• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'എന്റെ എന്തായാലും ശരിയായില്ല'!!! ഫെമിനിസ്റ്റ് ആവരുത്, ആളുകൾ വെറുക്കുമെന്ന കമന്‌റിന് നവ്യയുടെ മറുപടി

കൊച്ചി: മലയാളികളുടെ പ്രിയ നടിയായ നവ്യ നായര്‍ സിനിമയിലേക്ക് തിരികെ വരികയാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തി എന്ന ചിത്രത്തിലാണ് നവ്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

എന്നിട്ടും മൂപ്പത്തിക്ക് മുറുമുറുപ്പ്... ഷാർജഷേക്കിൽ പണികിട്ടിയപ്പോൾ ഇരയുടെ ഉഡായിപ്പെന്ന്; അധിക്ഷേപം

അപ്പോള്‍ ആ സിനിമയില്‍ ദിലീപും സിദ്ദിഖും ഉറപ്പായും ഉണ്ടാവരുത്, ഭാവനയ്ക്ക് അഭിനയിക്കുകയും ചെയ്യാം

സിനിമയുടെ ആവശ്യത്തിനായി കൊച്ചിയില്‍ എത്തിയ നവ്യ നായര്‍ റിമ കല്ലിങ്കലിനും രമ്യ നമ്പീശനും ഒപ്പമുള്ള ഒരു ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. അതിന് താഴെ വന്ന ഒരു കമന്റും അതിന് നവ്യ നല്‍കിയ രസികന്‍ മറുപടിയും വൈറല്‍ ആയിരിക്കുകയാണ് ഇപ്പോള്‍.

ഒരുത്തിയ്ക്കായി

ഒരുത്തിയ്ക്കായി

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തിയില്‍ നായികാ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് നവ്യ നായര്‍ അവതരിപ്പിക്കുന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ലാല്‍ മീഡിയയില്‍ എത്തിയപ്പോഴാണ് യാദൃശ്ചികമായി റിമ കല്ലിങ്കലിനേയും രമ്യ നമ്പീശനേയും കണ്ടത്.

മനോഹര ചിത്രം

മനോഹര ചിത്രം

റിമയ്ക്കും രമ്യക്കും ഒപ്പമുള്ള സെല്‍ഫിയാണ് നവ്യ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇവരോടുള്ള അടുപ്പം സൂചിപ്പിക്കുന്ന മനോഹരമായ ഒരു കുറിപ്പോടുകൂടിയായിരുന്നു അത് പോസ്റ്റ് ചെയ്തത്. ഇതിനോട് ഒരുപാട് പേര്‍ പ്രതികരിക്കുകയും ചെയ്തു.

ഫെമിനിസ്റ്റ് ആവല്ലേ, വെറുത്തുപോകും

ഫെമിനിസ്റ്റ് ആവല്ലേ, വെറുത്തുപോകും

ഇതിനിടെയാണ് ഒരു കമന്റ് പ്രത്യക്ഷപ്പെട്ടത്. ഫെമിനിസ്റ്റ് ആവല്ലേ, ആളുകള്‍ വെറുത്ത് പോകും എന്നതായിരുന്നു കമന്റ്. വളരെ പോസിറ്റീവ് ആയ ഒരു പോസ്റ്റിന് താഴെ ആയിരുന്നു ഈ കമന്റ് എന്ന് കൂടി ഓര്‍ക്കണം.

 ഉരുളയ്ക്കുപ്പേരി...

ഉരുളയ്ക്കുപ്പേരി...

ഈ കമന്റിന് ഉരുളയ്ക്കുപ്പേരി കണക്കിന് നവ്യ നായര്‍ മറുപടിയും കൊടുത്തു. 'ഇങ്ങനെയൊക്കെ പറയാമോ... ചെലോര്‌ടേത് ശരിയാവും ചെലോര്‌ടേത് ശരിയാവില്ല. എന്റേത് ശരിയായില്ല' എന്നായിരുന്നു നവ്യയുടെ മറുപടി.

റിമയും രമ്യയും

റിമയും രമ്യയും

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നവര്‍ ആയിരുന്നു റിമ കല്ലിങ്കലും രമ്യ നമ്പീശനും എല്ലാം. താരസംഘടനയായ എഎംഎംഎയുടെ സ്ത്രീ വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് ഇരുവരും സംഘടനയിലെ അംഗത്വം രാജിവയ്ക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ളവര്‍ക്കൊപ്പമുള്ള ഫോട്ടോ ആണ് ആരാധകനെ ചൊടിപ്പിച്ചത്.

നവ്യ ആര്‍ക്കൊപ്പം

നവ്യ ആര്‍ക്കൊപ്പം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൃത്യമായ നിലപാട് പറഞ്ഞ അപൂര്‍വ്വം നടിമാരില്‍ ഒരാളായിരുന്നു നവ്യ നായര്‍. ആ ഘട്ടത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് നവ്യ ആക്രമിക്കപ്പെട്ട നടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ദിലീപിനൊപ്പം ഒരുപാട് സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുള്ള ആളാണ് നവ്യ.

cmsvideo
  ഭാഗ്യലക്ഷ്മിയുടെ ചങ്കൂറ്റം കണ്ടോ..കട്ടകലിപ്പിൽ താരം | Bhagyalakshmi Interview | Oneindia Malayalam
  പാര്‍വ്വതിയുടെ ലൈക്ക്

  പാര്‍വ്വതിയുടെ ലൈക്ക്

  നവ്യ നായരുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് നടി പാര്‍വ്വതി തിരുവോത്തും ലൈക്ക് ചെയ്തിട്ടുണ്ട്. സിനിമ മേഖലയിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ റിമയ്ക്കും രമ്യക്കും ഡബ്ല്യുസിസിയ്ക്കും ഒപ്പം അതിശക്തമായ നിലപാട് സ്വീകരിക്കുന്ന ആളാണ് പാര്‍വ്വതി തിരുവോത്ത്. നടിയെ കുറിച്ച് ഇടവേള ബാബു നടത്തിയ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍വ്വതിയും എഎംഎംഎയില്‍ നിന്ന് രാജിവച്ചിരുന്നു.

  English summary
  Navya Nair's befitting reply for fan's request not to become a Feminist
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X