Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎ മുഹമ്മദ് റിയാസ്

പിഎ മുഹമ്മദ് റിയാസ്
കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാവാണ് പിഎ മുഹമ്മദ് റിയാസ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) അംഗവും ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡിവൈഎഫ്‌ഐ)യുടെ അഖിലേന്ത്യാ പ്രസിഡന്റുമാണ്.
By Rashmi | Tuesday, May 18, 2021, 06:01:16 PM [IST]

പിഎ മുഹമ്മദ് റിയാസ് ജീവചരിത്രം

കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാവാണ് പിഎ മുഹമ്മദ് റിയാസ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) അംഗവും ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡിവൈഎഫ്‌ഐ)യുടെ അഖിലേന്ത്യാ പ്രസിഡന്റുമാണ്. കോഴിക്കോട് സെന്റ് ജോസഫ് ബോയ്‌സ് ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം പ്രീഡിഗ്രിയും ബാച്ചിലര്‍ ഓഫ് കൊമേഴ്സില്‍ ബിരുദാനന്തര ബിരുദവും കോഴിക്കോട് ഫാറൂക്ക് കോളേജില്‍ നിന്നും നേടി. പിന്നീട് കോഴിക്കോട് ലോ കോളേജില്‍ നിന്ന് നിയമബിരുദം നേടി.

സ്‌കൂള്‍ കാലഘട്ടം മുതലേ സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു റിയാസ്. എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍ എസ്എഫ്‌ഐയുടെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത വര്‍ഷം തന്നെ സ്‌കൂള്‍ കമ്മിറ്റിയുടെ യൂണിറ്റ് സെക്രട്ടറിയായും റിയാസ് തിരഞ്ഞെടുക്കപ്പെട്ടു. ഫാറൂഖ് കോളേജിലെ പ്രീഡിഗ്രി പഠന കാലത്ത് ആദ്യ വര്‍ഷത്തില്‍ തന്നെ കോളേജ് പ്രതിനിധിയായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1994ല്‍ ഫാറൂഖ് കോളേജിലെ എസ്എഫ്‌ഐ കമ്മിറ്റിയുടെ യൂണിറ്റ് പ്രസിഡന്റ് പദവിയും റിയാസിനെ തേടിയെത്തി. അടുത്ത കോണ്‍ഫറന്‍സില്‍ യൂണിറ്റ് സെക്രട്ടറിയുമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1996-97 കാലഘട്ടത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ യൂണിയന്‍ കൗണ്‍സിലറായും, 1998ല്‍ അതേ യൂണിയന്‍ ഓഫീസ് അധികാരിയുമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

എസ്എഫ്‌ഐ വൈകാതെ തന്നെ തലയെടുപ്പുള്ള നേതാവായി റിയാസ് മാറി. വളരെ ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് മുഹമ്മദ് റിയാസിന്റെ വരവ്. അദ്ദേഹത്തിന്റെ പിതാവ് മുന്‍ ഐപിഎഎസ് ഓഫീസറാണ്. പിതാവിന്റെ സ്വാധീനം റിയാസിന്റെ കരിയറിലുംഉണ്ടായിരുന്നു. റിയാസിന്റെ അമ്മാവന്‍ പികെ മൊയ്തീന്‍കുട്ടി മുന്‍ കെപിസിസി പ്രസിഡന്റാണ്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റിയാസ് കോഴിക്കോട് നിന്ന് എംകെ രാഘവനെതിരെ മത്സരിച്ചെങ്കിലും 838 വോട്ടിന് തോറ്റു. 2021ല്‍ കോഴിക്കോട് ജില്ലയിലെ ബേപ്പൂരില്‍ നിന്ന് മത്സരിച്ച മുഹമ്മദ് റിയാസ് 28747 വോട്ടിന് ജയിച്ച് നിയമസഭയിലെത്തി.

കൂടുതൽ വായിക്കുക

പിഎ മുഹമ്മദ് റിയാസ് വ്യക്തിജീവിതം

മുഴുവൻ പേര് പിഎ മുഹമ്മദ് റിയാസ്
ജനനത്തീയതി 01 Jan 1976 (വയസ്സ് 50)
ജന്മസ്ഥലം കോഴിക്കോട്, കേരളം
പാര്‍ട്ടിയുടെ പേര്‌ Communist Party Of India (marxist)
വിദ്യാഭ്യാസം LL.B.
തൊഴില്‍ അഭിഭാഷകന്‍, രാഷ്ട്രീയ നേതാവ്
പിതാവിന്റെ പേര് പിഎം അബ്ദുള്‍ ഖാദര്‍
മാതാവിന്റെ പേര് Not Available
പങ്കാളിയുടെ പേര് .വീണ
പങ്കാളിയുടെ ജോലി .
മക്കൾ 2 പുത്രൻ

പിഎ മുഹമ്മദ് റിയാസ് ആസ്തി

ആസ്തി
₹1.77 CRORE
ആസ്തികള്‍
₹1.83 CRORE
ബാധ്യത
₹5.4 LAKHS

പിഎ മുഹമ്മദ് റിയാസ് കൗതുകകരമായ വിവരങ്ങള്‍

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനാണ് മുഹമ്മദ് റിയാസ്.

പിണറായിയുടെ മകള്‍ വീണ വിജയനെ 2020 ജൂണ്‍ 15നാണ് റിയാസ് വിവാഹം കഴിച്ചത്.

വീണയുടെയും മുഹമ്മദ് റിയാസിന്റെയും രണ്ടാം വിവാഹമാണിത്.

കടുത്ത സംഗീതാസ്വാദകനാണ് റിയാസ്. കായിക മേഖലയിലും വീഡിയോ ഗെയിംസിലും അദ്ദേഹത്തിന് താല്‍പര്യമുണ്ട്

1941ല്‍ കെപിസിസിയുടെ അധ്യക്ഷനായിരുന്നു മുഹമ്മദ് റിയാസിന്റെ അമ്മാവന്‍ പികെ മൊയ്തീന്‍കുട്ടി

പിഎ മുഹമ്മദ് റിയാസ് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2021 : കോഴിക്കോട് ജില്ലയിലെ ബേപ്പൂരില്‍ നിന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്യുന്നു. 28747 വോട്ടിന് കോണ്‍ഗ്രസിന്റെ അഡ്വ പിഎം നിയാസിനെയാണ് റിയാസ് പരാജയപ്പെടുത്തിയത്. സിപിഎം അദ്ദേഹം മന്ത്രിയാകുമെന്നും പ്രഖ്യാപിച്ചു.
  • 2017 : ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റാവുന്നു.
  • 2016 : ഡിവൈഫ്‌ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നു.
  • 2009 : കോഴിക്കോട് നിന്ന് കോണ്‍ഗ്രസിന്റെ എംകെ രാഘവനെതിരെ ലോക്‌സഭയിലേക്ക് മത്സരിക്കുന്നു.
  • 1996 : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെടുന്നു.
  • 1994 : ഫാറൂഖ് കോളേജില്‍ എസ്എഫ്‌ഐയുടെ യൂണിറ്റ് സെക്രട്ടറിയായി റിയാസ് തിരഞ്ഞെടുക്കപ്പെടുന്നു.
  • 1993 : മുഹമ്മദ് റിയാസ് സിപിഎമ്മില്‍ ചേര്‍ന്നു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+