ഹോം
 » 
പ്രഭു മനോഹർ പരീക്കർ

പ്രഭു മനോഹർ പരീക്കർ

പ്രഭു മനോഹർ പരീക്കർ

ബോംബെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും മെറ്റലർജിക്കൽ എഞ്ചിനിയർ ആയി ബിരുദം നേടിയതിനു ശേഷം മനോഹർ ഗോപാലകൃഷ്ണ പ്രഭു പരീക്കർ തന്റെ രാഷ്ട്രീയപ്രയാണം ആരംഭിച്ചു. 1944-ൽ പരീക്കർ ഗോവ ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് ബി ജെ പിയുടെ (ഭാരതീയ ജനത പാർട്ടി) അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

പ്രഭു മനോഹർ പരീക്കർ ജീവചരിത്രം

ബോംബെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും മെറ്റലർജിക്കൽ എഞ്ചിനിയർ ആയി ബിരുദം നേടിയതിനു ശേഷം മനോഹർ ഗോപാലകൃഷ്ണ പ്രഭു പരീക്കർ തന്റെ രാഷ്ട്രീയപ്രയാണം ആരംഭിച്ചു. 1944-ൽ പരീക്കർ ഗോവ ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് ബി ജെ പിയുടെ (ഭാരതീയ ജനത പാർട്ടി) അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2000-ൽ അടുത്ത അഞ്ച് വർഷത്തേയ്ക്ക് അദ്ദേഹം ഗോവ മുഖ്യമന്ത്രിയായി. ഇന്ത്യയിലെ ഏത് സംസ്ഥാനങ്ങളിൽ നിന്നും മുഖ്യമന്ത്രിയായ ആദ്യത്തെ ഐ ഐ ടി ബിരുദധാരിയാണദ്ദേഹം. തുടക്കക്കാലം മുതൽ തന്നെ മുഖ്യമന്ത്രി അച്ചടക്കത്തിലും നിയമത്തിലും താല്പര്യം പ്രകടിപ്പിച്ചിരുന്നതിനാൽ അദ്ദേഹം രാഷ്ട്രീയ സ്വയം സേവക് സംഘിൽ (ആർ എസ് എസ്) ചേരുവാൻ തീരുമാനിക്കുകയും സ്കൂൾ അവസാന വർഷങ്ങളിൽ അദ്ദേഹം ആർ എസ് എസിന്റെ മുഖ്യശിക്ഷക് ആയി തീരുകയും ചെയ്തു.

കൂടുതൽ വായിക്കുക
By Ajay M V Updated: Tuesday, February 19, 2019, 12:43:01 PM [IST]

പ്രഭു മനോഹർ പരീക്കർ വ്യക്തിജീവിതം

മുഴുവൻ പേര് പ്രഭു മനോഹർ പരീക്കർ
ജനനത്തീയതി 13 Dec 1955
ഡേറ്റ് ഓഫ് ഡെത്ത് 17 Mar 2019 (വയസ്സ് 63)
ജന്മസ്ഥലം മാപുസ
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ എഞ്ചിനിയർ
പിതാവിന്റെ പേര് ഗോപാലകൃഷ്ണ പരീക്കർ
മാതാവിന്റെ പേര് രാധാഭായ് പരീക്കർ
വെബ്സെെറ്റ് www.goa.gov.in
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം:

പ്രഭു മനോഹർ പരീക്കർ ആസ്തി

ആസ്തി: ₹2.97 CRORE
ആസ്തികള്‍:₹3.4 CRORE
ബാധ്യത: ₹43.83 LAKHS

പ്രഭു മനോഹർ പരീക്കർ കൗതുകകരമായ വിവരങ്ങള്‍

ഇന്ത്യ ടുഡേ മാഗസിൻ അദ്ദേഹത്തെ 2004-ൽ ‘മികച്ച മുഖ്യമന്ത്രി’ ആയി ബഹുമാനിച്ചു. അദ്ദേഹം ഗോവയിൽ മിസ്റ്റർ ക്ലീൻ എന്നറിയപ്പെടുന്നു. പ്രതിരോധ മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിനു കീഴിൽ ഒരു റാങ്ക്, ഒരു പെൻഷൻ പദ്ധതി അവതരിപ്പിക്കപ്പെട്ടു. പാക്കിസ്ഥാൻ അധിനിവേശ കാശ്മീരിലും മ്യാന്മാറിലും സർജിക്കൽ സ്ട്രൈക്കുകൾ നടന്നത് പരീക്കറുടെ കാലത്ത് ഇന്ത്യ കണ്ടു.

