Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുനാവുക്കരശർ എസ്

തിരുനാവുക്കരശർ എസ്
നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആൾ ഇന്ത്യ കോൺഗ്രസ്സ് കമ്മിറ്റി (എ ഐ സി സി) സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന സു. തിരുനാവക്കരശർ തമിഴ് നാട്ടിൽ നിന്നുള്ള ഒരു രാഷ്ട്രീയപ്രവർത്തകനാണ്.
By Samraj | Tuesday, January 1, 2019, 03:12:34 PM [IST]

തിരുനാവുക്കരശർ എസ് ജീവചരിത്രം

നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആൾ ഇന്ത്യ കോൺഗ്രസ്സ് കമ്മിറ്റി (എ ഐ സി സി) സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന സു.തിരുനാവക്കരശർ തമിഴ് നാട്ടിൽ നിന്നുള്ള ഒരു രാഷ്ട്രീയപ്രവർത്തകനാണ്. അദ്ദേഹത്തിന്റെ ചെറുപ്രായത്തിൽ തന്നെ അദ്ദേഹം തമിഴ് നാട് ലെജിസ്ലേറ്റീവ് അസംബ്ലിയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എം ജി ആറിന്റെ ക്യാബിനറ്റിൽ 1980 മുതൽ 1987 വരെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തുകൊണ്ട് തമിഴ് നാടിന്റെ സംസ്ഥാനമന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം ലോകസഭയിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഒരു ചെറുകാലയളവിലേയ്ക്ക് ഭാരതീയ ജനത പാർട്ടിയിൽ (ബി ജെ പി) ചേരുകയും രാജ്യ സഭ അംഗമായിരിക്കുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ വായിക്കുക

തിരുനാവുക്കരശർ എസ് വ്യക്തിജീവിതം

മുഴുവൻ പേര് തിരുനാവുക്കരശർ എസ്
ജനനത്തീയതി 13 Jul 1949 (വയസ്സ് 76)
ജന്മസ്ഥലം തീയത്തൂർ, പുതുക്കോട്ടൈ ജില്ല
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം Post Graduate
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകൻ / അഭിഭാഷകൻ
പിതാവിന്റെ പേര് ശ്രീ സുബ്ബുരാമൻ
മാതാവിന്റെ പേര് ശ്രീമതി കാളിയമ്മാൾ
പങ്കാളിയുടെ പേര് ജയന്തി
പങ്കാളിയുടെ ജോലി വീട്ടമ്മ
മക്കൾ 3 പുത്രൻ 2 പുത്രി
വെബ്സെെറ്റ് NIL

തിരുനാവുക്കരശർ എസ് ആസ്തി

ആസ്തി
₹1.73 CRORE
ആസ്തികള്‍
₹1.79 CRORE
ബാധ്യത
₹5.56 LAKHS

തിരുനാവുക്കരശർ എസ് കൗതുകകരമായ വിവരങ്ങള്‍

യു.എസ്.ലെ ന്യൂയോർക്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഓവർസീസിന്റെ തമിഴ് നാട് വിഭാഗം ഉദ്ഘാടനം ചെയ്യുന്നതിനായി തിരുനാവുക്കരശർ ക്ഷണിക്കപ്പെട്ടു.
1998 ലോകസഭ തിരഞ്ഞെടുപ്പിൽ, തിരുനാവുക്കരശർ സ്ഥാപിച്ച എം ജി ആർ എ ഡി എം കെ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിനായി കോൺഗ്രസ്സിൽ ലയിച്ചു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ ഉയർന്ന പുരോഗതി വളരെയധികം പ്രസിദ്ധിയാർജ്ജിച്ചിട്ടുണ്ട്.
അദ്ദേഹം വിവിധ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ലാളിത്യവും ദീർഘവീക്ഷണവും മൂലം അദ്ദേഹത്തിന് സംസ്ഥാനത്ത് വമ്പിച്ച അനുയായികൾ ഉണ്ട്.
അദ്ദേഹം ‘അക്കരൈ സീമയിൽ ആരു വരാങ്ക’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അദ്ദേഹം പൊൻ മനമ എന്ന വാരികയുടെ സ്ഥാപകനും എഡിറ്ററുമായിരുന്നു.

