Get Updates
Get notified of breaking news, exclusive insights, and must-see stories!

സെൽവി ജെ ജയലളിത

സെൽവി ജെ ജയലളിത
അഭിനേത്രിയിൽ നിന്ന് രാഷ്ട്രീയ പ്രവർത്തകയായ, ആറ് തവണ തമിഴ് നാടിന്റെ (ടി എൻ) മുഖ്യമന്ത്രിയായ ജയലളിത കന്നട സിനിമയായ ‘ശ്രീ ശൈല മഹാത്മെ’യിൽ ബാലതാരമായി 1961-ൽ തന്റെ സിനിമാ ജീവിതം ആരംഭിച്ചു. 1965- ൽ ‘ സി വി ശ്രീധറിന്റെ ’വെണ്ണിറ ആഡൈ‘ ആയിരുന്നു അവരുടെ ആദ്യത്തെ തമിഴ് സിനിമ.
By Ajay M V | Tuesday, January 1, 2019, 01:40:46 PM [IST]

സെൽവി ജെ ജയലളിത ജീവചരിത്രം

അഭിനേത്രിയിൽ നിന്ന് രാഷ്ട്രീയ പ്രവർത്തകയായ, ആറ് തവണ തമിഴ് നാടിന്റെ (ടി എൻ) മുഖ്യമന്ത്രിയായ ജയലളിത കന്നട സിനിമയായ ‘ശ്രീ ശൈല മഹാത്മെ’യിൽ ബാലതാരമായി 1961-ൽ തന്റെ സിനിമാ ജീവിതം ആരംഭിച്ചു. 1965- ൽ ‘ സി വി ശ്രീധറിന്റെ ’വെണ്ണിറ ആഡൈ‘ ആയിരുന്നു അവരുടെ ആദ്യത്തെ തമിഴ് സിനിമ. പിന്നീട്, എം ജി രാമചന്ദ്രനൊപ്പം (എം ജി ആർ) 28 സിനിമകളും ശിവാജി ഗണേശിനൊപ്പം 17 സിനിമകളും അഭിനയിച്ച അവർ അഭിനയത്തിനുള്ള ധാരാളം അവാർഡുകൾ നേടി. എം ജി ആർ രൂപീകരിച്ച അണ്ണ ദ്രാവിഡ മുന്നേട്ര കഴകത്തിൽ (എ ഐ എ ഡി എം കെ) ചേർന്നു കൊണ്ട് ജയലളിത തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 1984-നും 1989-നുമിടയ്ക്ക് അവർ രാജ്യസഭ അംഗമായി സേവനമനുഷ്ഠിച്ചിരുന്നു. 1987-ൽ എം ജി ആറിന്റെ മരണത്തിനു ശേഷം, 1989-ൽ അവർ എ ഐ എ ഡി എം കെയുടെ പരമാധികാരിയാകുകയും 1991-ൽ തമിഴ് നാടിന്റെ ഭരണം പിടിച്ചെടുത്ത് പൂർണ്ണസമയം തമിഴ്നാടിനെ സേവിയ്ക്കുന്നതിനായി ആദ്യത്തെ വനിതാ മുഖ്യമന്ത്രിയാകുകയും ചെയ്തു. ആറ് തവണ മുഖ്യമന്ത്രി എന്ന നിലയിൽ അവരുടെ ഭരണകാലത്ത്, ക്രമാതീതമായ സമ്പാദ്യ കേസിൽ, ശിക്ഷിക്കപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. 75-ലധികം ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം 2016 ഡിസംബർ 5-ന് അവർ മരിക്കുകയും അവരുടെ മരണം വിവാദങ്ങളുയർത്തുകയും ചെയ്തു.

കൂടുതൽ വായിക്കുക

സെൽവി ജെ ജയലളിത വ്യക്തിജീവിതം

മുഴുവൻ പേര് സെൽവി ജെ ജയലളിത
ജനനത്തീയതി 24 Feb 1948
ഡേറ്റ് ഓഫ് ഡെത്ത് 05 Dec 2016 (വയസ്സ് 68)
ജന്മസ്ഥലം മേലുകോട്ട്, മണ്ഡ്യ ജില്ല, മൈസൂർ, കർണ്ണാടക
പാര്‍ട്ടിയുടെ പേര്‌ All India Anna Dravida Munnetra Kazhagam
വിദ്യാഭ്യാസം 10th Pass
തൊഴില്‍ അഭിനേത്രി, രാഷ്ട്രീയ പ്രവർത്തക, എഴുത്തുകാരി, നർത്തകി
പിതാവിന്റെ പേര് ജയറാം
മാതാവിന്റെ പേര് വേദവല്ലി

