Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോണ്‍ഗ്രസിന്‍റെ കേരളത്തിലെ ശക്തമായ വ്യക്തിത്വങ്ങളില്‍ ഒരാളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊതു രംഗത്തേയ്ക്ക് എത്തുന്നത് ബാലജനസഖ്യത്തിന്‍റെ പ്രവര്‍ത്തനങ്ങളിലൂടെയാണ്.
By Keshav Karna | Tuesday, March 9, 2021, 06:58:27 PM [IST]

തിരുവഞ്ചൂർ രാധാകൃഷ്ണൻ ജീവചരിത്രം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ ശക്തമായ വ്യക്തിത്വങ്ങളില്‍ ഒരാളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊതു രംഗത്തേയ്ക്ക് എത്തുന്നത് ബാലജനസഖ്യത്തിന്‍റെ പ്രവര്‍ത്തനങ്ങളിലൂടെയാണ്. 1965 ല്‍ അഖിലകേരളാ ബാലജനസഖ്യത്തിന്റെ സംസ്ഥാന പ്രസിഡന്‍റ് ആയിരുന്നു. പിന്നീട് കോളേജ് പഠന കാലത്ത് കെസ്യുവില്‍ സജീവപ്രവര്‍ത്തകനായിരുന്ന തിരുവഞ്ചൂര്‍ കോട്ടയം ബസേലിയോസ് കോളേജിന്‍റെ യൂണിയന്‍ ചെയര്‍മാനായും ജനറല്‍ സെക്രട്ടറിയായും (1965) പ്രവര്‍ത്തിച്ചിട്ടുണ്ട്.

കെഎസ്യുവിന്റെ കോട്ടയം ജില്ലാ പ്രസിഡന്‍റായുംസംസ്ഥാന ജനറല്‍ സെക്രട്ടറിയായും പിന്നീട് തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളജിലെ പഠന കാലത്ത് കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി, കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ ആയും സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. 1974-77 കാലഘട്ടത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് പദവി വഹിച്ചിരുന്ന തിരുവഞ്ചൂര്‍ 1976 മുതല്‍ കോട്ടയം ബാറില്‍ അഭിഭാഷകനായിരുന്നു. ഇതിനിടയിലും സജീവമായി തന്നെ രാഷ്ട്രീയ രംഗത്തുണ്ടായിരുന്നു.
1974 മുതല്‍ 1977 വരെ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 1984 മുതൽ 2001 വരെ കെ.പി.സി.സി ജനറൽ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1991 ലാണ് തിരുവഞ്ചൂര്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. 1996 ലും 2001 ലും 2006 ലും തുടര്‍ച്ചയായി അടൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചു വിജയിച്ചു. 2011 ല്‍ കോട്ടയത്തു നിന്നും മത്സരിച്ച് വിഎന്‍ വാസവനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി.

2004 ല്‍ ഒന്നാം ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ജലവിഭവം, വനം, ആരോഗ്യം, പാർലമെന്ററി കാര്യം എന്നാ വകുപ്പുകള്‍ തിരുവഞ്ചൂര്‍ വഹിച്ചിരുന്നു. 2011 ൽ‍ കോട്ടയം മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പിലേക്ക് മത്സരിച്ച് വിജയിക്കുന്നത്. തുടർന്ന് രണ്ടാം ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ റവന്യൂ വകുപ്പ് മന്ത്രിയായിരുന്നു. 2012 ല്‍ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു.

കൂടുതൽ വായിക്കുക

തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തിജീവിതം

മുഴുവൻ പേര് തിരുവഞ്ചൂർ രാധാകൃഷ്ണൻ
ജനനത്തീയതി 26 Dec 1949 (വയസ്സ് 76)
ജന്മസ്ഥലം തിരുവഞ്ചൂർ
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം B.A. LL.B
തൊഴില്‍ അഭിഭാഷകൻ, രാഷ്ട്രീയ പ്രവർത്തകൻ
പിതാവിന്റെ പേര് കെപി പരമേശ്വരൻ പിള്ള
മാതാവിന്റെ പേര് എംജി ഗൗരിക്കുട്ടി
പങ്കാളിയുടെ പേര് ലളിതാംബിക രാധാകൃഷ്ണൻ
പങ്കാളിയുടെ ജോലി വീട്ടമ്മ
മക്കൾ 2 പുത്രൻ 1 പുത്രി

തിരുവഞ്ചൂർ രാധാകൃഷ്ണൻ ആസ്തി

ആസ്തി
₹1.56 CRORE
ആസ്തികള്‍
₹1.59 CRORE
ബാധ്യത
₹3.08 LAKHS

തിരുവഞ്ചൂർ രാധാകൃഷ്ണൻ കൗതുകകരമായ വിവരങ്ങള്‍

തിരുവനന്തപുരം സർക്കാർ ലോ കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ അദ്ദേഹം 1976 മുതല്‍ കോട്ടയം ബാറില്‍ അഭിഭാഷകനായിരുന്നു. ഇതിനിടയിലും സജീവമായി തന്നെ രാഷ്ട്രീയ രംഗത്തുണ്ടായിരുന്നു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 20012 : രണ്ടാം ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ റവന്യൂ വകുപ്പ് മന്ത്രിയായിരുന്നു. 2012 ല്‍ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു.
  • 2011 : 2011 ല്‍ കോട്ടയത്തു നിന്നും മത്സരിച്ച് വിഎന്‍ വാസവനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി.
  • 2004 : ആദ്യത്തെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തിരുവഞ്ചൂർ ജലവിഭവ, ​​വനം, ആരോഗ്യം, പാർലമെന്ററി കാര്യ മന്ത്രിയായി.
  • 1991 : 1991 ലാണ് തിരുവഞ്ചൂര്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. 1996 ലും 2001 ലും 2006 ലും തുടര്‍ച്ചയായി അടൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചു വിജയിച്ചു.
  • 1984 : കെപിസിസി ജനറൽ സെക്രട്ടറി
  • 1974 : കെഎസ്യു സംസ്ഥാന പ്രസിഡന്റ്

മുന്‍കാല ചരിത്രം

  • 1967: കോട്ടയം ബസേലിയോസ് കോളേജിന്‍റെ യൂണിയന്‍ ചെയര്‍മാനായും ജനറല്‍ സെക്രട്ടറിയായും പ്രവർത്തിച്ചു
  • 1965: അഖിലകേരളാ ബാലജനസഖ്യത്തിന്റെ സംസ്ഥാന പ്രസിഡന്‍റ്

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+