Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനോദ് കുമാർ ബിന്നി

വിനോദ് കുമാർ ബിന്നി
ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകരിലെ വിവാദനായകന്മാരിൽ ഒരാളായ വിനോദ് കുമാർ ബിന്നി ദൽഹിയിലെ ലക്ഷ്മി നഗറിൽ നിന്നുള്ള ഒരു എം എൽ എ കൂടിയാണ്. ബിന്നി 2013 മുതൽ 2014 വരെ ആം ആദ്മി പാർട്ടി അംഗമായിരുന്നെങ്കിലും അച്ചടക്കനടപടിയുടെ ഭാഗമായി അദ്ദേഹത്തെ പുറത്താക്കി.
By Ajay M V | Tuesday, February 19, 2019, 12:43:01 PM [IST]

വിനോദ് കുമാർ ബിന്നി ജീവചരിത്രം

ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകരിലെ വിവാദനായകന്മാരിൽ ഒരാളായ വിനോദ് കുമാർ ബിന്നി ദൽഹിയിലെ ലക്ഷ്മി നഗറിൽ നിന്നുള്ള ഒരു എം എൽ എ കൂടിയാണ്. ബിന്നി 2013 മുതൽ 2014 വരെ ആം ആദ്മി പാർട്ടി അംഗമായിരുന്നെങ്കിലും അച്ചടക്കനടപടിയുടെ ഭാഗമായി അദ്ദേഹത്തെ പുറത്താക്കി. പിന്നീട് അദ്ദേഹം 2015-ൽ ഭാരതീയ ജനത പാർട്ടിയിൽ ചേർന്നെങ്കിലും ആം ആദ്മി പാർട്ടിയിലെ മുൻ സഹപ്രവർത്തകനോട് പരാജയപ്പെട്ടു.

കൂടുതൽ വായിക്കുക

വിനോദ് കുമാർ ബിന്നി വ്യക്തിജീവിതം

മുഴുവൻ പേര് വിനോദ് കുമാർ ബിന്നി
ജനനത്തീയതി 03 Jun 1973 (വയസ്സ് 52)
ജന്മസ്ഥലം Delhi
പാര്‍ട്ടിയുടെ പേര്‌ Aam Aadmi Party
വിദ്യാഭ്യാസം Graduate
തൊഴില്‍ രാഷ്ട്രീയപ്രവർത്തകനും ബിസിനസ്സ്മാനും
പിതാവിന്റെ പേര് രാം പാൽ
മാതാവിന്റെ പേര് NA
പങ്കാളിയുടെ പേര് സുമൻ ബാല
പങ്കാളിയുടെ ജോലി വീട്ടമ്മ
മക്കൾ 1 പുത്രൻ 1 പുത്രി

വിനോദ് കുമാർ ബിന്നി ആസ്തി

ആസ്തി
₹15.73 LAKHS
ആസ്തികള്‍
₹19.15 LAKHS
ബാധ്യത
₹3.42 LAKHS

വിനോദ് കുമാർ ബിന്നി കൗതുകകരമായ വിവരങ്ങള്‍

എ എ പി അതിന്റെ ക്യാബിനറ്റ് അംഗങ്ങളെ തീരുമാനിക്കുന്ന 2013-ലെ സമ്മേളനത്തിൽ നിന്ന് വിനോദ് കുമാർ ബിന്നി ഇറങ്ങി പോയെങ്കിലും മറ്റുള്ളവരുടെ ചർച്ചപ്രകാരം പ്രതിസന്ധിയുടെ തീവ്രത കുറച്ചു.
2014-ന്റെ ആദ്യകാലങ്ങളിൽ, എ എ പി ദൽഹിയിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും നിദ്ധാന്തങ്ങളിൽ നിന്നും വ്യതിചലിക്കുകയാണെന്നും വിനോദ് കുമാർ ബിന്നി ആരോപിച്ചു.
2014 ജനുവരി 26-ന് വിനോദ് കുമാർ ബിന്നി അച്ചടക്കനടപടിയനുസരിച്ച് പുറത്താക്കപ്പെടുകയും പാർട്ടിയിലെ അദ്ദേഹത്തിന്റെ പ്രാഥമികാംഗത്വം അസാധുവാക്കുകയും അവസാനിപ്പിക്കുകയും ചെയ്തു.

വിനോദ് കുമാർ ബിന്നി രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2015: 2015-ൽ അദ്ദേഹം ഭാരതീയ ജനത പാർട്ടിയിൽ ചേരുകയും പത്പർഗഞ്ജ് നിയോജകമണ്ഡലത്തിൽ നിന്നും അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ആം ആദ്മി പാർട്ടിയിലുള്ള തന്റെ മുൻ സഹപ്രവർത്തകനെതിരെ പരാജയപ്പെടുകയും ചെയ്തു.
  • 2014: 2014 ജനുവരി 26-ന് അദ്ദേഹം എ എ പിയിൽ നിന്നും അച്ചടക്കനടപടിയെ തുടർന്ന് പുറത്താവുകയും പാർട്ടിയിലെ അദ്ദേഹത്തിന്റെ പ്രാഥമികാംഗത്വം അസാധുവാക്കുകയും അവസാനിപ്പിക്കുകയും ചെയ്തു.
  • 2013: 2013-ൽ നടന്ന ദൽഹി തിരഞ്ഞെടുപ്പ് വേളയിൽ, വിനോദ് കുമാർ ബിന്നി ലക്ഷ്മി നഗർ നിയോജകമണ്ഡലത്തിൽ നിന്നും കോൺഗ്രസ്സിന്റെ അശോക് കുമാർ വാലിയയെ ഏകദേശം 8000 വോട്ടുകൾക്ക് പരാജയപ്പെടുത്തി എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു.
  • 2012: ബിന്നി വീണ്ടും ലക്ഷ്മിനഗറിൽ നിന്നും എം സി ഡിയിലേയ്ക്ക് സ്വതന്ത്ര കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അദ്ദേഹം എ എ പിയിൽ ചേർന്നു.
  • 2011: അദ്ദേഹം കോൺഗ്രസ്സിൽ നിന്നും വിടുകയും അന്നാ ഹസാരെയുടെ ഇന്ത്യ അഴിമതിയ്ക്കെതിരെ പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.
  • 2009: അദ്ദേഹം 2009-ൽ കോൺഗ്രസ്സ് പാർട്ടിയിൽ ചേരുകയും സംസ്ഥാനഘടകത്തെ ബലപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
  • 2007: ലക്ഷ്മി നഗറിൽ നിന്നും സ്വതന്ത്രസ്ഥാനാർത്ഥിയായി ആദ്യമായി ദൽഹി മുനിസിപ്പൽ കോർപ്പറേഷനിലേയ്ക്ക് ബിന്നി തിരഞ്ഞെടുക്കപ്പെട്ടു.

വിനോദ് കുമാർ ബിന്നി നേട്ടങ്ങൾ

എ എ പിയിൽ 2013-ൽ ചേരുന്നതിനു മുൻപ് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിനോദ് കുമാർ ബിന്നി രണ്ട് തവണ മത്സരിക്കുകയും രണ്ടിലും വിജയിക്കുകയും ചെയ്തു.
ലക്ഷ്മി നഗർ എം എൽ എ എന്ന നിലയിൽ ‘മുഹല്ല സഭ“ എന്നറിയപ്പെടുന്ന താഴെക്കിടയിലെ പരാതിപരിഹാര പരീക്ഷണം അദ്ദേഹം വിജയകരമായി അവതരിപ്പിച്ചു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+