ഹോം
 » 
സിദ്ധരാമയ്യ

സിദ്ധരാമയ്യ

സിദ്ധരാമയ്യ

അദ്ദേഹം കർണ്ണാടകയുടെ മുഖ്യമന്ത്രിയും 2013 വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തിരുന്നു. തൊഴിൽ പരമായി അഭിഭാഷകനായ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം പ്രൊഫസർ നഞ്ജുണ്ട സ്വാമി സമാജ് വാദി യുവജന സഭയിൽ ആരംഭിച്ചു.

സിദ്ധരാമയ്യ ജീവചരിത്രം

അദ്ദേഹം കർണ്ണാടകയുടെ മുഖ്യമന്ത്രിയും 2013 വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തിരുന്നു. തൊഴിൽ പരമായി അഭിഭാഷകനായ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം പ്രൊഫസർ നഞ്ജുണ്ട സ്വാമി സമാജ് വാദി യുവജന സഭയിൽ ആരംഭിച്ചു. 1978 വരെ അദ്ദേഹം ജൂനിയർ അഭിഭാഷകനായി ജോലി ചെയ്തിരുന്നു. അദ്ദേഹം കർണ്ണാടക അസംബ്ലിയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രധാനപ്പെട്ട രാഷ്ട്രീയ സാന്നിധ്യമാണ്. മുൻ കാലത്ത് അദ്ദേഹം ജെ ഡി എസ് നേതാവായി സേവനമനുഷ്ഠിക്കുകയും രണ്ട് സന്ദർഭങ്ങളിലായി സംസ്ഥാനത്തിന്റെ ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായിരുന്നു. അദ്ദേഹം കുരുംബ സമുദായത്തിന്റെ നേതാവാണ്. എച്ച് ഡി ദേവഗൗഡയുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന്,2005-06-ൽ സിദ്ധരാമയ്യ ജെ ഡി (എസ്)ഇൽ നിന്ന് പുറത്താക്കപ്പെട്ടു. ശേഷം അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നു. ഇപ്പോൾ അദ്ദേഹം കോൺഗ്രസ് - ജെ ഡി എസ് സഖ്യ സർക്കാർ ഏകോപിപ്പിക്കുന്ന ഏകോപന കമ്മിറ്റിയുടെ ചെയർമാനാണ്.

കൂടുതൽ വായിക്കുക
By Muralidharan AK Updated: Tuesday, January 1, 2019, 01:20:55 PM [IST]

സിദ്ധരാമയ്യ വ്യക്തിജീവിതം

മുഴുവൻ പേര് സിദ്ധരാമയ്യ
ജനനത്തീയതി 12 Aug 1948 (വയസ്സ് 75)
ജന്മസ്ഥലം മൈസൂർ
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകൻ
പിതാവിന്റെ പേര് സിദ്ധരാമെ ഗൗഡ
മാതാവിന്റെ പേര് ബോരമ്മ ഗൌഡ
പങ്കാളിയുടെ പേര് പാർവ്വതി സിദ്ധരാമയ്യ
പങ്കാളിയുടെ ജോലി വീട്ടമ്മ
മക്കൾ 2 പുത്രൻ
മതം Atheist
സ്ഥിര വിലാസം എം സി ലേയൗട്ട്, നിയർ വിജയനഗർ വാട്ടർ ടാങ്ക്, ബംഗളൂരു
നിലവിലെ വിലാസം കാവേരി, ന.1, വിൻഡ്സർ മാനർ സർക്കിൾ, ബംഗളൂരു
ബന്ധപ്പെടേണ്ട നന്പർ 9448054400
ഇമെയില്‍ NA
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം:

സിദ്ധരാമയ്യ ആസ്തി

ആസ്തി: ₹28.07 CRORE
ആസ്തികള്‍:₹51.94 CRORE
ബാധ്യത: ₹23.86 CRORE

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സിദ്ധരാമയ്യ കൗതുകകരമായ വിവരങ്ങള്‍

സിദ്ധരാമയ്യയുടെ മാതാപിതാക്കൾ അദ്ദേഹം ഒരു ഡോക്ടറാകണമെന്ന് ആഗ്രഹിച്ചെങ്കിലും അദ്ദേഹം ഒരു അഭിഭാഷകനാണ് തിരഞ്ഞെടുത്തത്. പക്ഷേ അദ്ദേഹം ആകസ്മികമായി രാഷ്ട്രീയത്തിൽ എത്തിച്ചേർന്നു. അവരുടെ ആഗ്രഹം വിശപ്പ് മുക്ത കർണ്ണാടകയെ കാണമെന്നാണ്. ആ ഒരു കാരണത്താൽ അദ്ദേഹം ഇന്ദിര കാന്റീൻ പണിതു. 2018-ൽ അദ്ദേഹം തന്റെ 13-മത് സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിച്ച് റെക്കോർഡിട്ടു. 2010-ൽ സിദ്ധരാമയ്യ റെഡ്ഡി സഹോദരന്മാർക്കെതിരെ ബംഗളൂരു മുതൽ ബെല്ലാരി വരെ 320 കി.മി. പദയാത്ര (ബെല്ലാരി ചലോ) നടത്തി. അത് കർണ്ണാടക രാഷ്ട്രീയത്തിലെ ഒരു പ്രധാന സംഭവമാണ്. ഈ ബെല്ലാരി ചലോ ലക്ഷ്യം വെച്ചത് നിയമാനുസൃതമല്ലാത്ത ഘനനത്തിനും അഴിമതിയിലും ഭരണത്തിലിരിക്കുന്ന ബി ജെ പിയെയാണ്.

