ഹോം
 » 
തമ്പിദുരൈ എം

തമ്പിദുരൈ എം

തമ്പിദുരൈ എം

ഡോ. മുനിസാമി തമ്പിദുരൈ തമിഴ്നാട്ടിലെ ഒരു പ്രസിദ്ധ രാഷ്ട്രീയ നേതാവാണ്.

തമ്പിദുരൈ എം ജീവചരിത്രം

ഡോ.മുനിസാമി തമ്പിദുരൈ തമിഴ്നാട്ടിലെ ഒരു പ്രസിദ്ധ രാഷ്ട്രീയ നേതാവാണ്. മുനിസാമി തമ്പിദുരൈ ആൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേട്ര കഴഗം അഥവ എ ഐ എ ഡി എം കെയുടെ നേതാവാണ്. മുനിസാമി തമ്പിദുരൈ തമിഴ്നാട്ടിൽ നിന്നുള്ള ഒരു എം പി അഥവ പാർലമെന്റംഗവും പാർലമെന്റിൽ അദ്ദേഹം ആൾ ഇന്ത്യ അണ്ണ ദ്രാവിഡ മുന്നേട്ര കഴഗത്തെ അഥവാ എ ഐ എ ഡി എം കെയെ പ്രതിനിധീകരിക്കുകയും കൂടാതെ ലോകസഭയുടെ നിലവിലുള്ള ഡെപ്യൂട്ടി സ്പീക്കർ ആയി സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. നിയമം, നീതി, കമ്പനി കാര്യാലയം എന്നിവയുടെ ക്യാബിനറ്റ് മന്ത്രിയായും 1998 മാർച്ച് മുതൽ 1999 ഏപ്രിൽ വരെ സർഫെയ്സ് ട്രാൻസ്പോർട്ടിന്റെ സംസ്ഥാന മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1985 മുതൽ 1989 വരെ ലോകസഭയുടെ ഡെപ്യൂട്ടി സ്പീക്കറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുനിസാമി തമ്പിദുരൈ കാരൂർ ലോകസഭ നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കൂടുതൽ വായിക്കുക
By Shalini Updated: Tuesday, February 19, 2019, 12:43:01 PM [IST]

തമ്പിദുരൈ എം വ്യക്തിജീവിതം

മുഴുവൻ പേര് തമ്പിദുരൈ എം
ജനനത്തീയതി 15 Mar 1947 (വയസ്സ് 77)
ജന്മസ്ഥലം ചിന്തഗമ്പള്ളി, കൃഷ്ണഗിരി ജില്ല (തമിഴ് നാട്)
പാര്‍ട്ടിയുടെ പേര്‌ All India Anna Dravida Munnetra Kazhagam
വിദ്യാഭ്യാസം Doctorate
തൊഴില്‍ രാഷ്ട്രീയപ്രവർത്തകൻ
പിതാവിന്റെ പേര് ശ്രീ മുനിസാമി ഗൗണ്ടർ
മാതാവിന്റെ പേര് Not Known
വെബ്സെെറ്റ് NIL
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം:

തമ്പിദുരൈ എം ആസ്തി

ആസ്തി: ₹8.1 CRORE
ആസ്തികള്‍:₹13.25 CRORE
ബാധ്യത: ₹5.15 CRORE

തമ്പിദുരൈ എം കൗതുകകരമായ വിവരങ്ങള്‍

1965-ൽ 18-മത്തെ വയസിൽ അദ്ദേഹം മുമ്പത്തെ സംയുക്ത ഡി എം കെയിൽ യുവ പ്രവർത്തകനും വിദ്യാർത്ഥി പ്രവർത്തകനുമായി തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങി
അദ്ദേഹം എം ജി ആറിന്റെ ഒരു വലിയ ആരാധകനും തന്റെ ആദ്യകാലത്ത് സിനിമയിലും രാഷ്ട്രീയത്തിലും താല്പര്യമുള്ളവനുമായിരുന്നു.
ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവിന്റെ സഹായത്തോടെ ആർ എം വീരപ്പൻ വഴി എം പി ആകാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

