• search
  • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
ശ്രീ ചവാൻ അശോക് റാവു ശങ്കരറാവു

ശ്രീ ചവാൻ അശോക് റാവു ശങ്കരറാവു

ജീവചരിത്രം

മഹാരാഷ്ട്രയുടെ മുൻ മുഖ്യമന്ത്രിയായ അശോക് ശങ്കരറാവു ചവാൻ 1958 ഒക്ടോബർ 28-ന് ജനിച്ചു. 2008 ഡിസംബർ 8 മുതൽ 2010 നവംബർ 9 വരെ അദ്ദേഹം മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. ചവാൻ മഹാരാഷ്ട്രയുടെ മുൻ മുഖ്യമന്ത്രിയായ അങ്കര റാവു ചവാന്റെയും കുസും ചവാന്റെയും മകനാണ്. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായി അദ്ദേഹം രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചു. ശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ബിസിനസ്സ് മാനേജ്മെന്റിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ചവാന്റെ പിതാവ് ശങ്കരറാവു ചവാനും രണ്ട് തവണ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായിട്ടുണ്ട്. പിതാവും പുത്രനും സംസ്ഥാന ചരിത്രത്തിൽ മുഖ്യമന്ത്രിമാരായിട്ടുള്ളത് ആദ്യമാണ്. 1982 മെയ് 14-ന് ചവാൻ അമീതയെ വിവാഹം ചെയ്തു. അമീത നിലവിൽ ശങ്കരറാവു ചവാനും ചവാനും പ്രതിനിധീകരിച്ചിട്ടുള്ള ഭോകർ നിയോജകമണ്ഡലത്തിൽ നിന്നുള്ള മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് അസംബ്ലി അംഗമാണ്. ചവാനും അമീതയ്ക്കും ശ്രീജയ, സുജയ എന്നിങ്ങനെ ഇരട്ട പുത്രികളുണ്ട്. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി അദ്ദേഹം രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചു. നിലവിൽ, അദ്ദേഹം നന്ദെഡിലെ സന്നദ്ധ സംഘടനയായ സായ് സേവാഭാവി ട്രസ്റ്റിന്റെ പ്രസിഡന്റാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതകാലത്ത്, വിലാസ് റാവു ദേശ്മുഖ് സർക്കാരിൽ അദ്ദേഹം സാംസ്ക്കാരിക വിഷയങ്ങൾ, വ്യവസായങ്ങൾ, ഖനനം, പെരുമാറ്റച്ചട്ടം എന്നിവയുടെ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വ്യക്തിജീവിതം

മുഴുവൻ പേര് ശ്രീ ചവാൻ അശോക് റാവു ശങ്കരറാവു
ജനനത്തീയതി 28 Oct 1958 (വയസ്സ് 60)
ജന്മസ്ഥലം മുംബൈ (മഹാരാഷ്ട്ര)
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം Post Graduate
തൊഴില്‍ കർഷകൻ, ബിസിനസ്സുകാരൻ
പിതാവിന്റെ പേര് ശ്രീ ശങ്കര റാവു ഭവറാവു ചവാൻ
മാതാവിന്റെ പേര് ശ്രീമതി കുസുമതി ശങ്കരറാവു ചവാൻ
പങ്കാളിയുടെ പേര് ശ്രീമതി അമീത അശോക് ചവാൻ
പങ്കാളിയുടെ ജോലി രാഷ്ട്രീയ പ്രവർത്തക
പെണ്‍കുട്ടികള്‍ എത്ര 2

സന്പർക്കം

സ്ഥിര വിലാസം 1-2-163, ആനന്ദ് നിലയം, ശിവാജി നഗർ, നന്ദെഡ് ജില്ല - 431602, മഹാരാഷ്ട്ര ടെല:(02462) 234081, 09821527561 (മൊ) ഫാക്സ്: (02462) 237732
നിലവിലെ വിലാസം 4, സൗത്ത് അവന്യൂ ലെയിൻ, ന്യൂ ദൽഹി - 110011 ടെല: (011) 23794763, 09821527561(മൊ)
ബന്ധപ്പെടേണ്ട നന്പർ 02462-234081, 237181, 231004, 222581
ഇമെയില്‍ asho.shankarrao@sansad.nic.in
വെബ്സെെറ്റ് NA
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം

രസകരമായ വസ്തുതകൾ

അശോക് ശങ്കരറാവു ചവാൻ വായനയും യാത്രകളും ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന് ടേബിൾ ടെന്നീസിലും പ്രത്യേക താല്പര്യമുണ്ട്. അദ്ദേഹം സാമ്പത്തികമായി താഴെക്കിടയിലുള്ളവരും ദാരിദ്ര്യരേഖയ്ക്ക് താഴെയായവരുമായ കുടുംബത്തിലെ ജനങ്ങളുടെ നന്മയ്ക്കായി സമൂഹ വിവാഹപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

