ഹോം
 » 
വിജയ് കുമാർ രാംനിക് ലാൽ രൂപാനി

വിജയ് കുമാർ രാംനിക് ലാൽ രൂപാനി

വിജയ് കുമാർ രാംനിക് ലാൽ രൂപാനി

വിജയ് രാംനിക് ലാൽ രൂപാനി ഭാരതീയ ജനതാ പാർട്ടിയിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. 2016 ആഗസ്റ്റ് 7 മുതൽ അദ്ദേഹം ഗുജറാത്തിന്റെ മുഖ്യമന്ത്രിയും രാജ്കോട് വെസ്റ്റ് പ്രതിനിധീകരിക്കുന്ന ഗുജറാത്ത് ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും ആയിരുന്നു.

വിജയ് കുമാർ രാംനിക് ലാൽ രൂപാനി ജീവചരിത്രം

വിജയ് രാംനിക് ലാൽ രൂപാനി ഭാരതീയ ജനതാ പാർട്ടിയിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. 2016 ആഗസ്റ്റ് 7 മുതൽ അദ്ദേഹം ഗുജറാത്തിന്റെ മുഖ്യമന്ത്രിയും രാജ്കോട് വെസ്റ്റ് പ്രതിനിധീകരിക്കുന്ന ഗുജറാത്ത് ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും ആയിരുന്നു. രൂപാനി ബർമ്മയിലെ റംഗൂണിലാണ് ജനിച്ചത്. 1960-ൽ അദ്ദേഹത്തിന്റെ കുടുംബം രാജ്കോട്ടിലേയ്ക്ക് മാറി. അദ്ദേഹം ധർമേന്ദ്രസിംഗ്ജി ആർട്ട്സ് കോളേജിൽ നിന്നും ആർട്ട്സിൽ തന്റെ ബിരുദവും സൗരാഷ്ട്ര സർവ്വകലാശാലയിൽ നിന്നും എൽ എൽ ബിയും പൂർത്തിയാക്കി. തന്റെ പഠനത്തിന്റെ അവസാന വർഷങ്ങളിൽ അദ്ദേഹം എ ബി വി പി.യിലും പിന്നീട് ആർ എസ് എസിലും ജനസംഘിലും ഒരേസമയം ചേർന്നു.2016 ആഗസ്റ്റിലായിരുന്നു മുഖ്യമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു ആനന്ദി ബെൻ പട്ടേലിന്റെ പിൻഗാമിയായി വിജയ് രൂപാണിയെ ബിജെപി നിയമിച്ചത്. മുഖ്യമന്ത്രിയാകുന്നതിന് മുൻപ് അദ്ദേഹം ആനന്ദി ബെൻ പട്ടേൽ മന്ത്രിസഭയിൽ അംഗമായിരുന്നു. രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് വിജയ് രൂപാണി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.നേരത്തേ ബിജെപി സംസ്ഥാന അധ്യക്ഷനായും രൂപാണി പ്രവർത്തിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക
By Moumi Majumdar Updated: Saturday, October 7, 2023, 02:57:17 PM [IST]

വിജയ് കുമാർ രാംനിക് ലാൽ രൂപാനി വ്യക്തിജീവിതം

മുഴുവൻ പേര് വിജയ് കുമാർ രാംനിക് ലാൽ രൂപാനി
ജനനത്തീയതി 02 Aug 1956 (വയസ്സ് 67)
ജന്മസ്ഥലം റംഗൂൺ, ബർമ്മ
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകൻ, ബിസിനസ്
പിതാവിന്റെ പേര് രാംനിക് ലാൽ രൂപാനി
മാതാവിന്റെ പേര് മായാബെൻ രൂപാനി
മതം ജൈനമതം
വെബ്സെെറ്റ് www.vijayrupani.in
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം:

വിജയ് കുമാർ രാംനിക് ലാൽ രൂപാനി ആസ്തി

ആസ്തി: ₹8.26 CRORE
ആസ്തികള്‍:₹9.09 CRORE
ബാധ്യത: ₹83.01 LAKHS

വിജയ് കുമാർ രാംനിക് ലാൽ രൂപാനി കൗതുകകരമായ വിവരങ്ങള്‍

വായനയും യാത്രയുമാണ് അദ്ദേഹത്തിന്റെ പ്രിയ വിനോദങ്ങൾ. അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയ പ്രവർത്തകൻ ശ്രീ.നരേന്ദ്ര മോദിയാണ്. 1976-ലെ അടിയന്തരാവസ്ഥാക്കാലത്ത് അദ്ദേഹം ഭുജിലും ഭവ്നഗറിലുമുള്ള ജെയിലുകളിൽ 11 മാസങ്ങൾ ചിലവഴിച്ചു.

