• search
 • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
നിതിൻഭായ് രതിലാൽ പട്ടേൽ

നിതിൻഭായ് രതിലാൽ പട്ടേൽ

ജീവചരിത്രം

നിതിൻഭായ് രതിലാൽ പട്ടേൽ ഗുജറാത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയപ്രവർത്തകനും നിലവിൽ ഡെപ്യൂട്ടി മുഖ്യമന്ത്രിയായും ആരോഗ്യം, മെഡിക്കൽ എഡ്യുക്കേഷൻ, കുടുംബക്ഷേമം, റോഡ് & കെട്ടിടങ്ങൾ, മൂലധന പദ്ധതി എന്നിവയുടെ ക്യാബിനറ്റ് മന്ത്രിയുമായും സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. അദ്ദേഹം ജലവിതരണം, ജലസ്രോതസ്സുകൾ, (കല്പ്സർ വിഭാഗം ഒഴികെ), നഗരവികസനം, നഗരപാർപ്പിടസമുച്ചയം എന്നിവയുടെ മുൻ മന്ത്രിയായിരുന്നു. 2012-ൽ അദ്ദേഹം മെഹ്സാനയിൽ നിന്നും ഗുജറാത്ത് ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2016 ആഗസ്റ്റ് 5-ന് പട്ടേൽ ഡെപ്യൂട്ടി മുഖ്യമന്ത്രിയായി നിയമിക്കപ്പെട്ടു. ഒ ബി സിയ്ക്ക് കീഴിൽ സംവരണത്തിന്റെ ആവശ്യകത ഉയർത്തിയ കഡ്വ പടിദാർ സമുദായത്തിൽ നിന്നുള്ളതാണദ്ദേഹം. സംവരണ പ്രക്ഷോഭണ സമയത്ത്, തന്റെ സ്വന്തം സമുദായത്തിൽ നിന്നുള്ള എതിർപ്പ് അഭിമുഖീകരിക്കുകയും അദ്ദേഹത്തിന്റെ വീടും ഓഫീസും ആക്രമിക്കപ്പെടുകയും ചെയ്തു.

വ്യക്തിജീവിതം

മുഴുവൻ പേര് നിതിൻഭായ് രതിലാൽ പട്ടേൽ
ജനനത്തീയതി 22 Jun 1956 (വയസ്സ് 63)
ജന്മസ്ഥലം വിസ്നഗർ
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം 12th Pass
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകൻ
പിതാവിന്റെ പേര് രതിലാൽ പട്ടേൽ
മാതാവിന്റെ പേര് NA
പങ്കാളിയുടെ പേര് സുലോചനബെൻ പട്ടേൽ
ആണ്‍കുട്ടികള്‍ എത്ര 2

സന്പർക്കം

സ്ഥിര വിലാസം മണിപ്പൂർ, മു.കഡി, മഹെസന ജില്ല
നിലവിലെ വിലാസം മണിപ്പൂർ, മു.കഡി, മഹെസന ജില്ല
ബന്ധപ്പെടേണ്ട നന്പർ 9978405313
ഇമെയില്‍ nitinpatel1956@yahoo.com
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം

രസകരമായ വസ്തുതകൾ

നിതിൻ പട്ടേൽ ബി കോം രണ്ടാം വർഷം വരെ പഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഭക്ഷ്യ എണ്ണയുടെയും പരുത്തി കടയലിന്റെയും കുടുംബ ബിസിനസ് ഉണ്ട്. അദ്ദേഹം കൂടെക്കൂടെ ദേശീയശ്രദ്ധയിൽ വരാറില്ല. പഥാൻ കോട്ട് എയർബസ് ഭീകരാക്രമണത്തെ “ചെറിയ സംഭവം” എന്ന് വിളിച്ചപ്പോഴാണ് അദ്ദേഹം വാർത്തകളിൽ വന്നത്. കോൺഗ്രസ്സും ആം ആദ്മി പാർട്ടിയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിൽ അദ്ദേഹത്തെ വിമർശിച്ചെങ്കിലും താനങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടില്ല എന്ന് പട്ടേൽ നിഷേധിച്ചു.

