1950ല്‍ ബെംഗളൂരുവിലാണ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ജനനം. ശിവാജി റാവു ഗെയ്ക്‌വാദ് എന്നാണ് യഥാര്‍ത്ഥ പേര്. അഞ്ചാം വയസ്സില്‍ രജനിക്ക് തന്റെ അമ്മയെ നഷ്ടപ്പെട്ടു. ബെംഗളൂരുവിലെ ആചാര്യ പാഠശാലയിലായിലും, രാമകൃഷ്ണന്‍ മിഷന്റെ വിവേകാനന്ദ ബാലക്കിലുമായിരുന്നു രജനിയുടെ പഠനം. മറാത്തിയാണ് രജനീകാന്തിന്റെ മാതൃഭാഷ, എന്നാല്‍ മറാത്തിയില്‍ ഒരു സിനിമയും രജനി ചെയ്തിട്ടില്ല. സൂപ്പര്‍ താരത്തിലേക്കുള്ള രജനിയുടെ പടയോട്ടം അത്ര എളുപ്പമായിരുന്നില്ല. സിനിമയില്‍ വരുന്നതിന് മുമ്പ് കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ ബസ് കണ്ടക്ടറായിരുന്നു അദ്ദേഹം. ഈ സമയത്താണ് അഭിനയത്തില്‍ രജീകാന്ത് അഭിനിവേശം കണ്ടെത്തിയത്. നിരവധി നാടകങ്ങളും സംഘട്ടനങ്ങളും അദ്ദേഹം ചെയ്തിരുന്നു.
ബോളിവുഡിലും ദക്ഷിണേന്ത്യന്‍ സിനിമയിലും ഒരുപോലെ പ്രശസ്തനാണ് രജനീകാന്ത്. തമിഴ്‌നാട്ടില്‍ ദൈവതുല്യനായ താരമാണ് അദ്ദേഹം. രജനി സര്‍ എന്ന പേരിലാണ് അദ്ദേഹത്തെ ആരാധകര്‍ വിളിച്ചിരുന്നത്. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഫിലിംഫെയര്‍ അവാര്‍ഡ്, തമിഴ്‌നാട് സംസ്ഥാന ഫിലിം അവാര്‍ഡ്, കലൈമാമണി അവാര്‍ഡ്, ഷെവലിയര്‍ ശിവാജി ഗണേഷന്‍ അവാര്‍ഡ്, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം അദ്ദേഹത്തിനുണ്ട്. ജനവിധി എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ പോലും രജനിക്ക് സാധിക്കും. രാഷ്ട്രീയ താല്‍പര്യങ്ങള്‍ രജനി പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. സജീവ രാഷ്ട്രീയത്തില്‍ രജനിയുടെ വരവ് എല്ലാവരും കാത്തിരിക്കുകയാണ്.
| മുഴുവൻ പേര് | രജനികാന്ത് |
| ജനനത്തീയതി | 12 Dec 1950 (വയസ്സ് 75) |
| ജന്മസ്ഥലം | ബെംഗളൂരു |
| പാര്‍ട്ടിയുടെ പേര് | Independent |
| വിദ്യാഭ്യാസം | Diploma in acting from Madras Film Institute |
| തൊഴില്‍ | നടന്‍ |
| പിതാവിന്റെ പേര് | റാമോജി റാവു ഗെയ്ക്‌വാദ് |
| മാതാവിന്റെ പേര് | ജീജാഭായ് |
| പങ്കാളിയുടെ പേര് | Latha Rajinikanth |
| പങ്കാളിയുടെ ജോലി | N/A |
| മക്കൾ | 2 പുത്രി |
| വെബ്സെെറ്റ് | http://rajinikanth.com/ |
Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.