കേരളത്തിലെ യുവ രാഷ്ട്രീയ നേതാക്കളിലെ ശ്രദ്ധേയമായ സാന്നിധ്യമാണ് വിടി ബല്‍റാം. വിദ്യാര്‍ഥി യുവജന സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ നേതൃസ്ഥാനത്തേയ്ക്ക് ഉയര്‍ന്നുവന്ന വിടി നിലവില്‍ പാലക്കാട് തൃത്താല മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.
വിദ്യാര്‍ഥി ജീവിതത്തില്‍ തന്നെ രാഷ്ട്രീയരംഗത്ത് വിടി ബല്‍റാം സജീവമായിരുന്നു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെയും (1997) തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെയും (2001) പഠന കാലത്ത് യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ആയിരുന്നു. 1999-2000 ലും 2006-2007 ലും കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കെ.എസ്.യു. സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണമായ 'കലാശാല'യുടെ ചീഫ് എഡിറ്ററും ആയിരുന്നു. കൂടാതെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി(2009–2010), സംസ്ഥാന ജനറൽ സെക്രട്ടറി (2010-2013) എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ പി മമ്മിക്കുട്ടിയെ പരാജയപ്പെടുത്തിയാണ് വിടി വിജയിച്ചത്. 3197വോട്ടുകള്‍ക്കായിരുന്നു വിജയം. 2016 ലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഉയര്‍ത്തിയ വിടി സിപിഎമ്മിലെ സുബൈദ ഐസക്കിനെതിരെ 10,547 വോട്ടുകള്‍ക്കാണ് വിജയം നേടിയത്. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല സെനറ്റ് അംഗം, സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് അംഗം, സ്റ്റേറ്റ് ഫുഡ് അഡ്വൈസറി കൗൺസിൽ അംഗം എന്നീ നിലകളിലും വിടി ബല്‍റാം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.
| മുഴുവൻ പേര് | വിടി ബല്‍റാം |
| ജനനത്തീയതി | 21 May 1978 (വയസ്സ് 47) |
| ജന്മസ്ഥലം | ഒതളൂർ ,പാലക്കാട് |
| പാര്‍ട്ടിയുടെ പേര് | Indian National Congress |
| വിദ്യാഭ്യാസം | B.Sc., B.Tech, L.L.B and M.B.A; |
| തൊഴില്‍ | അഭിഭാഷകൻ,സാമൂഹിക പ്രവർത്തകൻ |
| പിതാവിന്റെ പേര് | കിടുവത്ത് ശ്രീനാരായണന്‍ |
| മാതാവിന്റെ പേര് | വി.ടി. സരസ്വതി |
| പങ്കാളിയുടെ പേര് | അനുപമ |
Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.