• search
 • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
സ്മൃതി സുബിൻ ഇറാനി

സ്മൃതി സുബിൻ ഇറാനി

ജീവചരിത്രം

അഭിനേത്രിയിൽ നിന്നും രാഷ്ട്രീയ പ്രവർത്തകയായി മാറിയ സ്മൃതി സുബിൻ ഇറാനി ദൽഹി അടിസ്ഥാനമായുള്ള പഞ്ചാബി മധ്യവർഗ്ഗ കുടുംബത്തിലാണ്. അവരുടെ പിതാവ് അജയ് കുമാർ മൽഹോത്ര പഞ്ചാബി കുടുംബത്തിൽ നിന്നുള്ളതാണ്. അദ്ദേഹം ഒരു ചെറിയ കൊറിയർ കമ്പനി നടത്തിയിരുന്നു. അവരുടെ അമ്മ ബംഗാളിയാണ്. ഇന്ത്യയിലെ മികച്ച അഭിവൃദ്ധിയുള്ള വനിതാ രാഷ്ട്രീയക്കാരിലൊരാളായി സ്മൃതി ഇറാനി എപ്പോഴും കണക്കാക്കപ്പെടുന്നു. തുടക്കത്തിൽ അവർ ബി ജെ പിയുടെ വനിതാ സംഘടനയെ സേവിക്കുകയും പിന്നീട് ഗുജറാത്തിൽ നിന്നും രാജ്യ സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അവർ കോൺഗ്രസ്സ് നേതാവ് കപിൽ സിബലിനെതിരെ അസംബ്ലി തിരഞ്ഞെടുപ്പിലും രാഹുൽ ഗാന്ധിക്കെതിരെ ലോകസഭയിലും മത്സരിച്ചു. രണ്ടിലും അവർ പരാജയപ്പെട്ടു. 2014 പകുതി മുതൽ 2016 പകുതി വരെ അവർ എച്ച് ആർ ഡി മന്ത്രിയായി സേവനമനുഷ്ഠിച്ചു. നിലവിൽ ഇന്ത്യൻ സർക്കാരിൽ ടെക്സ്റ്റൈൽ മന്ത്രിയാണ്.

വ്യക്തിജീവിതം

മുഴുവൻ പേര് സ്മൃതി സുബിൻ ഇറാനി
ജനനത്തീയതി 23 Mar 1976 (വയസ്സ് 43)
ജന്മസ്ഥലം ന്യൂ ദൽഹി
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം 12th Pass
തൊഴില്‍ അഭിനേത്രി
പിതാവിന്റെ പേര് അജയ് കുമാർ മൽഹോത്ര
മാതാവിന്റെ പേര് ഷിബാനി ബാഗ്ചി
പങ്കാളിയുടെ പേര് സുബിൻ ഇറാനി
പങ്കാളിയുടെ ജോലി ബിസിനസ്സുകാരൻ
ആണ്‍കുട്ടികള്‍ എത്ര 1
പെണ്‍കുട്ടികള്‍ എത്ര 1

സന്പർക്കം

സ്ഥിര വിലാസം എ-602, നെപ്ട്യൂൺ അപ്പാർട്ട്മെന്റ്സ്, 4-മത് ക്രോസ്സ് ലെയിൻ, ലോഖൻഡ് വാല കോംമ്പ്ലക്സ്, അന്ധേരി വെസ്റ്റ്, മുംബൈ
നിലവിലെ വിലാസം ബംഗ്ലാവ് ന. 28, തുഗ്ലക്ക് ക്രസന്റ്, ന്യൂ ദൽഹി - 110003
ബന്ധപ്പെടേണ്ട നന്പർ 9820075198
ഇമെയില്‍ smritizirani@gmail.com
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം

രസകരമായ വസ്തുതകൾ

സ്മൃതി ഇറാനി തന്റെ സ്ക്കൂൾ വിദ്യാഭ്യാസം ദൽഹിയിലെ ഹോളി ചൈൽഡ് ഓക്സിലിയം സ്ക്കൂളിൽ നിന്നും സ്ക്കൂൾ ഓഫ് കറസ്പോണ്ടൻസിൽ നിന്നും ചെയ്ത് നിലവിൽ അവർ ദൽഹി സർവകലാശാലയിൽ പ്രവേശിച്ചു. ക്യാൻസർ പേഷ്യന്റ്സ് എയ്ഡ് അസോസിയേഷൻ, വാത്സല്യ സ്ട്രീറ്റ് കിഡ്സ് ഫൗണ്ടേഷൻ പോലെയുള്ള വിവിധ സന്നദ്ധ സംഘടനകളോടൊപ്പം അവർ പ്രവർത്തിക്കുന്നു. മോണ്ടി കാർലൊ ടെലിവിഷൻ ഫെസ്റ്റിവലിൽ രാജ്യത്തെ പ്രതിനിധീകരിച്ച ആദ്യത്തെ ഇന്ത്യക്കാരിയാണ് സ്മൃതി. അവർ 3 വർഷത്തേയ്ക്ക് WHO-ORS പ്രോഗ്രാമിനു വേണ്ടി USAID യാൽ ഗുഡ് വിൽ അംബാസഡർ ആയി നിയമിതയായി. തന്റെ സ്വന്തം സന്നദ്ധ സംഘടനയായ ‘പ്യൂപ്പിൾ ഫോർ ചെയ്ഞ്ച്’ 2007-ൽ സ്മൃതി ആരംഭിച്ചു. ‘പ്യൂപ്പിൾ ഫോർ ചെയ്ഞ്ച്’ നാസിക്കിൽ സ്പോർട്ട്സ് സ്കോളർഷിപ്പ് ഏർപ്പെടുത്തുകയും മഹാരാഷ്ട്രയിലെ 35-ലധികം ഗ്രാമങ്ങളിൽ കുഴൽ കിണർ സൗകര്യം നല്കി ഗ്രാമീണ ഇന്ത്യയിൽ കുടിവെള്ള പദ്ധതി ഏറ്റെടുക്കുകയും, 2007-ലെ മുംബൈ പ്രളയകാലത്ത്, 92.5. എഫ് എം റേഡിയോ സ്റ്റേഷനൊപ്പം സഹകരിച്ച് 10 ടണ്ണിലധികം ദുരിതാശ്വാസ സാധനങ്ങൾ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ, ആ സംഘടന സാമ്പത്തികമായി ദുർബലമായ ചുറ്റുപാടിലുള്ള കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ് നല്കുകയും ‘വനിതകളും സമ്പത്തും’ എന്ന പേരിൽ വനിതകൾക്കായി സാമ്പത്തിക സാക്ഷരതാ പരിപാടികൾ നടത്തുകയും ചെയ്തു.

രാാഷ്ട്രീയ ജീവിതകാലം

 • 5 ?????? 2016
  അവർ എം വെങ്കയ്യ നായിഡുവിന്റെ ഒഴിവിൽ ഇന്ത്യൻ സർക്കാരിൽ ടെക്സ്റ്റൈൽസ് മന്ത്രിയായി. അദ്ദേഹം വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിനായി മന്ത്രാലയത്തിൽ നിന്നും രാജി വെച്ചു.
 • 27 ???? 2014 ???? 5 ?????? 2016 ???
  മനുഷ്യ വിഭവ വികസന മന്ത്രി. ഈ ഭരണകാലയളവിൽ, 2016 ജൂണിൽ ആറ് പുതിയ സർവ്വകലാശാലകളിൽ പുതിയ യോഗ വകുപ്പ് തുടങ്ങുന്നതിന് അവർ പ്രഖ്യാപനം നടത്തി.
 • 2014
  സ്മൃതി രാഹുൽ ഗാന്ധിക്കെതിരെ റായ് ബറേലിയിൽ നിന്നും ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചു
 • 2014
  കോൾ & സ്റ്റീൽ കമ്മിറ്റി അംഗം
 • 2014
  ഡിസാസ്റ്റർ മാനേജ്മെന്റിൽ പാർലമെന്റ് ഫോറം അംഗം, നഗര വികസന മന്ത്രാലയത്തിനുള്ള കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം
 • 2012
  ലോകസഭയുടെ മുൻ സ്പീക്കർ ആയ ശ്രീമതി മീര കുമാർ നയിച്ച, കമ്പലയിലെ (ഉഗാണ്ട) ഇന്റർ - പാർലമെന്ററി യൂണിയന്റെ (ഐ പി യു) 126-മത് ജനറൽ അസംബ്ലിയിലേയ്ക്ക് ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘാംഗമായി അവർ നിയമിക്കപ്പെട്ടു.
 • 2011
  2011 ആഗസ്റ്റിൽ ഗുജറാത്തിൽ നിന്നും അവർ രാജ്യ സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
 • 2010
  ഇറാനി ബി ജെ പിയുടെ ദേശീയ സെക്രട്ടറിയായി നിയമിതയാവുകയും കൂടാതെ ബി ജെ പി മഹിള ഘടകമായ ബി ജെ പി മഹിളാ മോർച്ചയുടെ ആൾ ഇന്ത്യ പ്രസിഡന്റാവുകയും ചെയ്തു.
 • 2009
  വിജയ് ഗോയലിനു വേണ്ടി പ്രചാരണം നടത്തുമ്പോൾ, ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ എന്നത് സ്മൃതി ഒരു ആയുധമെന്ന നിലയിൽ നിർദ്ദേശിച്ചു.
 • 2004
  അവർ ചാന്ദ്നി ചൗക്ക് നിയോജകമണ്ഡലത്തിൽ നിന്നും കപിൽ സിബലിനെതിരായി ദൽഹി അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിച്ചു. അവർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു എങ്കിലും, അവർ ബി ജെ പിയുടെ കേന്ദ്ര കമ്മിറ്റിയിൽ എക്സിക്യൂട്ടീവ് അംഗമായി തീർന്നു.
 • 2003
  സ്മൃതി ഇറാനി ഭാരതീയ ജനത പാർട്ടിയുടെ മഹാരാഷ്ട്ര ഘടകത്തിൽ ചേർന്നു. പിന്നീട് 2004-ൽ അവർ ബി ജെ പിയുടെ മഹാരാഷ്ട്ര യുവജനസംഘടനയുടെ വൈസ് പ്രസിഡന്റ് ആയി.
 • 18 ?????? 2017 - 14 ???? 2018
  ഇൻഫൊർമേഷൻ & ബ്രോഡ് കാസ്റ്റിംഗ് സംസ്ഥാന മന്ത്രി (സ്വതന്ത്ര ചുമതല)

