Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോ.ടി എം തോമസ് ഐസക്

ഡോ.ടി എം തോമസ് ഐസക്
ഡോ. ടി എം തോമസ് ഐസക് അറിയപ്പെടുന്ന ഒരു ധനകാര്യജ്ഞനും രാഷ്ട്രീയ പ്രവർത്തകനുമാണ്.
By Briti Roy | Tuesday, January 1, 2019, 01:30:38 PM [IST]

ഡോ.ടി എം തോമസ് ഐസക് ജീവചരിത്രം

ഡോ.ടി എം തോമസ് ഐസക് അറിയപ്പെടുന്ന ഒരു ധനകാര്യജ്ഞനും രാഷ്ട്രീയ പ്രവർത്തകനുമാണ്. അദ്ദേഹം ഇപ്പോൾ ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ ധനകാര്യ മന്ത്രിയും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ(മാർക്സിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗവുമാണ്. ഐസക് ജവഹർ ലാൽ നെഹ്രു യൂണിവേഴ്സിറ്റിയുമായി അനുയോജിപ്പിച്ചിട്ടുള്ള സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ നിന്നും പി എച്ച് ഡി നേടിയിട്ടുണ്ട്. വർഗ്ഗ സംഘർഷവും വ്യവസായ ഘടനയും: 1859-1980-ൽ കേരളത്തിലെ കയർ പിരിയ്ക്കൽ വ്യവസായത്തിന്റെ ഒരു പഠനം എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ പി എച്ച് ഡി തീസിസ്. ഒരു വിദ്യാർത്ഥിയായിരിക്കുമ്പോൾ, അദ്ദേഹം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്)യുമായി രാഷ്ട്രീയപരമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു സംഘടനയായ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ(എസ് എഫ് ഐ)യോടൊത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പങ്കെടുത്തു.കോളേജ്, ജില്ല, സംസ്ഥാന തലങ്ങളിൽ അദ്ദേഹം എസ് എഫ് ഐ.യിൽ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കേരള ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അദ്ദേഹം ആലപ്പുഴ നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നു. കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗമെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഭരണകാലത്ത് അദ്ദേഹം കേരളത്തിൽ പ്യൂപ്പിൾസ് പ്ലാൻ കാമ്പെയിനിന്റെ(പി പി സി) ചുമതല വഹിച്ചിരുന്നു.

കൂടുതൽ വായിക്കുക

ഡോ.ടി എം തോമസ് ഐസക് വ്യക്തിജീവിതം

മുഴുവൻ പേര് ഡോ.ടി എം തോമസ് ഐസക്
ജനനത്തീയതി 26 Sep 1952 (വയസ്സ് 73)
ജന്മസ്ഥലം കോട്ടപ്പുറം
പാര്‍ട്ടിയുടെ പേര്‌ Communist Party Of India (marxist)
വിദ്യാഭ്യാസം Doctorate
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകൻ
പിതാവിന്റെ പേര് ടി പി മാത്യു
മാതാവിന്റെ പേര് സാറാമ്മ മാത്യു
പങ്കാളിയുടെ പേര് ഡോ.നത ദുവ്വൂരി (വിവാഹമോചനം നേടി)
പങ്കാളിയുടെ ജോലി അധ്യാപിക
മക്കൾ 2 പുത്രി
വെബ്സെെറ്റ് www.drthomasisaac.in/

ഡോ.ടി എം തോമസ് ഐസക് ആസ്തി

ആസ്തി
₹18.68 LAKHS
ആസ്തികള്‍
₹18.68 LAKHS
ബാധ്യത
N/A

ഡോ.ടി എം തോമസ് ഐസക് കൗതുകകരമായ വിവരങ്ങള്‍

ഒരു വിദ്യാർത്ഥിയായിരിക്കുമ്പോൾ, അദ്ദേഹം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്)യുമായി രാഷ്ട്രീയപരമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു സംഘടനയായ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ(എസ് എഫ് ഐ)യോടൊത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പങ്കെടുത്തു. അദ്ദേഹം സാമ്പത്തികശാസ്ത്രം, ആസൂത്രണം & രാഷ്ട്രീയം എന്നതിൽ ധാരാളം ലേഖനങ്ങൾ എഴുതുകയും പ്രസിദ്ധ പ്രാദേശിക, ദേശീയ, അന്തർദേശീയ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

ഡോ.ടി എം തോമസ് ഐസക് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2016: ഡോ.ടി എം തോമസ് വീണ്ടും ആലപ്പുഴയിൽ നിന്നും വിജയിച്ചു. ഇത്തവണ അദ്ദേഹം കോൺഗ്രസ് പാർട്ടിയുടെ അഡ്വ.ലാലി വിൻസന്റിനെ പരാജയപ്പെടുത്തി.
  • 2011: ആലപ്പുഴ സീറ്റിൽ അദ്ദേഹം മത്സരിക്കുകയും വിജയിയ്ക്കുകയും ചെയ്തു. അദ്ദേഹം കേരള ധനകാര്യമന്ത്രിയായി.
  • 2006: അദ്ദേഹം ഐ.എൻ.സിയുടെ സിമ്മി റോസ് ബെൽ ജോണിനെ പരാജയപ്പെടുത്തിയതിനു ശേഷം വീണ്ടും കേരള അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അദ്ദേഹം കേരളത്തിന്റെ ധനകാര്യമന്ത്രിയായി. 2011 വരെ അദ്ദേഹം ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു.
  • 2001: ഡോ.തോമസ് ഐസക് മാരാരിക്കുളം നിയോജകമണ്ഡലത്തിൽ നിന്നും കേരള അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഐ എൻ സി സ്ഥാനാർത്ഥി അഡ്വ.പി.ജെ.ഫ്രാൻസിസിനെ പരാജയപ്പെടുത്തി. കൂടാതെ, കയർ സെന്റർ(സി ഐ ടി യു) സംസ്ഥാന പ്രസിഡന്റ്, 2006 വരെ കേരള ലെജിസ്ലേറ്റീവ് അസംബ്ലിയിൽ സി പി ഐ(എം)ന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
  • 1991: അദ്ദേഹം സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗമായി

മുന്‍കാല ചരിത്രം

  • 1996: 1996 മുതൽ 2001 വരെ കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ അംഗമായിരുന്നു അദ്ദേഹം.
  • 1980: 2001 വരെ ഗവേഷണ പങ്കാളി, സഹ സമിതി അംഗം, സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ സമിതി അംഗം
  • 1979: അദ്ദേഹം കേരളത്തിൽ എസ് എഫ് ഐ സംസ്ഥാനകമ്മിറ്റി പ്രസിഡന്റായി
  • 1977: അദ്ദേഹം കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുതിർന്ന പ്രവർത്തകൻ
  • 1974-80: എസ് എഫ് ഐ എറണാകുളം യൂണിറ്റിന്റെ ജില്ലാ പ്രസിഡന്റ്
  • 1973-74: എറണാകുളം മഹാരാജാസ് കോളേജ് യൂണിന്യന്റെ ഓഫീസ് ഭാരവാഹി

ഡോ.ടി എം തോമസ് ഐസക് നേട്ടങ്ങൾ

അദ്ദേഹം മലയാളത്തിലും ഇംഗ്ലീഷിലുമായി 50-ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ‘കേരളം:മണ്ണും മനുഷ്യനും’ എന്ന പുസ്തകത്തിന് അദ്ദേഹത്തിന് 1989-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+