Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജീവ് പ്രതാപ് റൂഡി

രാജീവ് പ്രതാപ് റൂഡി
ബി ജെ പിയുടെ രാജീവ് പ്രതാപ് റൂഡി 2014 തിരഞ്ഞെടുപ്പിൽ ലാലു പ്രസാദ് യാദവിന്റെ ഭാര്യയായ റാബ്രി ദേവിയെ പരാജയപ്പെടുത്തുകയും ബീഹാറിലെ സരൺ നിയോജകമണ്ഡലത്തിന്റെ എം പി ആകുകയും ചെയ്തു. അദ്ദേഹം അടൽ ബിഹാരി വാജ്പേയിയുടെ കീഴിൽ എൻ ഡി എ നയിച്ച ബി ജെ പി സർക്കാരിൽ സംസ്ഥാന വാണിജ്യ-വ്യവസായ യൂണിയൻ മന്ത്രിയും നരേന്ദ്ര മോദി സർക്കാരിൽ വൈദഗ്ധ്യവികസന - സംരംഭക സംസ്ഥാന മന്ത്രിയും (സ്വതന്ത്ര ചുമതല) ആയിരുന്നു.
By Rashmi | Friday, March 29, 2019, 05:22:59 PM [IST]

രാജീവ് പ്രതാപ് റൂഡി ജീവചരിത്രം

ബി ജെ പിയുടെ രാജീവ് പ്രതാപ് റൂഡി 2014 തിരഞ്ഞെടുപ്പിൽ ലാലു പ്രസാദ് യാദവിന്റെ ഭാര്യയായ റാബ്രി ദേവിയെ പരാജയപ്പെടുത്തുകയും ബീഹാറിലെ സരൺ നിയോജകമണ്ഡലത്തിന്റെ എം പി ആകുകയും ചെയ്തു. അദ്ദേഹം അടൽ ബിഹാരി വാജ്പേയിയുടെ കീഴിൽ എൻ ഡി എ നയിച്ച ബി ജെ പി സർക്കാരിൽ സംസ്ഥാന വാണിജ്യ-വ്യവസായ യൂണിയൻ മന്ത്രിയും നരേന്ദ്ര മോദി സർക്കാരിൽ വൈദഗ്ധ്യവികസന - സംരംഭക സംസ്ഥാന മന്ത്രിയും (സ്വതന്ത്ര ചുമതല) ആയിരുന്നു. എന്നാൽ പിന്നീട് 2017-ൽ ക്യാബിനറ്റ് പുതുക്കി നിശ്ചയിച്ചപ്പോൾ സ്ഥാനം നഷ്ടപ്പെട്ടു. ലോകസഭയിലേയ്ക്ക് മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നിലവിൽ സരണിന്റെ എം പി ആയി സേവനമനുഷ്ഠിക്കുന്നു. 2018 ഡിസംബറിൽ അദ്ദേഹത്തെ പാർട്ടി പ്രസിഡന്റായ അമിത് ഷാ ബി ജെ പിയുടെ ദേശീയ വക്താവായി നിയമിച്ചു.

കൂടുതൽ വായിക്കുക

രാജീവ് പ്രതാപ് റൂഡി വ്യക്തിജീവിതം

മുഴുവൻ പേര് രാജീവ് പ്രതാപ് റൂഡി
ജനനത്തീയതി 30 Mar 1962 (വയസ്സ് 63)
ജന്മസ്ഥലം പാറ്റ്ന (ബീഹാർ)
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Post Graduate
തൊഴില്‍ സാമൂഹികപ്രവർത്തകൻ, വിദ്യാഭ്യാസവിചക്ഷണൻ, അഭിഭാഷകൻ, കൊമേഴ്സ്യൽ പൈലറ്റ്
പിതാവിന്റെ പേര് പരേതനായ ശ്രീ വി എൻ സിംഗ്
മാതാവിന്റെ പേര് പ്രഭ സിംഗ്
പങ്കാളിയുടെ പേര് ശ്രീമതി നീലം പ്രതാപ് സിംഗ്
പങ്കാളിയുടെ ജോലി സാമൂഹിക സേവനം
മക്കൾ 2 പുത്രി
മതം ഹിന്ദു
വെബ്സെെറ്റ് rajivprataprudy.com

രാജീവ് പ്രതാപ് റൂഡി ആസ്തി

ആസ്തി
₹8.31 CRORE
ആസ്തികള്‍
₹8.37 CRORE
ബാധ്യത
₹6.57 LAKHS

രാജീവ് പ്രതാപ് റൂഡി കൗതുകകരമായ വിവരങ്ങള്‍

ഒരു പണ്ഡിതനായ അദ്ദേഹം ബീഹാറിലെ പാറ്റ്നയിലെ എൻ കോളേജിൽ (മഗധ് സർവ്വകലാശാലയ്ക്ക് കീഴിൽ) സാമ്പത്തികശാസ്ത്രത്തിൽ ലക്ചററുമാണ്. കൊമേഴ്സ്യൽ എയർലൈൻ പറത്തുന്ന ഒരേയൊരു പാർലമെന്റേറിയൻ എന്ന ബഹുമതിയും അദ്ദേഹത്തിനാണ്.