രാാഷ്ട്രീയ ജീവിതകാലം

  • 3 July 2015
    അംഗം, സ്റ്റാന്റിംഗ് കമ്മിറ്റി-3, എസ്റ്റിമേറ്റ്സ് കമ്മിറ്റി
  • 2008 - 2010
    മുഖ്യമന്ത്രി, മഹാരാഷ്ട്ര സർക്കാർ (രണ്ട് തവണ)
  • 2004 - 2008
    മഹാരാഷ്ട്ര സർക്കാരിൽ വ്യവസായം, ഖനനൻ, സാംസ്ക്കാരികകാര്യങ്ങൾ, പെരുമാറ്റച്ചട്ട മന്ത്രി
  • 2003 - 2004
    മഹാരാഷ്ട്ര സർക്കാരിൽ ഗതാഗതം, തുറമുഖങ്ങൾ, സാംസ്ക്കാരികകാര്യങ്ങൾ, പെരുമാറ്റച്ചട്ട മന്ത്രി
  • 2 March 2015
    പ്രസിഡന്റ്: മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ്
  • 1999 - May, 2014
    അംഗം, മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് അസംബ്ലി (മൂന്ന് തവണ)
  • 1999 - 2003
    മഹാരാഷ്ട്ര സർക്കാരിൽ റവന്യൂ ഏന്റ്പ്രോട്ടോക്കോൾ മന്ത്രി
  • 1999 - 2001
    അംഗം, ദക്ഷിണ കേന്ദ്ര റെയിൽവേകളുടെ മേഖലാ റെയിൽ ഉപഭോക്തൃ കൺസൾട്ടേറ്റീവ് കമ്മിറ്റി
  • 1995 - 1999
    ജനറൽ സെക്രട്ടറി, മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി
  • 1993 - 1995
    മഹാരാഷ്ട്ര സർക്കാരിന്റെ പൊതുമരാമത്ത്, നഗരവികസനം, ആഭ്യന്തര മന്ത്രി
  • 1992 - 1998
    അംഗം, മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ
  • 1991 - 1992
    അംഗം, അഡ്വൈസറി പാനൽ, കേന്ദ്ര സിനിമാ സെൻസർ ബോർഡ്, മുംബൈ
  • 1987 - 1989
    8-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു
  • 1987 - 1989
    ഹൈദരബാദ് ഡിവിഷണൽ റെയിൽ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം
  • 1987 - 1989
    അംഗം, അഡ്വൈസറി കമ്മിറ്റി സൗത്ത് സെൻ ട്രൽ, റെയിൽവേ മന്ത്രാലയം
  • 1987 - 1989
    അംഗം, കൺസൾട്ടേറ്റീവ് കമ്മിറ്റി, പേഴ്സണൽ, പബ്ലിക് ഗ്രീവൻസസ് ഏന്റ് പെൻഷൻസ് മന്ത്രാലയം
  • 1987 - 1989
    അംഗം, പരിസ്ഥിതി - വന സ്റ്റാന്റിംഗ് കമ്മിറ്റി
  • 1986 - 1995
    വൈസ് പ്രസിഡന്റും ജനറൽ സെക്രട്ടറിയും, മഹാരാഷ്ട്ര പ്രദേശ് യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി
  • 1985
    അശോക് ശങ്കരറാവു ചവാൻ നന്ദെഡിലെ സഞ്ജയ് ഗാന്ധി നിരാധാർ യോജനയുടെ ചെയർമാനായി
  • 14 Aug. 2014 - 30 April 2017
    അംഗം, എൻസ്റ്റിമേറ്റ്സ് കമ്മിറ്റി
  • 1 Sep. 2014 onwards
    അംഗം, ഹിന്ദി സലഹ്കർ സമിതി, മനുഷ്യവിഭവ വികസന മന്ത്രാലയം
  • 1 Sep. 2014
    അംഗം, നഗരവികസന സ്റ്റാന്റിംഗ് കമ്മിറ്റി
  • 1 Sep. 2014
    അംഗം, കൺസൾട്ടേറ്റീവ് കമ്മിറ്റി, വ്യോമയാനമന്ത്രാലയം
  • 16-മത് ലോകസഭയിലേയ്ക്ക് (രണ്ടാം തവണ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
ആസ്തി35.82 CRORE
ആസ്തികള്‍38.88 CRORE
ബാധ്യത3.05 CRORE

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more