സെൽവി ജെ ജയലളിത ആസ്തി

ആസ്തി
₹111.69 CRORE
ആസ്തികള്‍
₹113.73 CRORE
ബാധ്യത
₹2.04 CRORE

സെൽവി ജെ ജയലളിത കൗതുകകരമായ വിവരങ്ങള്‍

ചെന്നൈയിലെ ചർച്ച് പാർക്ക് കോൺവെന്റിൽ നിന്നും മെട്രിക്കുലേഷൻ പൂർത്തിയാക്കിയ ജയലളിത ഉന്നതവിദ്യാഭ്യാസത്തിനുള്ള സ്ക്കോളർഷിപ്പ് ഉണ്ടായിട്ടുപോലും 1964-ൽ സിനിമ തന്റെ ജീവനോപാധിയായി തിരഞ്ഞെടുത്തു. തമിഴ്, തെലുഗു, കന്നഡ, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി 140-ലധികം സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ജയലളിതയുടെ അമ്മയും ഒരു അഭിനേത്രിയായിയിരുന്നു. അവരുടെ സിനിമാനാമം സന്ധ്യ എന്നായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാജ്യസഭയിലെ വിവിധ പ്രശ്നങ്ങളിലുണ്ടായ ജയലളിതയുടെ പ്രസംഗങ്ങളിൽ അവരെ പ്രശംസിച്ചിട്ടുണ്ട്. ---- The wedding of her foster son Sudhakaran, h

സെൽവി ജെ ജയലളിത രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2016: ജയലളിത ആറാം തവണ തമിഴ് നാടിന്റെ മുഖ്യമന്ത്രിയായി. തുടർച്ചയായ രണ്ടാം തവണ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തതിന്റെ ചരിത്രവും അവർ സൃഷ്ടിച്ചു.
  • 2015: ജയലളിത അഞ്ചാം തവണ തമിഴ് നാടിന്റെ മുഖ്യമന്ത്രിയായി. അമ്മ മാസ്റ്റർ ആരോഗ്യ പരിശോധന പദ്ധതി, അമ്മ ആരോഗ്യ പദ്ധതി, മുതിർന്ന പൗരന്മാർക്കു വേണ്ടി സൗജന്യ ബസ് യാത്രാ പദ്ധതി, മുതലായവ പോലെ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു. അവർ 2015-ലെ ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് പ്രാരംഭം കുറിച്ചു.
  • 2011: 2011 ഡിസംബറിൽ അമ്മ, എ ഐ എ ഡി എം കെ യിൽ നിന്നും മറ്റ് 13 പേരോടൊപ്പം ശശികല നടരാജനുമായുള്ള തന്റെ ദീർഘകാലത്തെ ആത്മബന്ധം വേർപെടുത്തി.
  • 2011: എ ഐ എ ഡി എം കെ 2011 അസംബ്ലി തിരഞ്ഞെടുപ്പ് തൂത്തുവാരി ജയലളിത നാലാം തവണ വീണ്ടും തമിഴ് നാടിന്റെ മുഖ്യമന്ത്രിയായി.
  • 2003: 2003 മാർച്ചിൽ ജയലളിത വീണ്ടും തമിഴ് നാടിന്റെ മുഖ്യമന്ത്രിയായി മൂന്നാം തവണ സ്ഥാനമേറ്റു. 2004 ഡിസംബറിൽ സുനാമി തമിഴ് നാട്ടിൽ ആഞ്ഞടിച്ചപ്പോൾ അവർ നടത്തിയ ഭരണനൈപുണ്യത്തെ ലോകം മുഴുവൻ വാഴ്ത്തി.
  • 2001: ജയലളിത രണ്ടാം തവണ തമിഴ്നാട് മുഖ്യമന്ത്രിയായി. പിന്നീട് 2001 സെപ്തംബറിൽ അവർ ഓഫീസ് ചുമതലകളിൽ നിന്നും പുറത്താക്കപ്പെട്ടു. അവർ തന്റെ സ്ഥാനം ഭരണപക്ഷ രാഷ്ട്രീയക്കാരനായ ഒ പന്നീർസെൽവത്തിനു നല്കി.
  • 1998: എ ഐ എ ഡി എം കെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സർക്കാരിന്റെ ഭാഗമായി. പക്ഷേ ഒരു വർഷത്തിനു ശേഷം അവർ തന്റെ പിന്തുണ പിൻവലിക്കുകയും അത് പൊതു തിരഞ്ഞെടുപ്പിലേയ്ക്ക് നയിയ്ക്കുകയും ചെയ്തു.
  • 1996: കളർ ടി വി കുംഭകോണത്തോടനുബന്ധിച്ച് ജയലളിത അറസ്റ്റ് ചെയ്യപ്പെടുകയും 30 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിലേയ്ക്ക് അയയ്ക്കുകയും ചെയ്തു. 2000 മെയ് 30-ന് അവരെ കേസിൽ നിന്നും കുറ്റവിമുക്തയാക്കി
  • 1991: എ ഐ എ ഡി എം കെ - കോൺഗ്രസ്സ് സഖ്യത്തിന്റെ വിജയത്തിനു ശേഷം ജയലളിത തമിഴ് നാട് മുഖ്യമന്ത്രിയായി
  • 1989: ജയലളിത തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ബോഡിനായക്കനൂർ അസംബ്ലി നിയോജകമണ്ഡലത്തിൽ നിന്ന് തമിഴ് നാട് അസംബ്ലിയിലേയ്ക്ക് പ്രവേശിക്കുകയും ചെയ്തു. പിന്നീട് മറ്റേ പാർട്ടിയായ എ ഐ എ ഡി എം കെ ജയലളിതയുടെ ഘടകത്തിലേയ്ക്ക് ചേരുകയും അവരെ ഐക്യകണ്ഠേന നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു.
  • 1987: എം ജി രാമചന്ദ്രന്റെ മരണത്തിനു ശേഷം എ ഐ എ ഡി എം കെ രണ്ട് ഘടകങ്ങളായി പിരിഞ്ഞു. എ ഐ എ ഡി എം കെ (ജെ എ) എന്നത് അദ്ദേഹത്തിന്റെ വിധവയായ ജാനകി രാമചന്ദ്രനെ പിന്തുണയ്ക്കുകയും മറ്റേത് എ ഐ എ ഡി എം കെ (ജെ) ജയലളിതയെ പിന്തുണയ്ക്കുകയും ചെയ്തു. ജാനകി മുഖ്യമന്ത്രിയാവുകയും ജയലളിത പാർട്ടിയ്ക്കൊപ്പം തുടർന്ന് അടുത്ത അസംബ്ലി തിരഞ്ഞെടുപ്പുനു വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തു.
  • 1984: ജയലളിത രാജ്യ സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1989 വരെ അവർ ആ സ്ഥാനം നിലനിർത്തി. എ ഡി എം കെ കോൺഗ്രസ്സുമായി സഖ്യം ചെയ്ത 1984 -ലെ പൊതു തിരഞ്ഞെടുപ്പ് പ്രചരണത്തിന് അവർ നേതൃത്വം വഹിച്ചു.
  • 1983: ജയലളിത ആൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേട്ര കഴഗത്തിന്റെ (എ ഐ എ ഡി എം കെ) പ്രചാരണ സംഘ സെക്രട്ടറിയായി
  • 1982: എ ഐ എ ഡി എം കെ-യിൽ ഒരു അംഗമായി ചേർന്ന് ജയലളിത രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചു. അവർ ‘പെണ്ണിൻ പെരുമൈ’യിൽ തന്റെ ആദ്യത്തെ പൊതുപ്രസംഗം നടത്തി.