തിരുനാവുക്കരശർ എസ് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2017: 2017-ൽ അദ്ദേഹം തമിഴ് നാട് കോൺഗ്രസ്സ് കമ്മിറ്റി സംസ്ഥാന പ്രസിഡന്റായി നിയമിക്കപ്പെട്ടു. 2010 മുതൽ 2017 വരെ ആൾ ഇന്ത്യ കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയായിരുന്ന ചരിത്രവുമുണ്ട്.
  • 2009: 2009 അസംബ്ലി തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സീറ്റ് നഷ്ടപ്പെട്ടു. പക്ഷേ 2009 മുതൽ പൊതുതിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം ഐ എൻ സിയുമായി സഹകരിച്ചു. അദ്ദേഹം ഐ എൻ സി പ്രസിഡന്റ് സോണിയ ഗാന്ധിയാൽ എ ഐ സി സി സെക്രട്ടറിയായി നിയമിക്കപ്പെട്ടു. നിലവിൽ എ ഐ സി സി സെക്രട്ടറി എന്ന നിലയിൽ, അദ്ദേഹത്തിന് തെലങ്കാനയുടെ ചുമതലയുണ്ട്. മാത്രമല്ല ജനറെഡ്ഡിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കുന്നതിൽ പങ്കെടുക്കുകയും ചെയ്തു.
  • 1999: 1999-ൽ അദ്ദേഹം പുതുക്കോട്ടൈ ലോകസഭ നിയോജകമണ്ഡലം നേടുകയും സംസ്ഥാനത്തിന്റെ ഷിപ്പിംഗ് യൂണിയൻ മന്ത്രിയായിരിക്കുകയും പിന്നീട് 2004 വരെ കമ്മ്യൂണിക്കേഷൻ & ഇൻഫർമേഷൻ ടെക്നോളജി യൂണിയൻ മന്ത്രിയായിരിക്കുകയും ചെയ്തു. ജയലളിതയുമായുള്ള അഭിപ്രായഭിന്നത കാരണം അദ്ദേഹം എ ഐ എ ഡി എം കെയിൽ നിന്നും നീക്കം ചെയ്യപ്പെട്ടു.
  • 1980: എം ജി രാമചന്ദ്രൻ ക്യാബിനറ്റിൽ 1980 മുതൽ 1987 വരെ വ്യവസായം, കൈത്തറി, എക്സൈസ്, എന്നിവയടക്കം തമിഴ്നാട് സംസ്ഥാന മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു.
  • 1976: 27 വയസുള്ളപ്പോൾ തിരുനാവക്കരശർ സീറ്റിൽ വിജയിക്കുകയും തമിഴ് നാട് ലെജിസ്ലേറ്റീവ് അസംബ്ലി ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുകയും 1999 ഒക്ടോബർ 15-ന് അദ്ദേഹം രാജി വെയ്ക്കുകയും ചെയ്തു.

മുന്‍കാല ചരിത്രം

  • 70-????? ????????: അദ്ദേഹം ചെന്നൈയിലെ മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്നും തിരുപ്പതിയിലെ വെങ്കടേശ്വര യൂണിവേഴ്സിറ്റിയിൽ നിന്നും എം എ-യും ബി എൽ.ഉം ചെയ്തു.

തിരുനാവുക്കരശർ എസ് നേട്ടങ്ങൾ

തിരുനാവുക്കരശർ അസംബ്ലിയുടെ ഡെപ്യൂട്ടി സ്പീക്കർ ആയിരിക്കുമ്പോൾ തന്നെ രാമചന്ദ്രൻ ക്യാബിനറ്റിലെ വ്യവസായം, കൈത്തറി, വാണിജ്യ നികുതി ആയിരുന്നു. സംസ്ഥാനത്തിലെ ധാതുസമ്പത്തിന്റെ വ്യാപകമായ സമഗ്രപഠനത്തിനായി തമിഴ് നാട് മാഗ്നസൈറ്റ് കോർപ്പറേഷനും(ടി എ എൻ എം എ ജി) തമിഴ് നാട് മിനറൽസ് ലിമിറ്റഡും (ട് എ എം ഐ എൻ) അദ്ദേഹം സ്ഥാപിച്ചു. കൂടാതെ വിവ്ധ പേപ്പർ & പഞ്ചസാര മില്ലുകളും അദ്ദേഹത്താൽ സ്ഥാപിക്കപ്പെട്ടു. 1980-കളിൽ അദ്ദേഹം സ്ക്കൂളുകൾ, ആർട്ട്സ് & സയൻസ് കോളജ്, പോളിടെക്നിക്കുകൾ എന്നിവ സ്ഥാപിച്ചു. അദ്ദേഹം നദികളിൽ ചെറിയ ഡാമുകൾ കെട്ടുകയും ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ആരംഭിക്കുകയും ചെയ്തു. ഇതെല്ലാം ചെയ്തത് ജലസംഭരണിയെ കുറിച്ചും ആരോഗ്യപരിപാലനത്തെ കുറിച്ചും അധികം അവബോധമില്ലാത്ത സമയങ്ങളിലായിരുന്നു. ഷിപ്പിംഗ് മന്ത്രി എന്ന നിലയിൽ, തിരുനാവുക്കരശർ കപ്പൽ വ്യവസായത്തിൽ അവശ്യമെന്ന നിലയിൽ സമുദ്രസംബന്ധമായ വിദ്യാഭ്യാസത്തെ പരിഗണിച്ചു. സാങ്കേതികത്വത്തിലും ശാസ്ത്രസംബന്ധിയുമായ പരിശീലനങ്ങളുടെ പ്രാധാന്യത്തിൽ അദ്ദേഹം ഊന്നൽ കൊടുക്കുകയും കൂടുതൽ ഉദ്യോഗസ്ഥരെ പരിശീലിപ്പുക്കുന്നതിനു വേണ്ടി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോർട്ട് മാനേജ്മെന്റിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അദ്ദേഹം അക്കാദമി ഓഫ് മാരിടൈം എജ്യുക്കേഷൻ ഏന്റ് ട്രെയിനിംഗിനുള്ള(എ എം ഇ ടി) പുതിയ സ്ഥലം ഉദ്ഘാടനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം പാവപ്പെട്ടവ്രെയും അടിച്ചമർത്തപ്പെട്ടവരെയും അനാഥ വിദ്യാർത്ഥികളെയും സഹായിക്കുന്ന ഭാരത് രത്ന ഡോ.എം ജി ആർ ട്രസ്റ്റിന്റെ സ്ഥാപകനായിരുന്നു.
കായികവിനോദങ്ങളിലും സംസ്ക്കാരസമ്പത്തിലും അദ്ദേഹം തല്പരനായിരുന്നു

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+