ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ കരുത്തുറ്റ യുവനേതാക്കളില്‍ ഒരാളാണ് കോണ്‍ഗ്രസിന്റെ പവര്‍ ഹൗസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പിസി വിഷ്ണുനാഥ്. കെപിസിസി വൈസ് പ്രസിഡന്റായി നിലവില്‍ പ്രവര്‍ത്തിക്കുന്ന വിഷ്ണുനാഥിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് കെഎസ്യു സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ ആണ്. ശാസ്താംകോട്ട ദേവസ്വം കോളേജിലെ പഠനകാലത്തായിരുന്നു വിഷ്ണുവിന്റെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റ തുടക്കം. കോളേജില്‍ ആര്‍ട്സ് ക്ലബ് സെക്രട്ടറിയായും യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായും വിഷ്ണുനാഥ് പ്രവര്‍ത്തിച്ചു. കേരളാ സര്‍വ്വകലാശാല സെനറ്റിലേക്ക് 2001 ലും 2002 ലും തുടര്‍ച്ചയായി വിഷ്ണുനാഥ് തിരഞ്ഞെടുക്കപ്പെട്ടു.തുടര്‍ന്ന് 2002 മുതല്‍ 2006 വരെ കെഎസ്യു സംസ്ഥാന പ്രസിഡന്‍റായിരുന്നു, സംസ്ഥാന പ്രസിഡന്‍റായിരുന്ന കാലത്ത് വിദ്യാര്‍ഥി സമരങ്ങളിലും പ്രക്ഷോഭങ്ങളിലും സജീവ സാന്നിധ്യമായിരുന്നു പിസി,
2006 ലാണ് ചെങ്ങന്നൂരില്‍ നിന്നും പിസി വിഷ്ണുനാഥ് നിയമസഭയിലെത്തുന്നത്. സിപിഎമ്മിലെ സജി ചെറിയാനെ 5321 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയായിരുന്നു വിജയം. 2011ലെ തിരഞ്ഞെടുപ്പിലും വിജയിച്ച പിസി സിപിഎമ്മിലെ അഡ്വ. സിഎസ് സുജാതയെയാണ് പരാജയപ്പെടുത്തിയത്. എന്നാല്‍ 2016ലെ മൂന്നാം അങ്കത്തില്‍ പിസി വിഷ്ണുനാഥിനെ സിപിഎമ്മിൻറെ കെകെ രാമചന്ദ്രൻ നായരോട് വിഷ്ണനാഥ് പരാജയപ്പെട്ടു. 7,983 വോട്ടുകൾക്കായിരുന്നു തോല്വി.
2014 ൽ കെപിസിസി ജനറൽ സെക്രട്ടറിയായി നാമനിർദേശം ചെയ്യപ്പെട്ട വിഷ്ണുനാഥ് 2017 ല്‍ കർണാടകയുടെ ചുമതലയോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സെക്രട്ടറിയായി നിയമിതനായി. . 2020 ജനുവരി മുതല്‍ കെപിസിസി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു
| മുഴുവൻ പേര് | പിസി വിഷ്ണുനാഥ് |
| ജനനത്തീയതി | 30 Mar 1978 (വയസ്സ് 48) |
| ജന്മസ്ഥലം | മാവടി, പുതൂർ |
| പാര്‍ട്ടിയുടെ പേര് | Indian National Congress |
| വിദ്യാഭ്യാസം | B.Com |
| തൊഴില്‍ | രാഷ്ട്രീയ പ്രവർത്തകൻ |
| പിതാവിന്റെ പേര് | പി ചെല്ലപ്പൻ പിള്ള |
| മാതാവിന്റെ പേര് | ശ്രീമതി ലീല സി പിള്ള |
| പങ്കാളിയുടെ പേര് | കനക ഹാ മ |
| പങ്കാളിയുടെ ജോലി | കവി |
Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.