Get Updates
Get notified of breaking news, exclusive insights, and must-see stories!

യശോധര രാജെ സിന്ധ്യ

യശോധര രാജെ സിന്ധ്യ
ലണ്ടനിൽ ജനിച്ച യശോധര രാജെ സിന്ധ്യ 1998-ൽ ഭാരതീയ ജനത പാർട്ടി അംഗമായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു. അവർ ഗ്വാളിയോറിന്റെ മറാഠാ മഹാരാജയായ ജീവാജിറാവു സിന്ധ്യയുടെയും ഗ്വാളിയോറിന്റെ പരേതയായ രാജമാത വിജയരാജെ സിന്ധ്യയുടെയും പുത്രിയാണ്.
By Moumi Majumdar | Friday, March 29, 2019, 05:22:59 PM [IST]

യശോധര രാജെ സിന്ധ്യ ജീവചരിത്രം

ലണ്ടനിൽ ജനിച്ച യശോധര രാജെ സിന്ധ്യ 1998-ൽ ഭാരതീയ ജനത പാർട്ടി അംഗമായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു. അവർ ഗ്വാളിയോറിന്റെ മറാഠാ മഹാരാജയായ ജീവാജിറാവു സിന്ധ്യയുടെയും ഗ്വാളിയോറിന്റെ പരേതയായ രാജമാത വിജയരാജെ സിന്ധ്യയുടെയും പുത്രിയാണ്. അവർ തന്റെ വിദ്യാഭ്യാസം മുംബൈയിലെ ദ കത്തീഡ്രൽ ഏന്റ് ജോൺ കോന്നൻ സ്ക്കൂളിലും പിന്നീട് കൊഡൈക്കനാലിലെ പ്രസന്റേഷൻ കോൺ വെന്റിലും അവസാന രണ്ട് വർഷങ്ങൾ ഗ്വാളിയോറിലെ സിന്ധ്യ കന്യ വിദ്യാലയത്തിലും പൂർത്തിയാക്കി. 1977-ൽ, കാർഡിയോളജിസ്റ്റായ സിദ്ധാർത്ഥ് ബൻസാലിയുമായുള്ള വിവാഹത്തിനു ശേഷം യു എസ് എ യിലെ ന്യൂ ഓർലിയൻസിലേയ്ക്ക് താമസം മാറി. ദമ്പതികൾക്ക് അക്ഷയ്, അഭിഷേക്, തൃഷാല എന്നിങ്ങനെ 3 മക്കളുണ്ട്. 1994-ൽ അവർ ഇന്ത്യയിലേയ്ക്ക് തിരികെ വരുകയും 1998-ലെ മധ്യപ്രദേശ് സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിൽ ബി ജെ പി അംഗമായി മത്സരിച്ചുകൊണ്ട് രാഷ്ട്രീയത്തിലേയ്ക്ക് ഔദ്യോഗികമായി പ്രവേശിയ്ക്കുകയും ചെയ്തു.

കൂടുതൽ വായിക്കുക

യശോധര രാജെ സിന്ധ്യ വ്യക്തിജീവിതം

മുഴുവൻ പേര് യശോധര രാജെ സിന്ധ്യ
ജനനത്തീയതി 19 Jun 1954 (വയസ്സ് 71)
ജന്മസ്ഥലം ഗ്വാളിയോർ
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം 12th Pass
തൊഴില്‍ രാഷ്ട്രീയപ്രവർത്തകനും സാമൂഹിക പ്രവർത്തകനും
പിതാവിന്റെ പേര് മഹാരാജ് ജീവാജി റാവു സിന്ധ്യ
മാതാവിന്റെ പേര് രാജമാത വിജയ രാജെ സിന്ധ്യ
പങ്കാളിയുടെ പേര് സിദ്ധാർത്ഥ് ബൻസാലി
പങ്കാളിയുടെ ജോലി കാർഡിയോളജിസ്റ്റ്
മക്കൾ 2 പുത്രൻ 1 പുത്രി
മതം ഹിന്ദു
വെബ്സെെറ്റ് NA

യശോധര രാജെ സിന്ധ്യ ആസ്തി

ആസ്തി
₹9.26 CRORE
ആസ്തികള്‍
₹9.26 CRORE
ബാധ്യത
N/A

യശോധര രാജെ സിന്ധ്യ കൗതുകകരമായ വിവരങ്ങള്‍

അവർക്ക് സ്പോർട്ട്സ്, കല, സാംസ്ക്കാരികം, വികസനപ്രവർത്തനങ്ങൾ എന്നിവയിൽ പ്രത്യേക താല്പര്യമുണ്ട്.