തമ്പിദുരൈ എം രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2015
  • 2015 ജനുവരി 29 മുതൽ അദ്ദേഹം പൊതുകാര്യ കമ്മിറ്റി അംഗമായി
2014
  • അദ്ദേഹം 16-മത് ലോകസഭയിലേയ്ക്ക് (അഞ്ചാം തവണ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2014 കാലയളവിൽ, അദ്ദേഹം താഴെ പറയുന്ന വിധം; 1. 2014 മെയ്: 16-മത് ലോകസഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു (അഞ്ചാം തവണ) 2. 2014 ആഗസ്റ്റ് 13 മുതൽ ലോകസഭ ഡെപ്യൂട്ടി സ്പീക്കർ 3. 2014 സെപ്തംബർ 1 മുതൽ ബിസിനസ് ഉപദേശക കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് 4. 2014 സെപ്തംബർ 15 മുതൽ സ്വകാര്യാംഗ ബില്ലുകൾ & നിർണ്ണയക്കമ്മിറ്റി ചെയർ പേഴ്സൺ എന്നിങ്ങനെ വിവിധ സ്ഥാനങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്. അദ്ദേഹം ലോകസഭയിലെ ബഡ്ജറ്റ് കമ്മിറ്റി ചെയർ പേഴ്സണും പാർലമെന്റ് പ്രാദേശിക മേഖലാ വികസന പദ്ധതി (എം പി എൽ എ ഡ് എസ്) കമ്മിറ്റി അംഗവും ആയിട്ടുണ്ട്. 5. 2014 ഒക്ടോബർ 8 മുതൽ അദ്ദേഹം പൈതൃക സവിശേഷതാ പരിപാലനത്ത്ന്റെയും പാർലമെന്റ് ഹൗസ് സമുച്ചയ വികസനത്തിന്റെയും ജോയിന്റ് പാർലമെന്ററി കമ്മിറ്റി അംഗവുമായിട്ടുണ്ട്
2009
  • 2009-ൽ അദ്ദേഹം 15-മത് ലോകസഭയിലേയ്ക്ക് (4-മത് തവണ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അതേ വർഷം തന്നെ അദ്ദേഹം താഴെ പറയുന്ന വിധം; 1.ജൂൺ 2009: അംഗം, ചെയർമാൻ പാനൽ, 2. 2009 ആഗസ്റ്റ് 6 മുതൽ 2014 ഏപ്രിൽ 30 വരെ: അംഗം, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, 3. 2009 ആഗസ്റ്റ് 31: അംഗം, ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, 4. 2009 സപ്റ്റംബർ 23: അംഗം, ഗവണ്മെന്റ് അഷ്വറൻസസ് കമ്മിറ്റി എന്നിങ്ങനെ വിവിധ സ്ഥാനങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്
1998
  • 1998-ൽ അദ്ദേഹം 12-മത് ലോകസഭയിലേയ്ക്ക് മൂന്നാം തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, അതേ വർഷം തന്നെ (അതായത്) 1998 മാർച്ച് മുതൽ 1999 ഏപ്രിൽ വരെ അദ്ദേഹം നിയമം, നീതി & കമ്പനി അഫയേഴ്സ് ക്യാബിനറ്റ് മന്ത്രിയാവുകയും ചെയ്തു. ഈ ചുമതലകൾക്ക് പുറമെ, അദ്ദേഹം ഭൂതലഗതാഗത മന്ത്രാലയത്തിന്റെ ചുമതലയും ഏറ്റെടുത്തു.
1990
  • 1990-1991 കാലയളവിൽ ജനറൽ പർപ്പസസ് എസ്റ്റിമേറ്റ്സിന്റെയും കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെയും അംഗമായി അദ്ദേഹം നിയമിതനായി. കൂടാതെ അദ്ദേഹം അറ്റോമിക് എനർജ്ജി, സ്പെയ്സ്, ഇലക്ട്രോണിക്സ്, ഓഷ്യൻ ഡവലപ്മെന്റ്, ശാസ്ത്ര-സാങ്കേതിക മന്ത്രാലയം എന്നിവയുടെ കമ്മിറ്റി അംഗവുമായിരുന്നു.
1985
  • അദ്ദേഹം ലോകസഭയുടെ ഡെപ്യൂട്ടി സ്പീക്കറാവുകയും സ്വകാര്യാംഗബില്ലുകളുടെ കമ്മിറ്റി, ലൈബ്രറി കമ്മിറ്റി & റെസൊല്യൂഷൻസ് കമ്മിറ്റി ചെയർമാനായി നിയമിതനാവുകയും ചെയ്തു.
1984
  • തമ്പിദുരൈ ആദ്യ തവണ 8-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു

മുന്‍കാല ചരിത്രം

60????? ????????
  • 1. തമ്പിദുരൈ 1965-ൽ 18-മത്തെ വയസിൽമദ്രാസ് ക്രിസ്ത്യൻ കോളേജിലെ ആദ്യ വർഷ വിദ്യാർത്ഥിയായിരിക്കുമ്പോൾ മുമ്പത്തെ സംയുക്ത ഡി എം കെയിൽ യുവ പ്രവർത്തകനും വിദ്യാർത്ഥി പ്രവർത്തകനുമായി തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങി. 2. അദ്ദേഹം 1965-ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു.

തമ്പിദുരൈ എം നേട്ടങ്ങൾ

1977-ൽ ഈറോഡിൽ നിന്നും എം തമ്പിദുരൈ എം എൽ എ ആകുകയും 1984-ൽ കാരൂർ (ലോകസഭ നിയോജകമണ്ഡലം), ധർമപുരി എന്നിവിടങ്ങളിൽ നിന്നും 8-മത് ലോകസഭയിലേയ്ക്ക് പാർലമെന്റംഗമായി തിരഞ്ഞെടുക്കപ്പെടുകയും 9-മത് ലോകസഭ, 12-മത് ലോകസഭ, 15-മത് ലോകസഭ, 16-മത് ലോകസഭ എന്നിവയിലേയ്ക്ക് ക്രമേണ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
1972-ൽ പാർട്ടി പിളർന്നപ്പോൾ എം ജി രാമചന്ദ്രനൊപ്പം എ ഐ എ ഡി എം കെയുടെ സ്ഥാപകാംഗങ്ങളിലും ആദ്യ തലമുറയിലും അദ്ദേഹം ഉണ്ടായിരുന്നു.
തമിഴ്നാട്ടിലെ കാരൂരിൽ(ലോകസഭ നിയോജകമണ്ഡലം)നിന്നും 2014 ലോകസഭ തിരഞ്ഞെടുപ്പിൽ തമ്പിദുരൈ മത്സരിക്കുകയും അതിനുശേഷം ഇന്ത്യൻ പാർലമെന്റംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X