രാജീവ് പ്രതാപ് റൂഡി രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2018 : അദ്ദേഹത്തെ പാർട്ടി പ്രസിഡന്റായ അമിത് ഷാ ബി ജെ പി ദേശീയ വക്താവായി നിയമിച്ചു.
  • 2017 : ക്യാബിനറ്റ് പുനർനിർണ്ണയത്തെ തുടർന്ന് അദ്ദേഹത്തിന് സ്കിൽ ഡെവലപ്മെന്റ് ഏന്റ് എന്റർപ്രണർഷിപ്പിന്റെ സംസ്ഥാന മന്ത്രി (സ്വതന്ത്ര ചുമതല)സ്ഥാനം നഷ്ടപ്പെട്ടു.
  • 2014 : അദ്ദേഹം ആർ ജെ ഡിയുടെ റാബ്രി ദേവിയെ പരാജയപ്പെടുത്തി ബീഹാറിലെ സരൺ നിയോജകമണ്ഡലത്തിന്റെ എം പി ആയി. അദ്ദേഹം 40,948 വോട്ടുകളുടെ ഭൂരിപക്ഷം നേടി. അദ്ദേഹം നരേന്ദ്ര മോഡി സർക്കാരിൽ സ്കിൽ ഡെവലപ്മെന്റ് ഏന്റ് എന്റർപ്രണർഷിപ്പിന്റെ സംസ്ഥാന മന്ത്രിയായി (സ്വതന്ത്ര ചുമതല) നിയമിക്കപ്പെട്ടു.
  • 2008 : അദ്ദേഹം രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
  • 2001 : അദ്ദേഹം സംസ്ഥാന വാണിജ്യ - വ്യവസായ യൂണിയൻ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1999 : അദ്ദേഹം രണ്ടാം തവണയും ഛാപ്ര നിയോജകമണ്ഡലത്തിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ആർ ജെ ഡിയുടെ ഹീര ലാൽ റായിയെ 49,553 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
  • 1996 : അദ്ദേഹം ഛാപ്ര നിയോജകമണ്ഡലത്തിൽ നിന്നും ബി ജെ പി ടിക്കറ്റിൽ ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം 166,363 വോട്ടുകൾക്ക് ലാൽ ബാബു റായിയെ പരാജയപ്പെടുത്തി.
  • 1990 : 1990-ൽ തരയ്യ നിയോജകമണ്ഡലത്തിൽ നിന്നും ജെ ഡി ടിക്കറ്റിൽ ബി ജെ പിയുടെ രാം ദാസ് റോയെ 8753 വോട്ടിന്റെ ഭൂരിപക്ഷത്തോടെ റൂഡി ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

മുന്‍കാല ചരിത്രം

  • 1988: അദ്ദേഹം പാറ്റ്നയിലെ എ എൻ കോളേജിൽ സാമ്പത്തികശാസ്ത്രാധ്യാപകനായിരുന്നു.

രാജീവ് പ്രതാപ് റൂഡി നേട്ടങ്ങൾ

1990 ൽ ബീഹാർ നിയമസഭയുടെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2003-2004 കാലയളവിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ അദ്ദേഹത്തിന്റെ കാലാവധി സമഗ്രമായ പരിഷ്കാരങ്ങൾക്കു സാക്ഷ്യം വഹിച്ചു. ഇന്ത്യൻ വിമാനത്താവളങ്ങളുടെ നവീകരണം, ചിലവ് കുറഞ്ഞ വിമാനകമ്പനികളുടെ സ്ഥാപനം, എ ടി എഫ് നികുതിക്കിഴിവ്, ഐ എ ടി ടിയുടെ നിർമ്മാർജ്ജനം, ചാർട്ടർ നയത്തിന്റെ പുതുക്കൽ, മുതലായവ ചില പ്രധാന നാഴികക്കല്ലുകളാണ്

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+