Get Updates
Get notified of breaking news, exclusive insights, and must-see stories!

തരുൺ ഗൊഗോയ്

തരുൺ ഗൊഗോയ്
1934 ഒക്ടോബർ 11 - ന് ജനിച്ച തരുൺ ഗൊഗോയ് 2001 മുതൽ 2016 വരെ ആസാമിന്റെ മുഖ്യമന്ത്രിയായി തുടർന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായ അദ്ദേഹം സംസ്ഥാനത്തിലെ തുടർച്ചയായ 3 തിരഞ്ഞെടുപ്പ് വിജയങ്ങളിലേയ്ക്ക് പാർട്ടിയെ നയിച്ചു.
By Keshav Karna | Tuesday, January 1, 2019, 10:32:59 AM [IST]

തരുൺ ഗൊഗോയ് ജീവചരിത്രം

1934 ഒക്ടോബർ 11 - ന് ജനിച്ച തരുൺ ഗൊഗോയ് 2001 മുതൽ 2016 വരെ ആസാമിന്റെ മുഖ്യമന്ത്രിയായി തുടർന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായ അദ്ദേഹം സംസ്ഥാനത്തിലെ തുടർച്ചയായ 3 തിരഞ്ഞെടുപ്പ് വിജയങ്ങളിലേയ്ക്ക് പാർട്ടിയെ നയിച്ചു. അദ്ദേഹം തന്റെ പ്രാഥമിക വിദ്യാഭ്യാസം നമ്പർ 26, രംഗജൻ നിമ്ന ബുനിയാദി വിദ്യാലയത്തിൽ ചെയ്തു. 1963 - ൽ അദ്ദേഹം ആസാമിലെ ഗുവാഹട്ടി യൂണിവേഴ്സിറ്റിയിൽ നിന്നും എൽ എൽ ബി പൂർത്തിയാക്കി. 1972 ജൂലായ് 30-ന് ഗൊഗോയ്, ഡോളി ഗൊഗോയിയെ വിവാഹം ചെയ്തു. ഗൗരവ് ഗൊഗോയ് എന്ന ഒരു പുത്രനും ചന്ദ്രിമ ഗൊഗോയ് എന്ന ഒരു പുത്രിയും അദ്ദേഹത്തിനുണ്ട്. ജോർ ഹട് മുനിസിപ്പൽ ബോർഡിന്റെ അംഗമായി 1968 - ഇൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഗൊഗോയ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 1971 - ഇൽ, ഇന്ദിര ഗാന്ധിയുടെ അധികാരവേളയിൽ അഞ്ചാമത് ലോകസഭയിലേയ്ക്ക് ഗൊഗോയ് തിരഞ്ഞെടുക്കപ്പെട്ടു. ടിടബാർ അസംബ്ലിയിൽ നിന്നും 2001 ആസാം ലെജിസ്ലേറ്റീവ് അസംബ്ലി തിരഞ്ഞെടുപ്പുകൾ തരുൺ ഗൊഗോയി വിജയിയ്ക്കുകയും ആസാമിന്റെ മുഖ്യമന്ത്രിയായിത്തീരുകയും ചെയ്തു. 2016 -ഇൽ ബി ജെ പിയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് അന്ത്യം വന്നതിനു ശേഷം അദ്ദേഹത്തിന്റെ ഭരണത്തിന് അവസാനം കുറിച്ചു. ഗൊഗോയ് ലോകസഭയിൽ നിന്നും പാർല്യമെന്റ് അംഗമെന്ന നിലയിൽ (എം.പി) ആറ് വട്ടം പൂർത്തിയാക്കി. 1971 മുതൽ ‘85 വരെ, ഗൊഗോയ് ജോർ ഹട് നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്തു. പിന്നീട് അദ്ദേഹം കലിയബോറിൽ നിന്നും (1991 - ’96 / 1998 - 2002) തിരഞ്ഞെടുക്കപ്പെട്ടു

കൂടുതൽ വായിക്കുക

തരുൺ ഗൊഗോയ് വ്യക്തിജീവിതം

മുഴുവൻ പേര് തരുൺ ഗൊഗോയ്
ജനനത്തീയതി 11 Oct 1934
ഡേറ്റ് ഓഫ് ഡെത്ത് 23 Nov 2020 (വയസ്സ് 86)
ജന്മസ്ഥലം രംഗമതി, ജോർഹട്
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകൻ
പിതാവിന്റെ പേര് ഡോ. കമലേശ്വർ ഗൊഗോയ്
മാതാവിന്റെ പേര് ഉഷ ഗൊഗോയ്
പങ്കാളിയുടെ പേര് ഡോളി ഗൊഗോയ്
മക്കൾ 1 പുത്രൻ 1 പുത്രി

