ഹോം
 » 
ശോഭ കാരന്ദ് ലാജെ

ശോഭ കാരന്ദ് ലാജെ

ശോഭ  കാരന്ദ് ലാജെ

കർണാടകയിലെ ഭാരതീയ ജനതാ പാർട്ടി (ബി ജെ പി) രാഷ്ട്രീയക്കാരിൽ ഏറ്റവും പ്രമുഖരായവരിൽ ഒരാളാണ് ശോഭ കാരന്ദ് ലാജെ. വളരെ ചെറുപ്രായത്തിൽ തന്നെ ശോഭ ആർ എസ് എസിൽ ചേർന്നു.

ശോഭ കാരന്ദ് ലാജെ ജീവചരിത്രം

കർണാടകയിലെ ഭാരതീയ ജനതാ പാർട്ടി (ബി ജെ പി) രാഷ്ട്രീയക്കാരിൽ ഏറ്റവും പ്രമുഖരായവരിൽ ഒരാളാണ് ശോഭ കാരന്ദ് ലാജെ. വളരെ ചെറുപ്രായത്തിൽ തന്നെ ശോഭ ആർ എസ് എസിൽ ചേർന്നു. തന്റെ ജീവിതം തന്നെ ആർ എസ് എസിനു കൊടുത്ത അവർ വിവാഹം ചെയ്തിട്ടില്ല. 1994-ൽ ശകുന്തള ഷെട്ടിയോടൊപ്പം അവർ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. കർണാടക സംസ്ഥാനത്തിലെ ആദ്യ ബി ജെ പി സർക്കാരിൽ ബി എസ് വൈ അവരെ മന്ത്രിയാക്കിയതോടെ ശോഭ പൊതുജനശ്രദ്ധ നേടി. ശോഭ കാരന്ദ് ലാജെ ഇപ്പോൾ അറിയപ്പെടുന്നത് ശോഭാക്ക എന്നാണ്.

കൂടുതൽ വായിക്കുക
By Zainab Ashraf Updated: Tuesday, January 1, 2019, 01:12:46 PM [IST]

ശോഭ കാരന്ദ് ലാജെ വ്യക്തിജീവിതം

മുഴുവൻ പേര് ശോഭ കാരന്ദ് ലാജെ
ജനനത്തീയതി 23 Oct 1966 (വയസ്സ് 57)
ജന്മസ്ഥലം പുട്ടൂർ, ദക്ഷിണ കന്നഡ(കർണ്ണാടക)
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Post Graduate
തൊഴില്‍ സാമൂഹിക പ്രവർത്തക
പിതാവിന്റെ പേര് പരേതനായ ശ്രീ മോനപ്പ ഗൗഡ
മാതാവിന്റെ പേര് ശ്രീമതി പൂവക്ക
മതം ഹിന്ദു
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം:

ശോഭ കാരന്ദ് ലാജെ ആസ്തി

ആസ്തി: ₹5.49 CRORE
ആസ്തികള്‍:₹10.49 CRORE
ബാധ്യത: ₹4.99 CRORE

ശോഭ കാരന്ദ് ലാജെ കൗതുകകരമായ വിവരങ്ങള്‍

രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും തീവ്ര ഹിന്ദുത്വ നിലപാടുകളുടെ പേരിലും ശോഭ കാരന്ദ് ലാജെ അറിയപ്പെടുന്നു.

കുമാർധാര നദിയിലെ അണക്കെട്ട് നിർമ്മാണത്തെ അവർ എതിർക്കുന്നു.

ശോഭ കാരന്ദ് ലാജെ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2015
  • 2015 മെയ് 13 മുതൽ ഭൂമി കൈവശപ്പെടുത്തൽ, പുനഃസ്ഥാപനം & പുനഃക്രമീകരണ (രണ്ടാം ഭേദഗതി) ബിൽ, 2015-ലെ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കുമുള്ള അവകാശത്തിന്മേലുള്ള ജോയിന്റ് കമ്മിറ്റി അംഗമാണ്.
2014
  • ഉഡുപ്പി-ചിക്കമംഗളൂരു നിയോജകമണ്ഡലത്തിൽ നിന്നും അവർ മത്സരിക്കുകയും 16-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2014 സപ്തംബർ 1 മുതൽ 2014 ഡിസംബർ 3 വരെ സ്ത്രീശാക്തീകരണ കമ്മിറ്റി അംഗം ആയിരുന്നു.
2013
  • ബി ജെ പിയുടെ സുരേഷ് കുമാർ കോഭ കാരന്ദ് ലാജെയെ പരാജയപ്പെടുത്തി. കെ ജെ പി, ബി ജെ പി യിൽ ലയിച്ചു.
2012
  • കർണാടക ജനതാ പാർട്ടിയിൽ ചേരുന്നതിനായി ശോഭ കാരന്ദ് ലാജെ ഭാരതീയ ജനത പാർട്ടി ഉപേക്ഷിച്ചു.
2010
  • ഊർജ്ജമന്ത്രിയായി അവർ നിയമിയ്ക്കപ്പെട്ടു.
2009
  • കർണാടക ക്യാബിനറ്റിൽ നിന്നും ശോഭ കാരന്ദ് ലാജെ രാജി വെച്ചു
2008
  • യശ്വന്ത്പൂർ നിയോജകമണ്ഡലത്തിൽ നിന്ന് ശോഭ മത്സരിക്കുകയും എം എൽ എ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
2004
  • ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി ശോഭ തിരഞ്ഞെടുക്കപ്പെട്ടു.
2000
  • ഭാരതീയ ജനതാ പാർട്ടി സംസ്ഥാന സെക്രട്ടറിയായി കാരന്ദ് ലാജെ തിരഞ്ഞെടുക്കപ്പെട്ടു.
1999
  • ബി എസ് യെദിയൂരപ്പയുടെ സങ്കല്പ രഥ യാത്രയിൽ പങ്കെടുത്തു.
1997
  • ഉഡുപ്പി ജില്ലാ ഭാരതീയ ജനതാ പാർട്ടി മഹിളാ മോർച്ച ചെയർമാനായി ശോഭ തിരഞ്ഞെടുക്കപ്പെട്ടു.

ശോഭ കാരന്ദ് ലാജെ നേട്ടങ്ങൾ

എത്തിന ഹോൾ പ്രോജക്റ്റ് പോരാട്ടം കാരണം ശോഭ കാർന്ദ് ലാജെ ദേശീയതലത്തിൽ അറിയപ്പെടുന്നു. കോളജ് കാലയളവിൽ വിവിധ സാമൂഹിക പരിഷ്ക്കാർങ്ങൾക്കായി ശോഭ പൊരുതിയിട്ടുണ്ട്.

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X