മുതിർന്ന കോൺഗ്രസ്സ് നേതാവായ മല്ലികാർജുൻ ഖാർഗെയുടെ പുത്രനായ പ്രിയങ്ക് ഖാർഗെ ഒരു പ്രമുഖ കോൺഗ്രസ്സ് നേതാവാണ്. ഗുൽ ബർഗയിൽ ജനിച്ച അദ്ദേഹം ഗ്രാഫിക് ഡിസൈനിലും അനിമേഷനിലും അഡ്വാൻസ്ഡ് ഡിപ്ലോമ കരസ്ഥമാക്കി. അദ്ദേഹം നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എൻ എസ് യു ഐ) സജീവ അംഗമായപ്പോൾ അദ്ദേഹത്തിന്റെ നേതൃത്വപാടവം പ്രകടമായി. ഇതും അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയ്ക്ക് അടിത്തറ പാകി. ഒരു വിദ്യാർത്ഥി പ്രവർത്തകനെന്ന നിലയിലെ ചെറിയ ഇടവേളയ്ക്ക് ശേഷം, അദ്ദേഹം കോൺഗ്രസ്സിൽ ചേരുകയും വളരെ അടുത്ത് തന്നെ കർണ്ണാടക പ്രദേശ് യൂത്ത് കോൺഗ്രസ് കമ്മിറ്റി (കെ പി വൈ സി സി) ജനറൽ സെക്രട്ടറിയാവുകയും ചെയ്തു. 2008 ലെ അസംബി തിരഞ്ഞെടുപ്പിൽ ചിതാപുർ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിച്ചതിലൂടെ അദ്ദേഹം സജീവ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചെങ്കിലും ചെറിയ വോട്ട് വ്യത്യാസത്തിൽ അദ്ദേഹം പരാജയപ്പെട്ടു. 2013 അസംബ്ലി തിരഞ്ഞെടുപ്പിൽ അദ്ദേഹം തിരികെ വരുകയും സിദ്ധരാമയ്യം സർക്കാരിന്റെ കീഴിൽ 2016-ൽ ഇൻഫൊർമേഷൻ സയൻസ് & ബയോ ടെക്നോളജി മന്ത്രാലയം കരസ്ഥമാക്കുകയും ചെയ്തു. 2018-ൽ അദ്ദേഹം എച്ച് ഡി കുമാരസ്വാമി സഖ്യ സർക്കാരിൽ സാമൂഹിക ക്ഷേമ - പിന്നോക്കവിഭാഗ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്നു.
| മുഴുവൻ പേര് | പ്രിയങ്ക് ഖാർഗെ |
| ജനനത്തീയതി | 22 Nov 1978 (വയസ്സ് 47) |
| ജന്മസ്ഥലം | ഗുൽബർഗ, കർണ്ണാടക |
| പാര്‍ട്ടിയുടെ പേര് | Indian National Congress |
| വിദ്യാഭ്യാസം | 12th Pass |
| തൊഴില്‍ | വ്യവസായ സ്ഥാപകൻ + കൺസൾട്ടന്റ് |
| പിതാവിന്റെ പേര് | മല്ലികാർജ്ജുൻ ഖാർഗെ |
| മാതാവിന്റെ പേര് | രാധാഭായ് ഖാർഗെ |
| പങ്കാളിയുടെ പേര് | ശ്രുതി പി ഖാർഗെ |
| പങ്കാളിയുടെ ജോലി | ബിസിനസ്സ് |
| മതം | ഹിന്ദു |
Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.