തരുൺ ഗൊഗോയ് ആസ്തി

ആസ്തി
₹5.35 CRORE
ആസ്തികള്‍
₹5.55 CRORE
ബാധ്യത
₹19.4 LAKHS

തരുൺ ഗൊഗോയ് കൗതുകകരമായ വിവരങ്ങള്‍

രാഷ്ട്രീയ താല്പര്യത്തിനു പുറമേ, തരുൺ ഗൊഗോയ് വായനയേയും പൂന്തോട്ടപരിപാലനത്തെയും സ്നേഹിയ്ക്കുന്നു. ക്രിക്കറ്റ്, ഫൂട്ബാൾ, ടെന്നീസ് പോലെയുള്ള കായികവിനോദങ്ങളിലും അദ്ദേഹത്തിന് താല്പര്യമുണ്ട്. അദ്ദേഹം ഗോൾഫും കളിയ്ക്കാറുണ്ട്. അദ്ദേഹം ആൾ ആസാം മോയ്ന പരിജത് & ചിൽഡ്രൻസ് സംഘടനയുടെ മുൻ ട്രഷററും ഭാരത് യുവക് സമാജിന്റെ മുൻ ചെയർമാനും ആയിരുന്നു. സംസ്ഥാനത്തിൽ ഏറ്റവും അധികം കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം തുടർച്ചയായ മൂന്ന് ലെജിസ്ലേറ്റീവ് അസംബ്ലി തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പാർട്ടിയെ വിജയത്തിലേയ്ക്ക് നയിച്ചു.

തരുൺ ഗൊഗോയ് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2016: തരുൺ ഗൊഗോയിയുടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബി ജെ പിയ്ക്കെതിരെ പരാജയപ്പെടുകയും അദ്ദേഹത്തിന്റെ ഭരണത്തിന് അന്ത്യം കുറിക്കുകയും ചെയ്തു.
  • 2011: അദ്ദേഹം അസംബ്ലി തിരഞ്ഞെടുപ്പുകൾ വിജയിച്ച് തുടർച്ചയായ മൂന്നാം തവണയും സംസ്ഥാന മുഖ്യമന്ത്രിയായി.
  • 2006: 2006 അസംബ്ലി തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം തന്റെ വിജയം ആവർത്തിക്കുകയും രണ്ടാം തവണയും മുഖ്യമന്ത്രിയായി സേവനമനുഷ്ടിക്കുകയും ചെയ്തു.
  • 2001: ടിടബർ അസംബ്ലിയിൽ നിന്നും ആസാം ലജിസ്ലേറ്റീവ് അസംബ്ലി തിരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നതിനായി തരുൺ ഗൊഗോയ് വിജയിച്ചു
  • 1999: 13-മത് ലോകസഭയിലേയ്ക്ക് (ആറാം തവണ) ഗൊഗോയ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
  • 1998: 12-മത് ലോകസഭയിലേയ്ക്ക് (അഞ്ചാം തവണ) അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
  • 1997: മർഘരീത അസംബ്ലി നിയോജകമണ്ഡലത്തിൽ നിന്നും ഗൊഗോയ് ആസാം ലജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു
  • 1993-1995: അദ്ദേഹം സംസ്ഥാന (സ്വതന്ത്ര നിർവ്വഹണം) ഭക്ഷ്യ കാര്യക്രമ വ്യവസായ മന്ത്രിയായി
  • 1991-1993: അദ്ദേഹം സംസ്ഥാന (സ്വതന്ത്ര നിർവ്വഹണം) ഭക്ഷ്യമന്ത്രാലയത്തിന്റെ മന്ത്രിയായി
  • 1985: അദ്ദേഹം ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി.
  • 1976: ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ (എ ഐ സി സി ) സെക്രട്ടറിയായി തരുൺ ഗൊഗോയ് തിരഞ്ഞെടുക്കപ്പെട്ടു ജോയിന്റ്
  • 1971: ഇന്ദിര ഗാന്ധിയുടെ അധികാരവേളയിൽ അഞ്ചാമത് ലോകസഭയിലേയ്ക്ക് ഗൊഗോയ് തിരഞ്ഞെടുക്കപ്പെട്ടു.
  • 1968: ഒരു രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ 1968 -ൽ തരുൺ ഗൊഗോയ് തൊഴിൽ ആരംഭിച്ചു. ജോർഹട് മുനിസിപ്പൽ ബോർഡ് അംഗമായി അദ്ദേഹം നിയമിക്കപ്പെട്ടു

തരുൺ ഗൊഗോയ് നേട്ടങ്ങൾ

ഒരു മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ അധികാരവേളയിൽ സംസ്ഥാനത്തെ കലാപങ്ങൾ നിയന്ത്രിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് ആസാമിലെ 85 ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ ലഭിച്ചിട്ടുണ്ട്. ഗൊഗോയിയുടെ നേതൃത്വത്തിൽ മികച്ച ഇൻഫ്രാസ്ട്രക്ചർ സംസ്ഥാന അവാർഡും ആസാം കരസ്ഥമാക്കിയിട്ടുണ്ട്. 60% മാർക്കോടെ പത്താം ക്ലാസ് പരീക്ഷ ജയിച്ച വിദ്യാർത്ഥികൾക്ക് ലാപ് ടോപ് സൗജന്യമായി വിതരണം ചെയ്യുന്ന ഒരു പദ്ധതിയും അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. 8 മുതൽ 10 വരെ ക്ലാസുകളിൽ പഠിയ്ക്കുന്ന ബി പി എൽ നു കീഴിലുള്ള പെൺകുട്ടികൾക്ക് സൗജന്യമായി സൈക്കിൾ നല്കുന്നതിനുള്ള പ്രത്യേക പദ്ധതിയും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിനു കീഴിൽ, 2007 -ൽ 33 -മത് നാഷണൽ ഗെയിംസ് ആസാമിൽ നടത്തിയിട്ടുണ്ട്.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+