• search
  • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
ഷാഫി പറമ്പിൽ

ഷാഫി പറമ്പിൽ

ജീവചരിത്രം

കോണ്‍ഗ്രസ് യുവനേതാക്കളില്‍ ശ്രദ്ധേയനാണ് പാലക്കാട് എംഎല്‍എ ആയ ഷാഫി പറമ്പില്‍. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ ഷാഫി കെഎസ്യു വഴിയാണ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. കോളേജ് പഠന കാലത്ത് കെഎസ്യുവിന്റെ യൂണിറ്റ് നേതാവും കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. 2007 ല്‍ കെഎസ്യു സംസ്ഥാന ജനറല്‍ സെക്ര‌ട്ടറിയായും തുടര്‍ന്ന് 2009 ല്‍ സംസ്ഥാന പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 2011 ലും 2016 ലും തുടര്‍ച്ചയായി പാലക്കാട് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പില്‍ രണ്ടു മത്സരങ്ങളിലും വന്‍ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. 2011 ല്‍ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന കെകെ ദിവാകരനേക്കാള്‍ 7,403 വോ‌ട്ടിന്റെ മുന്‍തൂക്കം ഷാഫി നേടി. 2016 ല്‍ 57559 വോട്ടുകള്‍ നേടിയ ഷാഫി 17483 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എന്‍ എന്‍ കൃഷ്ണദാസിനെയാണ് പരാജയപ്പെ‌ടുത്തിയത്. 2017ല്‍ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും 2018 സ്ഥാനം രാജിവെച്ചു. നിലവില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ആണ് ഷാഫി പറമ്പില്‍

വ്യക്തിജീവിതം

മുഴുവൻ പേര് ഷാഫി പറമ്പിൽ
ജനനത്തീയതി 12 Feb 1983 (വയസ്സ് 38)
ജന്മസ്ഥലം പട്ടാമ്പി
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം M.B.A.
തൊഴില്‍ സാമൂഹിക പ്രവർത്തകൻ, എംഎൽഎ
പിതാവിന്റെ പേര് ഷാനവാസ്
മാതാവിന്റെ പേര് മൈമൂന
പങ്കാളിയുടെ പേര് ആഷിഫ അലി
പങ്കാളിയുടെ ജോലി അഭിഭാഷകൻ

കോണ്ടാക്ട്

സ്ഥിര വിലാസം C2- പ്രണവം, ന്യൂ സിവിൽ നഗർ, പാലക്കാട്-678001
നിലവിലെ വിലാസം A19 ന്യൂ സിവിൽ നഗർ, പാലക്കാട്-678001
ബന്ധപ്പെടേണ്ട നന്പർ 9400000006
ഇമെയില്‍ shafiparambilpkd@gmail.com

രസകരമായ വസ്തുതകൾ

കോളേജ് പഠന കാലത്ത് കെഎസ്യുവിന്റെ യൂണിറ്റ് നേതാവും കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു.

രാാഷ്ട്രീയ ജീവിതകാലം

  • 2020
    നിലവിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാണ് ഷാഫി പറമ്പിൽ
  • 2018
    യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചു
  • 2017
    ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു
  • 2016
    2016 ല്‍ 57559 വോട്ടുകള്‍ നേടിയ ഷാഫി 17483 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എന്‍ എന്‍ കൃഷ്ണദാസിനെയാണ് പരാജയപ്പെ‌ടുത്തിയത്.
  • 2011
    പാലക്കാട് നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എതിരാളി കെ കെ ദിവാകരനെതിരെ 7,403 വോട്ടുകൾ നേടി.
  • 2009
    കെ.എസ്.യു സംസ്ഥാന സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു
  • 2007
    കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു
ആസ്തി28.43 LAKHS
ആസ്തികള്‍28.43 LAKHS
ബാധ്യതN/A

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X