യശോധര രാജെ സിന്ധ്യ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2013: അവർ വാണിജ്യ-വ്യവസായ-തൊഴിൽ മന്ത്രിയും മധ്യപ്രദേശ് സംസ്ഥാനത്തിന്റെ മധ്യപ്രദേശ് സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ചെയർമാനും ആയി.
  • 2013: അവർ ശിവപുരിയിലെ ലെജിസ്ലേറ്റീവ് അസംബ്ലി തിരഞ്ഞെടുപ്പ് വിജയിച്ചു. അവർ ഐ എൻ സിയുടെ ബീരേന്ദ്ര രഘുവൻശിയെ പരാജയപ്പെടുത്തി. 2013 ഡിസംബർ 19-ന് അവർ ലോകസഭയിൽ നിന്നും രാജി വെച്ചു.
  • 2010: അവർ എസ്റ്റിമേറ്റ്സ് കമ്മിറ്റി അംഗമായി
  • 2009: രാജെ ഗ്വാളിയോർ സീറ്റിൽ നിന്നും 15-മത് ലോകസഭയിലേയ്ക്ക് (രണ്ടാം തവണ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അവർ കോൺഗ്രസ്സ് പാർട്ടിയുടെ അശോക് സിംഗിനെ പരാജയപ്പെടുത്തി. പിന്നീട് അവർ റെയിൽ വേ കമ്മിറ്റി അംഗം, സ്ത്രീ ശാക്തീകരണക്കമ്മിറ്റി അംഗം എന്നിവയായി നിയമിയ്ക്കപ്പെട്ടു.
  • 2007: 14-മത് ലോകസഭയിലേയ്ക്ക് ഉപതിരഞ്ഞെടുപ്പിൽ അവർ തിരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ & കുടുംബക്ഷേമ കമ്മിറ്റി അംഗം
  • 2006: 2006 മുതൽ 2007 വരെ മധ്യപ്രദേശ് എസ് ടി ഡി സി ചെയർമാൻ
  • 2005: അവർ 2005 മുതൽ 2007 വരെ മധ്യപ്രദേശ് സർക്കാരിന്റെ ടൂറിസം, കായികം, യുവജനക്ഷേമം എന്നിവയുടെ മന്ത്രിയായിരുന്നു.
  • 1998: അസംബ്ലി തിരഞ്ഞെടുപ്പിൽ അവർ വിജയകരമായി മത്സരിക്കുകയും ശിവപുരി നിയോജകമണ്ഡലത്തിൽ നിന്നും മധ്യപ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലി അംഗമാകുകയും ചെയ്തു. അവർ കോൺഗ്രസ് പാർട്ടിയുടെ ഹരി ബല്ലഭ് ശുക്ലയെ പരാജയപ്പെടുത്തി.
  • 1994: ഇന്ത്യയിലേയ്ക്ക് തിരികെ വന്നതിനു ശേഷം, യശോധര രാജെ സിന്ധ്യ രാഷ്ട്രീയത്തിൽ പ്രവേശിയ്ക്കുകയും ബി ജെ പിയിൽ ചേരുകയും ചെയ്തു.

യശോധര രാജെ സിന്ധ്യ നേട്ടങ്ങൾ

യശോധര രാജ സിന്ധ്യ ഡെല്റ്റ ഫെസ്റ്റിവൽ ബാലറ്റ് ബോർഡ് അംഗവും യു.എസ്.ലെ കണ്ടം പററി ആർട്ട് സെന്ററിന്റെ അഡ്വൈസറി ബോർഡ് അംഗവുമായിരുന്നു. തന്റെ നേതൃത്വഗുണം കൊണ്ട്, ഔദുബൻ സുവോളജിക്കൽ സൊസൈറ്റിയ്ക്ക് വേണ്ടി കാൽ കോടി ഡോളർ അവർ തനിച്ച് ഉണ്ടാക്കി. ആ ഫണ്ട് ഔദുബൻ മൃഗശാലയിൽ സ്ഥിരമായ ഇന്ത്യൻ പ്രദർശനസ്ഥലത്തിനായി സമർപ്പിച്ചു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+