Get Updates
Get notified of breaking news, exclusive insights, and must-see stories!

പി ശ്രീരാമകൃഷ്ണൻ

പി ശ്രീരാമകൃഷ്ണൻ
പതിനാലാം കേരള നിയമസഭയുടെ സ്പീക്കറായ പി ശ്രീരാമകൃഷ്ണന്‍ പൊന്നാനി നിയമസസഭാ മണ്ഡലത്തില്‍ നിന്നുള്ള അംഗമാണ്. ബാലസംഘത്തിലൂടെ തുടങ്ങി എസ്എഫ്ഐയിലൂടെയും ഡിവൈഎഫ്ഐയിലൂടെയും വളര്‍ന്നു വന്ന രാഷ്ട്രീയ പാരമ്പര്യമാണ് പി ശ്രീരാമകൃഷ്ണന്‍റേത്.
By Keshav Karna | Wednesday, March 17, 2021, 01:47:00 PM [IST]

പി ശ്രീരാമകൃഷ്ണൻ ജീവചരിത്രം

പതിനാലാം കേരള നിയമസഭയുടെ സ്പീക്കറായ പി ശ്രീരാമകൃഷ്ണന്‍ പൊന്നാനി നിയമസസഭാ മണ്ഡലത്തില്‍ നിന്നുള്ള അംഗമാണ്. ബാലസംഘത്തിലൂടെ തുടങ്ങി എസ്എഫ്ഐയിലൂടെയും ഡിവൈഎഫ്ഐയിലൂടെയും വളര്‍ന്നു വന്ന രാഷ്ട്രീയ പാരമ്പര്യമാണ് പി ശ്രീരാമകൃഷ്ണന്‍റേത്. പട്ടിക്കാട് ഗവൺമെന്റ് ഹൈസ്കൂളിലെ പഠനകാലത്ത് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ആയി പ്രവര്‍ത്തിച്ച ശ്രീരാമകൃഷ്ണന്‍ ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിലും രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു. കോളേജ് പഠകാലത്ത് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായും കോളേജ് യൂണിയൻ ഭാരവാഹിയായും തുടര്‍ന്ന് എസ്എഫ് ഐയുടെ പാലക്കാട് ജില്ലാ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാന്‍, സെനറ്റ് അംഗം, സിന്‍ഡിക്കേറ്റ് അംഗം എന്നീ പദവികളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഡിവൈഎഫ്ഐയുടെ ബ്ലോക്ക് ജില്ലാ പദവികളില്‍ ഏകദേശം പത്ത് വര്‍ഷത്തോളം പ്രവര്‍ത്തിച്ച ശ്രീരാമകൃഷ്ണന്‍ ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായി 2005 ല്‍ തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 2007 ല്‍ ഡി.വൈ.എഫ്.ഐ-യുടെ അഖിലേന്ത്യാ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 ല്‍ പൊന്നാനി നിയമസഭാ മണ്ഡലത്തില്‍ നിന്നുമാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 2016 ലെ തിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ച പി ശ്രീരാമകൃഷ്ണന്‍ പതിനാലാം നിയമസഭയുടെ സ്പീക്കറായും തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ സ്റ്റുഡന്റ് പാർലമെന്റിന്റെ രാജ്യത്തെ നിയമസഭകളിലെ സ്പീക്കർമാരിൽ ഏറ്റവും മികച്ച സ്പീക്കറായി പി ശ്രീരാമകൃഷ്ണനെ തിരഞ്ഞെടുത്തിരുന്നു.

കൂടുതൽ വായിക്കുക

പി ശ്രീരാമകൃഷ്ണൻ വ്യക്തിജീവിതം

മുഴുവൻ പേര് പി ശ്രീരാമകൃഷ്ണൻ
ജനനത്തീയതി 14 Nov 1967 (വയസ്സ് 58)
ജന്മസ്ഥലം പെരിന്തൽമണ്ണ, മലപ്പുറം
പാര്‍ട്ടിയുടെ പേര്‌ Communist Party Of India (marxist)
വിദ്യാഭ്യാസം BA, BEd
തൊഴില്‍ അധ്യാപകൻ
പിതാവിന്റെ പേര് ഗോവിന്ദൻ നായർ
മാതാവിന്റെ പേര് സീതാലക്ഷ്മി
പങ്കാളിയുടെ പേര് ദിവ്യ
പങ്കാളിയുടെ ജോലി അധ്യാപിക
വെബ്സെെറ്റ് http://www.niyamasabha.org/codes/speaker.htm

പി ശ്രീരാമകൃഷ്ണൻ ആസ്തി

ആസ്തി
₹1.07 CRORE
ആസ്തികള്‍
₹1.07 CRORE
ബാധ്യത
N/A

പി ശ്രീരാമകൃഷ്ണൻ കൗതുകകരമായ വിവരങ്ങള്‍

1967 നവംബർ 14 ന് പെരിന്തൽമണ്ണയിൽ പുരയത്ത് ഗോവിന്ദൻ നായരുടെയും സീതാലക്ഷ്മിയുടെയും മകനായി ജനിച്ചു. എം ദിവ്യയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

പി ശ്രീരാമകൃഷ്ണൻ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2016 : 2016 ലെ തിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ച പി ശ്രീരാമകൃഷ്ണന്‍ പതിനാലാം നിയമസഭയുടെ സ്പീക്കറായും തിരഞ്ഞെടുക്കപ്പെട്ടു.
  • 2011 : പൊന്നാനി നിയമസഭാ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു
  • 2007 : ഡി.വൈ.എഫ്.ഐ-യുടെ അഖിലേന്ത്യാ പ്രസിഡന്‍റ്
  • 2006 : വൈസ് ചെയർമാൻ, യുവജനക്ഷേമ ബോർഡ്
  • 2005 : ഡിവൈഎഫ്ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു
  • 1991 : ബ്ലോക്ക് സെക്രട്ടറി, പെരിന്തൽമണ്ണ
  • 1990 : കാലിക്കറ്റ് സർവകലാശാലയിലെ സിന്‍ഡിക്കേറ്റ് അംഗം
  • 1988 : കാലിക്കറ്റ് സർവകലാശാലയിലെ സെനറ്റ് അംഗം

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+