Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർ അശോക

ആർ അശോക
ആർ അശോക കർണ്ണാടകയിലെ ഭാരതീയ ജനത പാർട്ടിയുടെ നേതാവാണ്. ഡി വി സദാനന്ദ ഗൗഡ കഴിഞ്ഞാൽ വൊക്കലിഗ സമുദായത്തിന്റെ ഒരു പ്രമുഖ മുഖമാണ് ആർ അശോക.
By Moumi Majumdar | Tuesday, February 19, 2019, 12:43:01 PM [IST]

ആർ അശോക ജീവചരിത്രം

ആർ അശോക കർണ്ണാടകയിലെ ഭാരതീയ ജനത പാർട്ടിയുടെ നേതാവാണ്. ഡി വി സദാനന്ദ ഗൗഡ കഴിഞ്ഞാൽ വൊക്കലിഗ സമുദായത്തിന്റെ ഒരു പ്രമുഖ മുഖമാണ് ആർ അശോക. 2012 മുതൽ 2013 വരെ ജഗദീഷ് ഷെട്ടാർ നയിച്ച ബി ജെ പി സർക്കാരിൽ സംസ്ഥാനത്തിന്റെ ഉപ മുഖ്യമന്ത്രിമാരിലൊരാളായിരുന്നു അദ്ദേഹം. കർണ്ണാടക ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അദ്ദേഹം ബാംഗ്ലൂർ നഗർത്തിന്റെ പത്മനാഭനഗർ നിയോജകമണ്ഡലത്തിനെ പ്രതിനിധാനം ചെയ്യുന്നു. ബാംഗ്ലൂർ നഗരത്തിൽ ബി ജെ പിയുടെ ഏറ്റവും സ്വാധീനമുള്ള നേതാക്കന്മാരിലൊരാളായി അശോക അറിയപ്പെടുന്നു. കൂടാതെ 2010-ലെയും 2015-ലെയും ബി ബി എം പി തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ ചരിത്രപരമായ വിജയത്തിലേയ്ക്ക് അദ്ദേഹം നയിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക

ആർ അശോക വ്യക്തിജീവിതം

മുഴുവൻ പേര് ആർ അശോക
ജനനത്തീയതി 01 Jul 1957 (വയസ്സ് 68)
ജന്മസ്ഥലം ബംഗളൂരു, കർണ്ണാടക
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Graduate
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകൻ, കർഷകൻ/പൊതുസേവകൻ
പിതാവിന്റെ പേര് ശ്രീ രാമയ്യ
മാതാവിന്റെ പേര് ശ്രീമതി ആഞ്ജനമ്മ
പങ്കാളിയുടെ പേര് പ്രമീളറാണി
പങ്കാളിയുടെ ജോലി കർഷകയും വീട്ടമ്മയും
മക്കൾ 2 പുത്രൻ
മതം ഹിന്ദു
വെബ്സെെറ്റ് https://rashoka.in/

ആർ അശോക ആസ്തി

ആസ്തി
₹77.78 CRORE
ആസ്തികള്‍
₹87.35 CRORE
ബാധ്യത
₹9.57 CRORE

ആർ അശോക കൗതുകകരമായ വിവരങ്ങള്‍

അദ്ദേഹം തന്റെ കോളേജ് ദിനങ്ങളിൽ ഒരു കബഡി ചാമ്പ്യനും അതിനേക്കാളുപരി ഒരു വിദ്യാർത്ഥി നേതാവും ആയിരുന്നു.