മുന്‍കാല ചരിത്രം

 • 2012
  2012-ൽ സ്മൃതി ബംഗാളി സിനിമയായ അമൃതയിൽ പ്രവർത്തിച്ചു. അതിനു മുൻപ് അവർ 2010-ൽ ഹിന്ദി സിനിമയായ ‘മാലിക് ഏക്-ൽ ദ്വാരകമൈയുടെ വേഷം അഭിനയിച്ചു. 2011-ൽ തെലുഗു സിനിമയായ ‘ജൈ ബോലൊ തെലങ്കാന’യിൽ ആക്റ്റിവിസ്റ്റിന്റെ വേഷം അഭിനയിച്ചു
 • 2008
  ഇറാനി, സാക്ഷി തൻവറിന്റെ കൂടെ നൃത്തത്തിലടിസ്ഥാനമാക്കിയുള്ള റിയാലിറ്റി ഷോയായ യെ ഹൈ ജൽവ അവതരിപ്പിച്ചു. അതേ വർഷം അവർ ‘വാരിസ്’ നിർമ്മിച്ചു. ഇതിനു ശേഷം 2009-ൽ അവർ ഹാസ്യപരിപാടിയായ മണിബെൻ.കോമിൽ അഭിനയിച്ചു.
 • 2007
  സ്മൃതി ടി വി പരമ്പരയായ ‘വിരുദ്ധ്’ നിർമ്മിച്ചു. അതിലെ പ്രധാന കഥാപാത്രമായ വസുധയെ അവർ അഭിനയിയ്ക്കുകയും ചെയ്തു. പിന്നീട് അവർ മേരെ അപ്നെ നിർമ്മിച്ചു. അതിൽ വിനോദ് ഖന്ന പ്രധാന വേഷം അഭിനയിച്ചു. ‘തീൻ ബഹുറാനിയാം’ എന്ന പരമ്പരയിലും അവർ അഭിനയിച്ചിട്ടുണ്ട്.
 • 2001
  സീ ടി വിയുടെ രാമായണത്തിൽ പുരാണ കഥാപാത്രമായ സീതയുടെ കഥാപാത്രത്തെ അവർ ചെയ്തു. കൂടാതെ അവർ ഥോഡി സി സമീൻ ഥോഡാ സാ ആസ്മാൻ എന്ന പരിപാടിയുടെ സഹ നിർമ്മാതാവുകയും ചെയ്തു.
 • 2000
  ആതിഷ്, ഹം ഹേ കൽ ആജ് ഔർ കൽ എന്നീ ടി വി പരമ്പരകളിലൂടെ അവർ ആരംഭം കുറിച്ചു. പിന്നീട് അവർക്ക് തുളസി വീരാനിയുടെ ‘ക്യൂംകി സാസ് ഭി കഭു ബഹു ഥി’ എന്ന പരമ്പരയിൽ പ്രധാന വേഷം നേടി.
 • 1998
  സ്മൃതി മിസ് ഇന്ത്യ 1998 സൗന്ദര്യമത്സരത്തിൽ അവസാന ഘട്ടത്തിൽ എത്തി. പിന്നീട് അവർ മിക സിംഗിനൊപ്പം “സാവൻ മേ ലഗ് ഗയി ആഗ്” എന്ന ആൽബത്തിലെ ഗാനങ്ങളിലൊന്നിൽ പ്രത്യക്ഷപ്പെട്ടു.
ആസ്തി7.56 CRORE
ആസ്തികള്‍9.32 CRORE
ബാധ്യത1.76 CRORE

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

ആൽബം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more