ഹോം
 » 
പി കെ കുഞ്ഞാലിക്കുട്ടി

പി കെ കുഞ്ഞാലിക്കുട്ടി

പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം നിയോജകമണ്ഡലത്തിൽ നിന്നും പാർലമെന്റിന്റെ ലോകസഭ അംഗമായി സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനാണ് പി കെ കുഞ്ഞാലിക്കുട്ടി. അദ്ദേഹം മുൻപ് കേരള സർക്കാരിൽ വ്യവസായത്തിന്റെയും വിവര സാങ്കേതികത്വത്തിന്റെയും മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പി കെ കുഞ്ഞാലിക്കുട്ടി ജീവചരിത്രം

മലപ്പുറം നിയോജകമണ്ഡലത്തിൽ നിന്നും പാർലമെന്റിന്റെ ലോകസഭ അംഗമായി സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനാണ് പി കെ കുഞ്ഞാലിക്കുട്ടി. അദ്ദേഹം മുൻപ് കേരള സർക്കാരിൽ വ്യവസായത്തിന്റെയും വിവര സാങ്കേതികത്വത്തിന്റെയും മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ (ഐ യു എം എൽ) നേതാവായ കുഞ്ഞാലിക്കുട്ടി 2017 ഫെബ്രുവരി 26-ന് ചെന്നൈയിൽ വെച്ചുള്ള ഐ യു എം എലിന്റെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി സമ്മേളനത്തിൽ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ വായിക്കുക
By Ajay M V Updated: Tuesday, February 19, 2019, 12:43:01 PM [IST]

പി കെ കുഞ്ഞാലിക്കുട്ടി വ്യക്തിജീവിതം

മുഴുവൻ പേര് പി കെ കുഞ്ഞാലിക്കുട്ടി
ജനനത്തീയതി 01 Jun 1951 (വയസ്സ് 72)
ജന്മസ്ഥലം ഊരകം മേൽമുറി, മലപ്പുറം, കേരളം
പാര്‍ട്ടിയുടെ പേര്‌ Indian Union Muslim League
വിദ്യാഭ്യാസം
തൊഴില്‍ സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനും
പിതാവിന്റെ പേര് ശ്രീ.മൊഹമ്മദ് ഹാജി
മാതാവിന്റെ പേര് ശ്രീമതി ഫാത്തിമകുട്ടി
പങ്കാളിയുടെ പേര് ശ്രീമതി ഉമ്മുൽക്കുൽസ കുഞ്ഞാലിക്കുട്ടി
മക്കൾ 1 പുത്രൻ 1 പുത്രി
സ്ഥിര വിലാസം വീട്ടുനമ്പർ 1/35, പാണ്ടിക്കടവത്ത് ഹൗസ്, പട്ടർ കടവ്, കാരത്തോട്, മലപ്പുറം ജില്ല - 676 519, കേരളം ടെല:0483) 2836361, 09947020200 (മൊ) ടെലിഫാക്സ്: (0483) 2836741 കോഴിക്കോട് മേൽവിലാസം: ലീഗ് ഹൗസ്, ആർ സി റോഡ്, കോഴിക്കോട് - 673 032 ടെല:(0495) 2365969 ഫാക്സ്: (0495) 2366090
നിലവിലെ വിലാസം 2, തല്കതൊര ലെയിൻ, ന്യൂ ദൽഹി - 110 001 ടെല:(011) 23093373, 23093825, 09947020200 (മൊ) ഫാക്സ്: (011) 23368156
ഇമെയില്‍ [email protected]

പി കെ കുഞ്ഞാലിക്കുട്ടി ആസ്തി

ആസ്തി: ₹5.29 CRORE
ആസ്തികള്‍:₹5.29 CRORE
ബാധ്യത: N/A

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

പി കെ കുഞ്ഞാലിക്കുട്ടി കൗതുകകരമായ വിവരങ്ങള്‍

അദ്ദേഹം കേരളത്തിന്റെ മുസ്ലിം ലീഗ് ലെജിസ്ലേച്ചർ പാർട്ടിയുടെ നേതാവുമാണ്. നിലവിൽ, അദ്ദേഹം ചന്ദ്രിക ദിനപത്രത്തിന്റെയും മുഹമ്മദ് കോയ ഇന്റർ നാഷണൽ ഫൗണ്ടേഷന്റെയും ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നുണ്ട്. 2017-ൽ നടന്ന തിരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറം നിയോജകമണ്ഡലത്തിൽ നിന്നും എം പി ആയി തിരഞ്ഞെടുക്കപ്പെട്ടു. 16-മത് ലോക സഭയിലേയ്ക്ക് മലപ്പുറം നിയോജകമണ്ഡലത്തിൽ നിന്നുള്ള ഉപ-തിരഞ്ഞെടുപ്പിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

പി കെ കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

1991 - 2006 and May 2011 -April 2017
  • നേതാവ്, കേരള സംസ്ഥാന മുസ്ലിം ലീഗ് ലെജിസ്ലേച്ചർ പാർട്ടി, കേരള ലെജിസ്ലേറ്റീവ് അസംബ്ലി
1982 - 2006, 2011 - 2016 and 2016 - April 2017
  • പി കെ കുഞ്ഞാലിക്കുട്ടി ഏഴ് തവണ കേരള ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായിരുന്നു.
31 Aug. 2004 - 4 Jan. 2005
  • കേരളസർക്കാരിന്റെ വ്യവസായം, വിവര സാങ്കേതിക & സാമൂഹിക ക്ഷേമ മന്ത്രി
30 May 2017 - 2 Jan. 2018
  • ഗവണ്മെന്റ് അഷ്വറൻസസ് കമ്മിറ്റി അംഗം
22 March 1995 - 20 May1996
  • കേരള സർക്കാരിന്റെ വ്യവസായ - മുനിസിപ്പാലിറ്റീസ് മന്ത്രി
21 June 1991 - 22 March1995
  • കേരള സർക്കാരിന്റെ വ്യവസായ-സാമൂഹിക ക്ഷേമ മന്ത്രി
19 July 2017
  • അംഗം, റെയിൽവേ സ്റ്റാന്റിംഗ് കമ്മിറ്റി
17 April 2017
  • അദ്ദേഹം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ കമ്മിറ്റി ഖജാൻജി ആയിരുന്നു
17 May 2001 - 29 Aug. 2004
  • കേരളസർക്കാരിന്റെ വ്യവസായം, വിവര സാങ്കേതിക & സാമൂഹിക ക്ഷേമ മന്ത്രി
  • ഡെപ്യൂട്ടി പ്രതിപക്ഷ നേതാവ്, കേരള ലെജിസ്ലേറ്റീവ് അസംബ്ലി
  • കേരളസർക്കാരിന്റെ വ്യവസായം, വിവര സാങ്കേതിക, ഹജ്ജ് & വഖഫ് & ഖനനം & ജിയോളജി മന്ത്രി

പി കെ കുഞ്ഞാലിക്കുട്ടി നേട്ടങ്ങൾ

അദ്ദേഹം എം എസ് എഫിന്റെ (മുസ്ലിം സ്റ്റുഡന്റ്സ് ഫെഡെറേഷൻ) കുടക്കീഴിൽ ഒരു വിദ്യാർത്ഥിയെന്ന നിലയിൽ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചു. എം എസ് എഫിന്റെ സംസ്ഥാന ഖജാൻജി, ഫറൂഖ് കോളേജ് യൂണിയൻ സെക്രട്ടറി, 1980-ൽ കേരളത്തിന്റെ മലപ്പുറം മുനിസിപ്പാലിറ്റി ചെയർമാൻ, കേരള സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി (2003-2006 & 2007-2011) എന്നിവയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ ഖജാൻജിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ അദ്ദേഹം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറിയാണ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X