സിദ്ധരാമയ്യ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2018
  • വീണ്ടും അദ്ദേഹം വരുണ നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച് എം എൽ എ ആയി മാറി. നിലവിൽ, കോൺഗ്രസ്സ്-ജെ ഡീസ് സഖ്യ സർക്കാരിനെ ഏകോപിപ്പിക്കുന്ന ഏകോപന കമ്മിറ്റിയുടെ ചെയർമാനാണ് അദ്ദേഹം
2013
  • കർണ്ണാടകയുടെ 22-മത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തു. 2018 വരെ അദ്ദേഹം ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു. 1977-നു ശേഷം 5 വർഷക്കാലം മുഴുവൻ പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.
2008
  • വരുണ നിയോജകമണ്ഡലത്തിൽ നിന്നും കർണ്ണാടക ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
2006
  • 2006 ഡിസംബറിൽ നടന്ന ചാമുണ്ഡേശ്വരി ഉപ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു. അദ്ദേഹം ജെ ഡി(എസ്)ന്റെ എം ശിവരാമപ്പയെ വെറും 257 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
2005
  • ജെ ഡി എസിൽ നിന്നും പുറത്താക്കപ്പെട്ടതിനു ശേഷം അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നു.
2004
  • വീണ്ടും അദ്ദേഹം കർണ്ണാടകയുടെ ഡെപ്യൂട്ടി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
1999
  • സിദ്ധരാമയ്യ അസംബ്ലി തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു.
1996
  • മുൻ മുഖ്യമന്ത്രി ജെ എച്ച് പട്ടേലിന്റെ ഭരണത്തിൽ അദ്ദേഹം കർണ്ണാടക സംസ്ഥാനത്തിന്റെ ഡെപ്യൂട്ടി മുഖ്യമന്ത്രിയായി.
1994
  • കർണ്ണാടക ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ധനകാര്യമന്ത്രിയായി നിയമിതനായി.
1992
  • അദ്ദേഹം ജനത ദൾ സെക്രട്ടറിയായി നിയമിതനായി.
1989
  • 1989 അസംബ്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേതാവ് എം രാജശേഖരയിലൂടെ അദ്ദേഹം പരാജയത്തിന്റെ രുചിയറിഞ്ഞു.
1985
  • സിദ്ധരാമയ്യ ഉപ തിരഞ്ഞെടുപ്പിലേയ്ക്ക് മത്സരിക്കുകയും അതേ നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അദ്ദേഹം മൃഗസംരക്ഷണ- മൃഗചികിത്സാ സേവന മന്ത്രിയായി മാറി.
1983
  • സിദ്ധരാമയ്യ ചാമുണ്ഡേശ്വരി നിയോജകമണ്ഡലത്തിൽ നിന്നും കർണ്ണാടക ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഭാരതീയ ലോക് ദൾ ടിക്കറ്റിലാണ് അദ്ദേഹം മത്സരിച്ചത്.
1978
  • മൈസൂരിലെ അഭിഭാഷകനായ നഞ്ജുണ്ട സ്വാമിയുമായി സിദ്ധരാമയ്യ ബന്ധത്തിലായി. അദ്ദേഹം സിദ്ധരാമയ്യയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ പ്രേരിപ്പിച്ചു. പിന്നീട് അദ്ദേഹം മൈസൂർ താലൂക്കിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

മുന്‍കാല ചരിത്രം

1968
  • 1968 വർഷത്തിൽ മൊത്തം സിദ്ധരാമയ്യ മൈസൂരിലെ പ്രസിദ്ധ മുതിർന്ന അഭിഭാഷകനായ ചിക്കബോറയ്യയുടെ ജൂനിയർ അഭിഭാഷകനായി ആയി നിയമിക്കപ്പെട്ടു. പിന്നീട് സിദ്ധരാമയ്യ ചില നിയമ കോളേജുകളിൽ നിയമം പഠിപ്പിച്ചു.

സിദ്ധരാമയ്യ നേട്ടങ്ങൾ

ഡി ദേവരാജിനു ശേഷം, സിദ്ധരാമയ്യ കർണ്ണാടകയുടെ മുഖ്യമന്ത്രിയായി 5 വർഷം പൂർത്തീകരിച്ചു. സർക്കാർ രൂപീകരണത്തിനു ശേഷം അദ്ദേഹം പാവങ്ങൾക്ക് സൗജന്യ അരി നല്കി. 2018-ൽ അദ്ദേഹം തന്റെ 13-മത് സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിച്ച് റെക്കോർഡിട്ടു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X