രണ്ടാം പിണറായി സർക്കാരിൽ കൃഷി വകുപ്പ് മന്ത്രിയാണ്
ചേർത്തലയിൽ നിന്നും കന്നിജയം നേടിയ പി പ്രസാദ്.കോൺഗ്രസ് സ്ഥാനാർഥി എസ് ശരത്തിനെ 7592 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പ്രസാദ് പരാജയപ്പെടുത്തിയത്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, കേള ഹൗസിംഗ് ബോർഡ് അംഗ,സിപിഐ സംസ്ഥാന പരിസ്ഥിതി ഉപസമിതിയുടെ കൺവീനർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
ആലപ്പുഴയിലെ നൂറനാട് പാലമേലിൽ 1969 ൽ ജി പരമേശ്വരൻ നായരുടേയും ഗോമതി അമ്മയുടേയും മകനായാണ് പ്രസാദ് ജനിച്ചത്. പ്രസാദിന്റെ പിതാവ് എഐടിയുസി നേതാവും സിപിഐ ജില്ലാ കൗൺസിൽ അംഗവുമായിരുന്നു. എഐഎസ്എഫിലൂടെയാണ് പ്രസാദ് രാഷ്ട്രീയത്തിൽ എത്തുന്നത്. നൂറനാട് സിബിഎം ഹൈസ്കൂൾ, പന്തളം എൻഎസ്എസ് കോളേജ് എ്ന്നിവടങ്ങളിൽ നിന്ന് പഠനം. ഗണിതത്തിലായിരുന്നു ബിരുദം നേടിയത്. വിദ്യാർത്ഥി യുവജന പോരാട്ടത്തിൽ 34 ദിവസത്തോളം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
എഐഎസ്.എഫ് സംസ്ഥാന പ്രസിഡന്റ്, എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി, അഖിലേന്ത്യാ ആദിവാസി മഹാസഭ ദേശീയ എക്സിക്യൂട്ടീവ് അംഗം, കേരള സർവകലാശാല സെനറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.2011 ൽ വനം മന്ത്രി ബിനോയ് വിശ്വത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു പ്രസാദ്. ജനയുഗം തിരുവനന്തപുരം യൂണിറ്റ് മാനേജരായും പ്രവർത്തിച്ചു.പരിസ്ഥിതി പ്രവർത്തകൻ കൂടിയ പ്രസാദ് ആറൻമുള വിമാനത്താവള സമരം , പ്ലാച്ചിമട സമരങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന നേതാവാണ്. പരിസ്ഥിതി പ്രവർത്തകരുടെ പങ്കാളിത്തത്തോടെ ആലപ്പുഴ ജില്ലയിലെ അരട്ടുപുഴ, ത്രിക്കുണ്ണാപുഴ തീരപ്രദേശങ്ങളിലെ മണൽ ഖനന വിരുദ്ധ പ്രസ്ഥാനത്തിന് ഒരു പുതിയ മുഖം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു.മേധാ പട്കർക്കൊപ്പം നർമദ ബച്ചാവോ ആന്തോളൻ സമരത്തിലും പ്രസാദ് പങ്കെടുത്തിട്ടുണ്ട്.
| മുഴുവൻ പേര് | പി പ്രസാദ് |
| ജനനത്തീയതി | 24 May 1969 (വയസ്സ് 56) |
| ജന്മസ്ഥലം | നൂറനാട്, ആലപ്പുഴ |
| പാര്‍ട്ടിയുടെ പേര് | Communist Party Of India (marxist) |
| വിദ്യാഭ്യാസം | B.Sc. |
| തൊഴില്‍ | Politician |
| പിതാവിന്റെ പേര് | പരമേശ്വരൻ നായർ |
| മാതാവിന്റെ പേര് | ഗോമതി അമ്മ |
| പങ്കാളിയുടെ പേര് | ലൈന |
| പങ്കാളിയുടെ ജോലി | വീട്ടമ്മ |
| മക്കൾ | 1 പുത്രൻ 1 പുത്രി |
Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.