"മോഹൻലാലിന്റെ പ്രസംഗം ഷീലു എബ്രഹാം തിരുത്തിയത് വിവാദമായി, അന്ന് അവരെ ഒമർ ലുലു അപമാനിച്ചു"
മലയാള സിനിമയിൽ ഒരേസമയം നിർമ്മാതാവും നടിയുമെന്ന ലേബലിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഷീലു എബ്രഹാം. നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള അവർ അഭിനയത്തിലും സജീവമാണ്. ഇപ്പോഴിതാ അവരെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്റഫ്. ഷീലു എബ്രഹാമിനെ പോലെയൊരാളെ മോശം കമന്റുകളിലൂടെ തളർത്താൻ കഴിയില്ലെന്നും നല്ല മനസിന് ഉടമയാണ് അവരെന്നും അദ്ദേഹം പറയുന്നു.
ആലപ്പി അഷ്റഫിന്റെ വാക്കുകൾ
സാധാരണ നടിമാർ ഒക്കെ അവരുടെ വിവാഹം കഴിയുന്നതോടെ അഭിനയം നിർത്തുകയാണ് പതിവ്. എന്നാൽ അതിന് വിപരീതമായി വിവാഹ ശേഷം മക്കളൊക്കെ ആയതിന് പിന്നാലെയാണ് ഷീലു എബ്രഹാം സിനിമയിൽ എത്തിയത്. അവർ നല്ലൊരു നടി മാത്രമല്ല മികച്ചൊരു നിർമ്മാതാവ് കൂടിയാണ്. മലയാള സിനിമാ ചരിത്രത്തിൽ ഇത്രയധികം, ഒരു ഡസനിലേറെ ചിത്രങ്ങൾ നിർമ്മിച്ച മറ്റൊരു വനിതാ നിർമ്മാതാവ് ഉണ്ടാവില്ല.

അവരുമായി എനിക്ക് യാതൊരു അടുപ്പവും ബന്ധവുമില്ല, എന്നിട്ടും ഒരു വീഡിയോ ചെയ്യണമെന്ന് തോന്നിയത് പക്വമായ അവരുടെ സംസാര രീതിയും, അതിനിടയിൽ അവർ പറഞ്ഞ ചില വാചകങ്ങൾ ശ്രദ്ധയിൽ പെട്ടത് കൊണ്ടുമാണ്. മലയാള സിനിമയിൽ പണവും പ്രശസ്തിയും ഉള്ള ഒരുപാട് നടിമാർ ഉണ്ടെങ്കിലും ഇന്നുവരെ അവരാരും പറയാത്ത കാര്യങ്ങളായിരുന്നു ഇത്.
അവർ പറഞ്ഞത്, ഭാവിയിൽ അവർക്ക് ഒരു സോഷ്യൽ വർക്കർ ആവണമെന്നും ഒരു വൃദ്ധ സദനം നടത്തണമെന്നുമാണ്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന നന്മ നിറഞ്ഞ മനസിന്റെ ഉടമയായ ഷീലുവിനെ മനസിലാക്കാതെയും അറിയാതെയും പോവാൻ പാടില്ല. ഒറ്റ നോട്ടത്തിൽ ഷീലുവിനെ കാണുമ്പോൾ അഹങ്കാരമുള്ള സ്ത്രീയായി അവരെ തോന്നുമെങ്കിലും അങ്ങനെയല്ലെന്ന് നിങ്ങൾക്ക് മനസിലാവും.
സാധാരണയിൽ സാധാരണയായ, സഹജീവികളോട് അനുകമ്പയും കരുണയും ഒക്കെയുള്ള സ്ത്രീയാണെന്ന് ബോധ്യപ്പെടും. കോട്ടയം ജില്ലയിൽ ഭരണങ്ങാനത്ത് കർഷകനായ പിതാവിന്റെയും അധ്യാപികയായ മാതാവിന്റെയും മകളായ ഷീലുവിനെ അധ്യാപക ആക്കുക എന്നതായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. കുവൈറ്റിൽ നഴ്സ് ജോലിയായിരുന്നു ഷീലുവിന്. മനോഹരമായ സംസാരവും കുലീനമായ പെരുമാറ്റവും. ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമേ അവർ പറയാറുള്ളൂ.
മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് ആയിരിക്കെ നടത്തിയ ഒരു പ്രസംഗത്തിൽ പിഴവ് പറ്റുകയും അത് ഷീലു ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ശേഷം മോഹൻലാൽ അത് തിരുത്തി ക്ഷമാപണം നടത്തുകയാണ് ഉണ്ടായത് എന്ന് ഞാൻ കേട്ടിട്ടുണ്ട്. മോഹൻലാൽ തെങ്ങിൽ കിടക്കുന്നത് മാങ്ങ ആണെന്ന് പറഞ്ഞാലും അത് അംഗീകരിക്കുന്ന ആളുകൾക്ക് ഇടയിലാണ് ഷീലു ഈ തിരുത്തൽ നടത്തിയത്.
അമ്മയുടെ പ്രസിഡന്റ് ആവുമെന്ന് കരുതിയവരിൽ ഒരാളായിരുന്നു ഷീലു എബ്രഹാം. ലാലേട്ടനെ കൊണ്ട് തിരുത്തിച്ചവളാണ് ഇവൾ, അതുകൊണ്ട് ഒരിക്കലും ആ സ്ഥാനത്ത് എത്തിക്കാൻ പാടില്ലെന്ന് ചിലർ പറഞ്ഞത് അറിഞ്ഞതോടെയാണ് അവർ പിന്മാറിയത്. അല്ലെങ്കിലും സ്വന്തമായി നിലപാടും ഉറച്ച തീരുമാനങ്ങളും ഉള്ളവർക്ക് അവിടെ തുടരാൻ പ്രയാസമാണല്ലോ..
സത്യസന്ധമായി എല്ലാം തുറന്ന് പറയുന്ന ആളാണ് അവർ. ഇങ്ങനെ പോയാൽ തന്റെ വീട് പോലും വിൽക്കേണ്ടി വരുമെന്ന് ബാഡ് ബോയ്സ് എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം ഷീലു പറഞ്ഞിരുന്നു. ഇത് ഒമർ ലുലുവിനെ ചൊടിപ്പിച്ചിരുന്നു. അനൂപ് മേനോനെയും, ധ്യാൻ ശ്രീനിവാസനെയും ഒക്കെ ആക്ഷേപിച്ചു കൊണ്ടായിരുന്നു ഒമർ ലുലു പ്രതികരിച്ചത്. അനൂപും ധ്യാനും അതിനെ അവജ്ഞയോട് തള്ളിക്കളഞ്ഞു.
അവർക്ക് അഭിനയിക്കാൻ അറിയില്ല, ചിരിച്ചാലും കരഞ്ഞാലും ഒരേഭാവമാണ് എന്നൊക്കെ ചിലർ പറഞ്ഞപ്പോൾ അതിന് മറുപടിയും ഷീലു കൊടുത്തിരുന്നു. തങ്ങൾക്ക് ചെയ്യാൻ സാധിക്കാത്തത് മറ്റൊരാൾ ചെയ്യുമ്പോൾ ഉണ്ടാവുന്ന കുശുമ്പ് ആണെന്ന്. ഇത്തരം കമന്റുകൾ കൊണ്ടോ ആക്ഷേപങ്ങൾ കൊണ്ടോ ഷീലുവിനെ തളർത്താൻ കഴിയില്ല.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications