• search
 • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
ടി.പി രാമകൃഷ്ണന്‍

ടി.പി രാമകൃഷ്ണന്‍

ജീവചരിത്രം

കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാവാണ് ടി. പി. രാമകൃഷ്ണന്‍. നിലവില്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ എക്‌സൈസ്, തൊഴില്‍ മന്ത്രിയാണ് അദ്ദേഹം. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. കെഎസ്എഫിന്റെ കൊയിലാണ്ടി താലൂക്ക് സെക്രട്ടറി (1969), പിന്നീട് എസ്എഫ്ഐ (1970) എന്നിവയില്‍ നിന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1968 ല്‍ സിപിഐ(എം) അംഗമായി. 1970 മുതല്‍ ട്രേഡ് യൂണിയന്‍ മേഖലയിലും കാര്‍ഷിക തൊഴിലാളി സംഘടനയിലും സജീവമായി പ്രവര്‍ത്തിച്ചു.

1973 മുതല്‍ 3 വര്‍ഷത്തേക്ക് സിപിഐ(എം) കിഴരിയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായും കടിയങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. പിന്നീട് രണ്ടരവര്‍ഷം സിപിഎം ബാലുശ്ശേരി ഏരിയ സെക്രട്ടറിയായും രാമകൃഷ്ണന്‍ പ്രവര്‍ത്തിച്ചു. 1979 മുതല്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് അദ്ദേഹം. 1981 മുതല്‍ ഒമ്പത് വര്‍ഷത്തോളം സിപിഎം പേരാമ്പ്ര ഏരിയ സെക്രട്ടറിയായിരുന്നു. കീഴരിയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ചങ്ങരോത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായി നിയമിതനായിട്ടുണ്ട് രാമകൃഷ്ണന്‍. അതേ കാലയളവില്‍, പേരാമ്പ്രയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എസ്റ്റേറ്റില്‍ സിപിഎമ്മിന്റെ ലേബര്‍ അസോസിയേഷന്‍ സിഐടിയു ശക്തമായി വളര്‍ന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ യൂണിയന്‍ കെട്ടിപ്പടുക്കുന്നതില്‍ രാമകൃഷ്ണന്‍ നിര്‍ണായക പങ്ക് വഹിച്ചു, ഇത് സിപിഎമ്മിലെ ശക്തനായ തൊഴിലാളി നേതാവെന്ന പേരും രാമകൃഷ്ണന് സമ്മാനിച്ചു.

വ്യക്തിജീവിതം

മുഴുവൻ പേര് ടി.പി രാമകൃഷ്ണന്‍
ജനനത്തീയതി 15 Jun 1950 (വയസ്സ് 70)
ജന്മസ്ഥലം നമ്പ്രാത്ത്കര, കോഴിക്കോട്, കേരളം
പാര്‍ട്ടിയുടെ പേര്‌ Communist Party Of India (marxist)
വിദ്യാഭ്യാസം Pre University
തൊഴില്‍ സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകന്‍
പിതാവിന്റെ പേര് ശങ്കരന്‍
മാതാവിന്റെ പേര് മാണിക്കം
പങ്കാളിയുടെ പേര് എം.കെ നളിനി
പങ്കാളിയുടെ ജോലി സാമൂഹ്യപ്രവര്‍ത്തക
ആണ്‍കുട്ടികള്‍ എത്ര 1
പെണ്‍കുട്ടികള്‍ എത്ര 1

കോണ്ടാക്ട്

സ്ഥിര വിലാസം കൊട്ടാരക്കല്‍ ഹൗസ്, വെളിയൂര്‍, നൊച്ചാട്, കോഴിക്കോട്-673614, കേരളം
നിലവിലെ വിലാസം എസന്‍ഡെന്‍, നന്തന്‍കോട്, തിരുവനന്തപുരം, കേരളം
ബന്ധപ്പെടേണ്ട നന്പർ 9446485543, 04962610894, 0471 2317651/ 2318601
ഇമെയില്‍ t.pramakrishnan49@gmail.com

രസകരമായ വസ്തുതകൾ

നല്ലൊരു വായനക്കാരനാണ് അദ്ദേഹം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സെനറ്റ് അംഗമായിരുന്നു അദ്ദേഹം.

കീഴരിയൂരിലെ ഭൂസമരത്തിന്റെയും കുടികിടപ്പ് സമരത്തിന്റെ നായകനായിരുന്നു രാമകൃഷ്ണന്‍.

ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് മാസത്തോളം ജയിലില്‍ അടയ്ക്കപ്പെട്ടിട്ടുണ്ട് രാമകൃഷ്ണന്‍. കൊടിയ പീഡനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട് അദ്ദേഹം.

രാാഷ്ട്രീയ ജീവിതകാലം

 • 2021
  പേരാമ്പ്രയില്‍ നിന്ന് ടിപി രാമകൃഷ്ണന്‍ വീണ്ടും മത്സരിക്കുമെന്ന് സിപിഎം പ്രഖ്യാപിക്കുന്നു.
 • 2016
  പേരാമ്പ്രയില്‍ നിന്നുള്ള സിപിഎം സ്ഥാനാര്‍ത്ഥിയാവുന്നു. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ മുഹമ്മദ് ഇഖ്ബാലിനെ പരാജയപ്പെടുത്തുന്നു.
 • 2016
  എക്‌സൈസ്-തൊഴില്‍ വകുപ്പുകളുടെ മന്ത്രിയായി നിയമിക്കപ്പെടുന്നു.
 • 1981
  സിപിഎം പേരാമ്പ്ര ഏരിയാ സെക്രട്ടറിയായി നിയമിതനാവുന്നു.
 • 1979
  രാമകൃഷ്ണന്‍ സിപിഎം ബാലുശ്ശേരി ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നു.
ആസ്തി45.19 LAKHS
ആസ്തികള്‍45.19 LAKHS
ബാധ്യതN/A

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X