മുന്‍കാല ചരിത്രം

  • 1965: വെണ്ണിറ ആഡൈ എന്ന സിനിമയിലൂടെ അവർ തമിഴ് സിനിമയിൽ ആരംഭം കുറിച്ചു.
  • 1964: ചിന്നദ ഗൊംബെ എന്ന സിനിമയിലൂടെ അവർ കന്നഡ സിനിമയിൽ ആരംഭം കുറിച്ചു.
  • 1962: ഹിന്ദി സിനിമയായ മന്മൗജിയിൽ അവർ ‘കൃഷ്ണന്റെ’ വേഷം അഭിനയിച്ചു. അത് അവരുടെ മൂന്ന് മിനിട്ട് നീളമുള്ള വേഷമായിരുന്നു.
  • 1961: ജയലളിത ശ്രീ ശൈല മഹാത്മെ എന്ന കന്നഡ സിനിമയിൽ ബാലതാരമായി അഭിനയിച്ചു.
  • 1960: 1960-ൽ ‘ ആഗസ്റ്റ് ചന്ദ്രനിലെ ചായക്കട’ 1964-ൽ ‘അണ്ടർ സെക്രട്ടറി’ എന്നീ നാടകങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്. മാലതി, പൂർണ്ണ സത്യം, കാവേരി തന്ത കലൈസെൽവി എന്നീ നാടകങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്.

സെൽവി ജെ ജയലളിത നേട്ടങ്ങൾ

ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, മണിപ്പൂരി കഥക് എന്നിവയടക്കം വിവിധ രൂപങ്ങളിലുള്ള നൃത്തത്തിൽ ജയലളിത നന്നായി പരിശീലനം നേടിയിട്ടുണ്ട്.
അഭിനയത്തിനുള്ള വിവിധ പുരസ്ക്കാരങ്ങൾക്കൊപ്പം 1972-ൽ ജയലളിത കലൈമാമണി അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.
1989-ലെ തമിഴ് നാട് അസംബ്ലിയിൽ പ്രതിപക്ഷ നേതാവായ ആദ്യത്തെ വനിതയായിരുന്നു ജയലളിത.
തന്റെ അനുയായികളാൽ ജയലളിത സ്നേഹപൂർവ്വം “പുരട്ചി തലൈവി” എന്നും പിന്നീട് “അമ്മ” എന്നും വിളിയ്ക്കപ്പെട്ടു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+