പ്രഭു മനോഹർ പരീക്കർ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2017
  • 2017 മാർച്ച് 14-ന് പരീക്കർ വീണ്ടും ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
2014
  • മനോഹർ പരീക്കർക്ക് പ്രതിരോധമന്ത്രി ചുമതല ലഭിച്ചു. അദ്ദേഹം അരുൺ ജെറ്റ്ലിയ്ക്ക് പകരമായിരുന്നു.
2012
  • 2012 മാർച്ചിൽ നടത്തിയ ഗോവ അസംബ്ലി തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിനു കീഴിൽ ബി ജെ പി ഇന്ത്യൻ നാഷണൽ കോൺഗസ്സിനെതിരെ വിജയിച്ചു.
2007
  • ദിഗംബർ കാമത്തിനാൽ നയിയ്ക്കപ്പെട്ട ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഗോവ സംസ്ഥാന തിരഞ്ഞെടുപ്പിൽ പരീക്കർ നയിച്ച ബി ജെ പിയെ പരാജയപ്പെടുത്തി.
2005
  • 2005 ജനുവരി 29-ന് നാല് ബി ജെ പി എം എൽ എ-മാർ ഹൗസിൽ നിന്നും സ്ഥാനമൊഴിഞ്ഞതിനാൽ അസംബ്ലിയിൽ മനോഹർ പരീക്കർ സർക്കാരിന്റെ ഭൂരിപക്ഷം കുറഞ്ഞു.
2002
  • 2002 ജൂൺ 5-ന് മനോഹർ പരീക്കർ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും മുഖ്യമന്ത്രിയായി ഒരു തവണ കൂടി സേവനമനുഷ്ഠിക്കുകയും ചെയ്തു.
2000
  • അദ്ദേഹം ഗോവ തിരഞ്ഞെടുപ്പ് ജയിയ്ക്കുകയും 2000-ൽ ആദ്യ തവണ സംസ്ഥാന മുഖ്യമന്ത്രിയാകുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ ഭരണം 2002 ഫെബ്രുവരി 27 വരെ മാത്രം നീണ്ടതിനാൽ അദ്ദേഹത്തിന് അധികകാലം അധികാരത്തിൽ തുടരാനായില്ല.
1999
  • 1999 ജൂൺ മുതൽ നവംബർ വരെ അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു.
1994
  • തന്റെ ജീവിതത്തിലെ ദീർഘകാലം ആർ എസ് എസിനെ സേവിച്ചതിനു ശേഷം, 1994-ൽ മനോഹർ പരീക്കർ തന്റെ രാഷ്ട്രീയ ജീവിതം പരിമിതപ്പെടുത്തുവാൻ തുടങ്ങി. അദ്ദേഹം ഗോവയുടെ ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് ഭാരതീയ ജനത പാർട്ടി(ബി ജെ പി) അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

മുന്‍കാല ചരിത്രം

1981
  • അദ്ദേഹം ആർ എസ് എസിൽ സംഘ് ചാലക് (പ്രാദേശിക മേധാവി) ആയി. അദ്ദേഹം ആർ എസ് എസിന്റെ ഉത്തര ഗോവ യൂണിറ്റിൽ സജീവമായിരുന്നു. അദ്ദേഹം 1992-ലെ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മുഖ്യ സംഘാടകൻ ആയിരുന്നു.
1978
  • മനോഹർ പരീക്കർ മർഗാവിലെ ലൊയോള ഹൈ സ്ക്കൂളിൽ നിന്നും തന്റെ സ്ക്കൂൾ വിദ്യാഭ്യാസം ചെയ്തു. അദ്ദേഹം മറാത്തിയിൽ തന്റെ സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കി. 1978-ൽ അദ്ദേഹം ബോംബേയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും മെറ്റലർജിക്കൽ എഞ്ചിനിയറിംഗിൽ തന്റെ ബിരുദം പൂർത്തിയാക്കി.
1973
  • അദ്ദേഹം ആർ എസ് എസിൽ മുഖ്യ ശിക്ഷക് ആയി. ആ സമയം അദ്ദേഹം ഇന്റർമീഡിയറ്റിനു പഠിക്കുകയായിരുന്നു. ഐ ഐ ടിയിൽ നിന്നും ബിരുദം നേടിയതിനു ശേഷം പോലും അദ്ദേഹം ആർ എസ് എസിലുള്ള തന്റെ സേവനം തുടർന്നു.
Early 1970s
  • പരീക്കർ രാഷ്ട്രീയ സ്വം സേവക് സംഘിൽ (ആർ എസ് എസ്) ചേർന്നു. അദ്ദേഹം ആർ എസ് എസ് വളണ്ടിയർ ആയി സേവനമനുഷ്ഠിക്കുകയും ധാരാളം പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.

പ്രഭു മനോഹർ പരീക്കർ നേട്ടങ്ങൾ

ഗോവയുടെ മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യഭരണകാലത്ത്, സംസ്ഥാനത്തിന്റെ അഭിവൃദ്ധിയ്ക്കായി പരീക്കർ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു. മുതിർന്ന പൗരന്മാർ, വിധവകൾ, സ്പെഷ്യലി ഏബിൾഡ് വ്യക്തികൾ എന്നിവർക്ക് സാമ്പത്തികസഹായത്തിനായി മാസ പെൻഷൻ ഉറപ്പാക്കിക്കൊണ്ടുള്ള ദയാനന്ദ് സാമാജിക് സുരക്ഷ യോജന (ഡി എസ് എസ് വൈ) അദ്ദേഹം അവതരിപ്പിച്ചു. അദ്ദേഹം പലിശരഹിത വായ്പകളിലൂടെ വിദ്യാർത്ഥികളെയും സഹായിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിനു കീഴിൽ സൈബറേഹ് പദ്ധതിയും അവതരിപ്പിച്ചു. ഈ പദ്ധതിയ്ക്ക് കീഴിൽ സാങ്കേതികപരിജ്ഞാനമുള്ള വിദ്യാർത്ഥിസമൂഹത്തെ ഉയർത്തിക്കൊണ്ടുവരുന്നതിനായി വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടറുകൾ നല്കി. സംസ്ഥാനത്തിലെ ക്ഷീരസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി അദ്ദേഹം കാമധേനു പദ്ധതി അവതരിപ്പിച്ചു. സ്വന്തം സ്ഥാപനം ആരംഭിക്കുന്നതിനായി വ്യക്തികൾക്ക് കുറഞ്ഞ പലിശനിരക്കിലുള്ള വായ്പകൾ നല്കുന്നതിനായി അദ്ദേഹം സി എം റോസ്ഗാർ യോജനയും (സി എം ആർ വൈ) കൊണ്ടുവന്നു.

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X