Get Updates
Get notified of breaking news, exclusive insights, and must-see stories!

പികെ കൃഷ്ണദാസ്

പികെ കൃഷ്ണദാസ്
ഭാരതീയ ജനതാ പാര്‍ട്ടിയുടെ കേരളത്തിലെ ശക്തനായ നേതാവാണ് പികെ കൃഷ്ണദാസ്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്നു അദ്ദേഹം.
By Rashmi | Monday, April 5, 2021, 12:55:15 PM [IST]

പികെ കൃഷ്ണദാസ് ജീവചരിത്രം

ഭാരതീയ ജനതാ പാര്‍ട്ടിയുടെ കേരളത്തിലെ ശക്തനായ നേതാവാണ് പികെ കൃഷ്ണദാസ്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്നു അദ്ദേഹം. . 1963 ജൂലായ് 20ന് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിലുള്ള തിരുവങ്ങാട് എന്ന സ്ഥലത്താണ് കൃഷ്ണദാസ് ജനിച്ചത്. യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, ബിജെപി സംസ്ഥാന സെക്രട്ടറി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിട്ടുണ്ട്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി കൃഷ്ണദാസ് മത്സരിച്ചിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ശശി തരൂരിനെതിരെയും സിപിഐയിലെ പി. രാമചന്ദ്രന്‍ നായര്‍ക്കെതിരെയുമായിരുന്നു മത്സരം.

കൂടുതൽ വായിക്കുക

പികെ കൃഷ്ണദാസ് വ്യക്തിജീവിതം

മുഴുവൻ പേര് പികെ കൃഷ്ണദാസ്
ജനനത്തീയതി 20 Jul 1963 (വയസ്സ് 62)
ജന്മസ്ഥലം തലശ്ശേരി, കണ്ണൂര്‍, കേരളം
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം 12th Pass
തൊഴില്‍ അധ്യാപകന്‍
പിതാവിന്റെ പേര് .
മാതാവിന്റെ പേര് പത്മിനി
പങ്കാളിയുടെ പേര് ഗീത
പങ്കാളിയുടെ ജോലി അധ്യാപിക
മക്കൾ 2 പുത്രി

പികെ കൃഷ്ണദാസ് ആസ്തി

ആസ്തി
₹75.33 LAKHS
ആസ്തികള്‍
₹75.33 LAKHS
ബാധ്യത
N/A

പികെ കൃഷ്ണദാസ് കൗതുകകരമായ വിവരങ്ങള്‍

രാഷ്ട്രീയത്തില്‍ ഇറങ്ങും മുമ്പ് കൃഷ്ണദാസ് സ്‌കൂള്‍ അധ്യാപകനായിരുന്നു.

നല്ലൊരു വായനക്കാരന്‍ കൂടിയാണ് അദ്ദേഹം.

കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അദ്ദേഹം പങ്കെടുക്കുകയും, രാഷ്ട്രീയ ചര്‍ച്ചകളുടെ ഭാഗമാവുകയും ചെയ്തിരുന്നു.

പികെ കൃഷ്ണദാസ് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2016 : കൃഷ്ണദാസ് തിരുവനന്തപുരം ജില്ലയിലെ കാട്ടാകടയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെടുന്നു. 38700 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്.
  • 2014 : തൃശൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെടുന്നു.
  • 2009 : ശശി തരൂരിനെതിരെ തിരുവനന്തപുരത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നു.
  • 2006 : ബിജെപി സംസ്ഥാന അധ്യക്ഷനായി അദ്ദേഹത്തെ നിയമിക്കുന്നു.
  • 2003 : പികെ കൃഷ്ണദാസ് ബിജെപിയുടെ ജനറല്‍സെക്രട്ടറിയായി നിയമിക്കപ്പെടുന്നു.

പികെ കൃഷ്ണദാസ് നേട്ടങ്ങൾ

2006ല്‍ ബിജെപി കൃഷ്ണദാസിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കുന്നു. ആ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടശതമാനം ആറിന് മുകളിലേക്ക് കുതിക്കുന്നു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+