വിജയ് കുമാർ രാംനിക് ലാൽ രൂപാനി രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2021
  • ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വിജയ് രൂപാണി രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് 15 മാസങ്ങള്‍ ശേഷിക്കവെയാണ് രാജി പ്രഖ്യാപനം വന്നത്.
2017
  • 2017 ഡിസംബർ 22-ന് അദ്ദേഹം ഡെപ്യൂട്ടി മുഖ്യമന്ത്രിയായ നിതിൻ പട്ടേലിനൊപ്പം വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
2017
  • വീണ്ടും അദ്ദേഹം രാജ്കോട്ട് വെസ്റ്റ് നിയോജകമണ്ഡലത്തിൽ നിന്നും ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം നിലനിർത്തുകയും ചെയ്തു.
2016
  • 2016 ആഗസ്റ്റ് 7-ന് അദ്ദേഹം ഗുജറാത്തിന്റെ 16-മത് മുഖ്യമന്ത്രിയായി. മറ്റൊരു വശത്ത് അദ്ദേഹം ഗുജറാത്ത് ബി ജെ പി.യുടെ പ്രസിഡന്റ് ആയി.
2015
  • അദ്ദേഹം മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിന്റെ ക്യാബിനറ്റിൽ സ്ഥാനം പിടിക്കുകയും ഗതാഗത-ജലവിതരണ-തൊഴിൽ-വ്യവസായ മന്ത്രിയായി തീരുകയും ചെയ്തു.
2014
  • 2014 ഒക്ടോബർ 19-ന് അദ്ദേഹം അസംബ്ലി ഉപ തിരഞ്ഞെടുപ്പിൽ വിജയിയ്ക്കുകയും രാജ്കോട്ട് വെസ്റ്റിൽ നിന്നും എം എൽ എ ആവുകയും ചെയ്തു. ഗുജറാത്ത് അസംബ്ലിയിൽ നിന്നും വാജുഭായ് വാല രാജി വെച്ചതിനു ശേഷമാണ് ആ സീറ്റിൽ ഒഴിവുണ്ടായത്.
2013
  • അദ്ദേഹം ഗുജറാത്ത് മുനിസിപ്പൽ ധനകാര്യ ബോർഡ് ചെയർമാനായി
2006
  • 2006 മുതൽ 2012 വരെ അദ്ദേഹം രാജ്യ സഭാ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2006-ൽ അദ്ദേഹം ഗുജറാത്ത് ടൂറിസം കോർപ്പറേഷൻ ചെയർമാനായി.
1998
  • അദ്ദേഹം ഗുജറാത്ത് ബി ജെ പിയുടെ ജനറൽ സെക്രട്ടറിയായി. 1998 മുതൽ 2002 വരെ അദ്ദേഹം ഗുജറാത്ത് സർക്കാരിന്റെ ‘പ്രകടന പത്രിക നടപ്പാക്കൽ കമ്മിറ്റി’ ചെയർമാൻ കൂടിയായിരുന്നു.
1995
  • രൂപാനി വീണ്ടും ആർ എം സി.യിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996 മുതൽ 1997 വരെ അദ്ദേഹം രാജ്കോട്ട് മേയർ ആയി സേവനമനുഷ്ഠിച്ചു.
1987
  • അദ്ദേഹം രാജ്കോട്ട് മുനിസിപ്പൽ കോർപ്പറേറ്ററായും അഴുക്കുചാൽ കമ്മിറ്റി ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. 1988 മുതൽ 1996 വരെ അദ്ദേഹം ആർ എം സി.യുടെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്നു.
1978
  • 1981 വരെ അദ്ദേഹം ആർ എസ് എസ് പ്രചാരക് ആയി പ്രവർത്തിച്ചു.
1976
  • അടിയന്തരാവസ്ഥക്കാലത്ത്, അദ്ദേഹം എം ഐ എസ് എ ആക്ടിനു കീഴിൽ 11 മാസം ജയിലിലേയ്ക്ക് അയയ്ക്കപ്പെട്ടു.
1971
  • രാഷ്ട്രീയ സ്വയം സേവക് സംഘിലും (ആർ എസ് എസ്) അതേ സമയം തന്നെ ജന സംഘിലും അദ്ദേഹം ചേർന്നു. ബി ജെ പി സ്ഥാപിച്ചതുമുതൽ അദ്ദേഹം അതുമായി സഹകരിച്ചു.
1970
  • വിജയ് രൂപാനി അഖില ഭാരതീയ വിദ്യാർത്ഥി പരിഷദിൽ (എ ബി വി പി) ഒരു പ്രവർത്തകനായി ചേർന്നു.

വിജയ് കുമാർ രാംനിക് ലാൽ രൂപാനി നേട്ടങ്ങൾ

തന്റെ സമപ്രവർത്തകരെ പോലെയല്ലാതെ അദ്ദേഹം ഗുജറാത്ത് രാഷ്ട്രീയ മണ്ഡലങ്ങളിൽ യാതൊരു വിധ ആരോപണങ്ങളുമില്ലാതെ ഒരു മികച്ച പ്രതിഛായ നിലനിർത്തി. അദ്ദേഹത്തിന്റെ ഭരണവ്യവസ്ഥയിൽ, 6000 ഗ്രാമങ്ങൾ ഡിജിറ്റൽ ഹൈ വേയുമായി ബന്ധിപ്പിച്ചു. ഗുജറാത്തിൽ ഉജാല യോജന നടപ്പിലാക്കിയപ്പോൾ, അദ്ദേഹം എൽ ഇ ഡി ബൾബുകളുടെ വില കുറയ്ക്കുകയും എൽ ഇ ഡി റ്റ്യൂബ് ലൈറ്റുകളും ഫാനുകളും വില്ക്കുന്നതിൽ മുൻ കൈ എടുക്കുകയും ചെയ്തു.

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X