രിയായി.
  • 2016
    2016 സപ്റ്റംബർ 1 മുതൽ 2018 ഫെബ്രുവരി 22 വരെ അദ്ദേഹം കാർഷിക സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായിരുന്നു.
  • 2014
    അദ്ദേഹം നാഗലാന്റ് നിയോജകമണ്ഡലത്തിൽ നിന്നും 16-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 2014
    പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗം (14-ആഗസ്റ്റ്-2014 - 22 ഫെബ്രുവരി 2018); കോൾ & സ്റ്റീൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം (1 സപ്റ്റംബർ 2014 - 31 ആഗസ്റ്റ് 2016); 2014 സപ്റ്റംബറിൽ നോർത്ത് ഈസ്റ്റേൺ മേഖലയുടെ വികസന മന്ത്രാലയ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗമായി നിയമിക്കപ്പെട്ടു.
  • 2013
    നെയ്ഫ്യു റിയോ അസംബ്ലി തിരഞ്ഞെടുപ്പിൽ വീണ്ടും വിജയിയ്ക്കുകയും നാഗാലാന്റിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അദ്ദേഹം ഈ സ്ഥാനം രാജി വെച്ചു.
  • 2008
    നെയ്ഫ്യൂ റിയോ വീണ്ടും അതേ നിയോജകമണ്ഡലത്തിൽ നിന്നും അസംബ്ലി തിരഞ്ഞെടുപ്പ് വിജയിയ്ക്കുകയും നാഗാലാന്റിന്റെ മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു. കൂടാതെ അദ്ദേഹം തന്റെ തവണ പൂർത്തിയാക്കുകയും ചെയ്തു.
  • 2003
    റിയോ നാഗാലാന്റ് സർക്കാരിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1998
    റിയോ നോർതേൺ അംഗാമി - 2 നിയോജകമണ്ഡലത്തിൽ നിന്നും എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അദ്ദേഹത്തെ ക്യാബിനറ്റിൽ നിയമിക്കുകയും നാഗാലാന്റിന്റെ ആഭ്യന്തരമന്ത്രിയായി നിയമിക്കുകയും ചെയ്തു.
  • 1993
    അദ്ദേഹം നാഗാലാന്റ് സർക്കാരിന്റെ ക്യാബിനറ്റ് മന്ത്രിയായി നിയമിതനായി. അദ്ദേഹം 1998 വരെ ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു.
  • 1989
    നെയ്ഫ്യൂ റിയോ നോർതേൺ അംഗാമി-2 നിയോജകമണ്ഡലത്തിൽ നിന്നും നാഗാലാന്റ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1990-1990 വരെ അദ്ദേഹം നാഗാലാന്റ് സർക്കാരിന്റെ ക്യാബിനറ്റ് മന്ത്രിയായി നിയമിതനായി
ആസ്തി36.42 CRORE
ആസ്തികള്‍36.42 CRORE
ബാധ്യതN/A

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

ആൽബം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more