മുസ്ലീം ലീഗ് നേതാവും മുൻ ഉമ്മൻചാണ്ടി സർക്കാരിലെ മന്ത്രിയുമായിരുന്നു വികെ ഇബ്രാഹിം കുഞ്ഞ്. മുസ്‌ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ, മുസ്‌ലിം യൂത്ത് ലീഗ് എന്നിവയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.ഫോറസ്റ്റ് ഇൻഡസ്ട്രീസ് (തിരുവിതാംകൂർ) ചെയർമാനായും ചീഫ് എക്സിക്യൂട്ടീവുമായി പ്രവർത്തിച്ചിട്ടുണ്ട്.2001 ലാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.മട്ടാഞ്ചേരിയിൽ എൽഡിഎഫ് സ്വതന്ത്രൻ എംഎ തോമസിനോട് പരാജയയപ്പെടുത്തിയായിരുന്നു നിയമസഭയിൽ എത്തിയത്. 2006 ലും മട്ടാഞ്ചേരിയിൽ നിന്ന് തന്നെ മത്സരിച്ച് വിജയിച്ചു. പുതുതായി രൂപവൽക്കരിച്ച കളമശ്ശേരി മണ്ഡലത്തിൽ നിന്ന് 2011 - ൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2005ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു. ഐസ്ക്രീം പാർലർ വിവാദത്തിൽ മുസ്ലീം ലീഗ് നേതാവും മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതോടെയാണ് പകരക്കാരനായി വികെ ഇബ്രാഹിം മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നത്. 2011 ൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി.യുഡിഎഫിനെ പ്രതിരോധത്തിലാക്കി പാലാരിവട്ടം അഴിമതി കേസിൽ 2020 നവംബറിൽ വിജിലൻസ് അറസ്റ്റ് ചെയ്തു.
| മുഴുവൻ പേര് | വികെ ഇബ്രാഹിം കുഞ്ഞ് |
| ജനനത്തീയതി | 20 May 1952 (വയസ്സ് 73) |
| ജന്മസ്ഥലം | കൊങ്കരിപ്പിള്ളി |
| പാര്‍ട്ടിയുടെ പേര് | Muslim Leage |
| വിദ്യാഭ്യാസം | 10th |
| തൊഴില്‍ | രാഷ്ട്രീയ നേതാവ് |
| പിതാവിന്റെ പേര് | വിയു ഖാദർ |
| മാതാവിന്റെ പേര് | ചിത്തുമ്മ |
| പങ്കാളിയുടെ പേര് | ശ്രീമതി നദീറ |
Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.