ആർ അശോക രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2015: ബാംഗ്ലൂർ നഗരത്തിൽ ബി ജെ പിയുടെ ഏറ്റവും സ്വാധീനമുള്ള നേതാക്കന്മാരിലൊരാളായി അശോക അറിയപ്പെടുന്നു. കൂടാതെ 2010-ലെയും 2015-ലെയും ബി ബി എം പി തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ ചരിത്രപരമായ വിജയത്തിലേയ്ക്ക് അദ്ദേഹം നയിച്ചിട്ടുണ്ട്.
  • 2012: 2012 ജൂണിൽ ജഗദീഷ് ഷെട്ടാർ മുഖ്യമന്ത്രിയായപ്പോൾ അശോക് രണ്ട് ഉപമുഖ്യമന്ത്രിമാരിലൊരാളായി നിയമിതനാകുകയും കർണ്ണാടക സർക്കാരിലെ ആഭ്യന്തരം, ഗതാഗതം എന്നീ മന്ത്രാലയങ്ങളുടെ ചുമതലകളുമായി നിയോഗിക്കപ്പെടുകയും ചെയ്തു.
  • 2008: 2008-ൽ അദ്ദേഹം ഭാരതീയ ജനത പാർട്ടി - ജനത ദൾ (സെക്യൂലർ) (ബി ജെ പി-ജെ ഡി(എസ്)) സഖ്യ സർക്കാരിൽ ആരോഗ്യമന്ത്രിയായി. 2008 മുതൽ യദിയൂരപ്പ സർക്കാരിൽ ഗതാഗതമന്ത്രി എന്ന നിലയിൽ, വകുപ്പ് നവീകരിക്കുന്നതിലും വകുപ്പിന്റെ പ്രവർത്തനം യാന്ത്രികമാക്കുന്നതിനുള്ള നവീനമായ ഉന്നത തല രീതികൾ ഉപയോഗിക്കുന്നതിലും അദ്ദേഹം കാരണക്കാരനായിരുന്നു.
  • 1999: അതേ നിയോജകമണ്ഡലത്തിൽ നിന്നും അദ്ദേഹം 1999-ലെയും 2004-ലെയും പൊതു തിരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഈ ദിവസങ്ങളിൽ, അദ്ദേഹം പാർട്ടിയുടെ യുവഘടകത്തോടൊപ്പവും പ്രവർത്തിച്ചിരുന്നു.
  • 1997: ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാന നിയമസഭാ നിയോജകമണ്ഡലമായ ഉത്തര ഹള്ളി നിയോജകമണ്ഡലത്തിൽ നിന്നും 1997-ലെ ഉപതിരഞ്ഞെടുപ്പിൽ കർണ്ണാടക ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് ആദ്യമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
  • 1975: അടിയന്തിരാവസ്ഥക്കാലത്ത് (1975-77) എൽ കെ അദ്വാനി, പോലെയുള്ള മുതിർന്ന നേതാക്കന്മാർക്കൊപ്പം അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും ബംഗളൂരുവിലെ സെൻ ട്രൽ ജയിലിലടയ്ക്കപെടുകയും ചെയ്തിട്ടുണ്ട്.

മുന്‍കാല ചരിത്രം

  • 70-????? ????????: ബംഗളൂരുവിൽ ജനിച്ചു വളർന്ന അശോക, താൻ കബഡി ചാമ്പ്യനായിരുന്ന ബാംഗ്ലൂരിലെ വിശ്വേശ്വരപുരം കോളേജിൽ നിന്നും ശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം രാഷ്ട്രീയ സ്വയംസേവക് സംഘത്തിലേയ്ക്ക് (ആർ എസ് എസ്) ആകൃഷ്ടനായി. ഭാരതീയ ജനത പാർട്ടിയിലേയ്ക്ക് ചേർന്നുകൊണ്ട് അദ്ദേഹം തന്റെ സജീവ രാഷ്ട്രീയം ആരംഭിച്ചു. പോകെ പോകെ അദ്ദേഹം ഉന്നതസ്ഥാനത്തെത്തി.

ആർ അശോക നേട്ടങ്ങൾ

ഒരു മന്ത്രിയെന്ന നിലയിൽ, അദ്ദേഹം പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുകയും വകുപ്പിന്റെ ഭരണം നവീകരിക്കുകയും ചെയ്തു. കൂടാതെ, ഗ്രാമപ്രദേശങ്ങളിലുള്ള ധാരാളം ക്ലിനിക്കുകൾ അദ്ദേഹം റെയ്ഡ് ചെയ്യുകയും സംസ്ഥാനത്തിനെ വ്യാജഡോക്ടർമാരെ തുടച്ചുനീക്കുന്നതിനായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ നേതൃത്വത്തിനു കീഴിൽ, ഗതാഗതവകുപ്പ് നൂതന പൊതുവാഹങ്ങളുമായി മുന്നോട്ട് വരുകയും അർഹരായവർക്കുള്ള പാസ്സുകളും ആനുകൂല്യങ്ങളും നല്കുന്നത് ലളിതമാക്കുകയും ചെയ്തു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+