ഡോ.ഉദിത് രാജ് ലോകസഭയിൽ പൂർവ്വ-പശ്ചിമ ദൽ ഹി നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു ഇന്ത്യൻ പാർലമെന്റംഗമാണ്. ഡോ.രാജ് ആൾ ഇന്ത്യ കോൺഫെഡെരേഷൻ ഓഫ് എസ്.സി./എസ്.ടി സംഘടനകളുടെ ദേശീയ ചെയർമാൻ കൂടിയാണ്. ഭാരതീയ ജനതാ പാർട്ടിയിൽ (ബി ജെ പി) നിന്നുള്ള ജനസ്വാധീനമുള്ള ഒരു നേതാവും അതോടൊപ്പം തന്നെ ദേശീയതലത്തിൽ എസ്.സി/എസ്/ടി പോലെ പാർശ്വവത്കരിക്കപ്പെട്ട സമുദായ്ങ്ങൾക്ക് വേണ്ടിയുള്ള ഒരു സാമൂഹികപ്രവർത്തകനുമാണ്. അദ്ദേഹത്തിന്റെ കോളേജ് ദിനങ്ങളിൽ, അദ്ദേഹം സാമൂഹിക-രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സാമ്പത്തിക പരിമിതികൾ മൂലം അദ്ദേഹത്തിന് സാമൂഹിക പ്രവർത്തനങ്ങളിൽ നിന്നും തന്റെ ശ്രദ്ധ വ്യതിചലിപ്പിക്കുവാൻ നിർബന്ധിതനായി. സിവിൽ സർവീസ് പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് തുടങ്ങിയ അദ്ദേഹം 1988-ൽ അത് വിജയിക്കുകയും സമുന്നതമായ ഇന്ത്യൻ റവന്യൂ സർവീസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എം.എ., എൽ.എൽ.ബി ബിരുദങ്ങൾക്ക് പുറമേ, അദ്ദേഹത്തിന് ഒരു അന്തർദേശീയ സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ഡിഗ്രീ ഹോണറിസ് കോസ ബഹുമതി ലഭിച്ചിട്ടുണ്ട്.
| മുഴുവൻ പേര് | ഉദിത് രാജ് |
| ജനനത്തീയതി | 01 Jan 1958 (വയസ്സ് 68) |
| ജന്മസ്ഥലം | രാംനഗർ, അലഹബാദ്, യു.പി. |
| പാര്‍ട്ടിയുടെ പേര് | Indian National Congress |
| വിദ്യാഭ്യാസം | Doctorate |
| തൊഴില്‍ | ബിസിനസ്സുകാരൻ, കൺസൾട്ടന്റ്, രാഷ്ട്രീയ - സാമൂഹിക പ്രവർത്തകൻ |
| പിതാവിന്റെ പേര് | പരേതനായ ശ്രീ കല്ലൻ |
| മാതാവിന്റെ പേര് | പരേതയായ ശ്രീമതി സുഖ്ദേവി |
| പങ്കാളിയുടെ പേര് | ശ്രീമതി സീമ രാജ് |
| മക്കൾ | 1 പുത്രൻ 1 പുത്രി |
| മതം | ഹിന്ദു |
| വെബ്സെെറ്റ് | http://uditraj.com/ |
Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.