രാാഷ്ട്രീയ ജീവിതകാലം

 • 2017
  അദ്ദേഹം കോൺഗ്രസ്സിന്റെ പട്ടേൽ ജീവഭായ് അംബാലാലിനെ പരാജയപ്പെടുത്തിക്കൊണ്ട് വീണ്ടും മെഹ്സാനയിൽ നിന്നും വിജയിച്ചു. പിന്നീട് അദ്ദേഹം വീണ്ടും സംസ്ഥാനത്തിന്റെ ഡെപ്യൂട്ടി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. അതോടൊപ്പം തന്നെ അദ്ദേഹത്തിന് ധനകാര്യം, റോഡുകളും കെട്ടിടങ്ങളും, ആരോഗ്യവും കുടുംബക്ഷേമവും, മെഡിക്കൽ എഡ്യുക്കേഷൻ, നർമ്മദ, കല്പസാർ, മൂലധനപദ്ധതി എന്നീ മന്ത്രാലയങ്ങളുടെ ചുമതലയും നല്കപ്പെട്ടു.
 • 2012
  അദ്ദേഹം മെഹ്സാന അസംബ്ലി നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഐ എൻ സി സ്ഥാനാർത്ഥി പട്ടേൽ നട്വർലാൽ പീതാംബർദാസിനെ പരാജയപ്പെടുത്തി.
 • 2008
  അദ്ദേഹം ഡെപ്യൂട്ടി മുഖ്യമന്ത്രിയും ജലവിതരണം, ജലസ്രോതസ്സുകൾ, (കല്പ്സർ വിഭാഗം ഒഴികെ), നഗരവികസനം, നഗരപാർപ്പിടസമുച്ചയം എന്നിവയുടെ മന്ത്രിയുമായി.
 • 2007
  2007-ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ ഥാക്കൂർ ബാൽ ദേവ്ജി ചന്ദുജിയെ 1327 വോട്ടുകൾക്ക് തോല്പ്പിച്ചതിനു ശേഷം നിതിഭായ് തന്റെ കഡി സീറ്റ് തിരിച്ചു പിടിച്ചു.
 • 2002
  സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പുകളിൽ, നിതിൻഭായിയ്ക്ക് ഐ എൻ സിയുടെ ഥാക്കൂർ ബാൽ ദേവ്ജി ചന്ദുജിയോട് തന്റെ കഡി സീറ്റ് നഷ്ടപ്പെട്ടു.
 • 2001
  2002 വരെ അദ്ദേഹം ഗുജറാത്ത് സർക്കാരിൽ ധനകാര്യത്തിന്റെയും വരുമാനത്തിന്റെയും മന്ത്രിയായിരുന്നു.
 • 1999
  മന്ത്രി: 2001 വരെ ചെറുതും മദ്ധ്യമവുമായ ജലസേചന പദ്ധതികൾ, റോഡുകൾ & കെട്ടിടങ്ങൾ.
 • 1998
  അദ്ദേഹം അസംബ്ലിയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ക്യാബിനറ്റിലേയ്ക്ക് വീണ്ടും എത്തിച്ചേരുകയും ചെയ്തു. കാർഷികം, ചെറുതും മദ്ധ്യമവുമായ ജലസേചന പദ്ധതികൾ എന്നിവയുടെ മന്ത്രിയായി 1999 വരെ സേവനമനുഷ്ഠിച്ചു.
 • 1995
  അദ്ദേഹം കഡി നിയോജകമണ്ഡലത്തിൽ നിന്നും എം എൽ എ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, അദ്ദേഹം ബി ജെ പി സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായിരുന്നു. അദ്ദേഹത്തിന് ആരോഗ്യം, കുടുംബ ക്ഷേമ മന്ത്രാലയം എന്നിവയുടെ ഉത്തരവാദിത്വവും (1995-1996) നല്കപ്പെട്ടു.
 • 1990
  നിതിൻഭായ് രതിലാൽ പട്ടേൽ ഗുജറാത്തിന്റെ 8-മത് ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് കഡി സീറ്റിൽ നിന്നും ആദ്യമായി എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഐ എൻ സിയുടെ കർസഞ്ജി മഗഞ്ജി ഥാക്കൂറിനെ പരാജയപ്പെടുത്തി.
 • 1988
  അദ്ദേഹം കഡി നഗരപാലികയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്ത് അദ്ദേഹം രണ്ട് വർഷം സേവനമനുഷ്ഠിച്ചു. അതിനു മുൻപ്, കഡി നഗരപാലികയുടെ ഒരു അംഗമെന്ന നിലയിൽ, കഡി നഗരപാലിക എക്സിക്യൂട്ടീവ് കമ്മിറ്റിയടക്കം വിവിധ കമ്മിറ്റികളിൽ അദ്ദേഹം ചെയർമാനായി സേവനമനുഷ്ഠിച്ചു.
 • നിതിൻഭായ് രതിലാൽ ബി ജെ പിയിൽ ചേർന്നുകൊണ്ട് തന്റെ രാഷ്ട്രീയജീവിതം ആരംഭിച്ചു.

മുന്‍കാല ചരിത്രം

 • 1984
  1984 മുതൽ 88 വരെ കഡി കാർഷികോൽപാദന കമ്പോള കമ്മിറ്റി ഡയറക്ടർ. എട്ട് വർഷത്തോളം മെഹ്സാന ജില്ലാ സഹകരണ ബാങ്ക് ലിമിറ്റഡിന്റെ ഡയറക്ടർ.
 • 1976
  സി എൻ ആർട്ട്സ് & ബി ഡി കോമേഴ്സ് കോളേജ്, കഡിയുടെ വിദ്യാർത്ഥി യൂണിയന്റെ ജനറൽ സെക്രട്ടറി
 • 1974
  അദ്ദേഹത്തിന്റെ വിദ്യാർത്ഥി ജീവിതക്കാലത്ത്, അദ്ദേഹം കഡി താലൂക്ക് നവനിർമാണ കമ്മിറ്റി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ആസ്തി8.5 CRORE
ആസ്തികള്‍8.5 CRORE
ബാധ്യതN/A

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

Get Instant News Updates
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more