മക്കളൊക്കെ ഇല്ലേ...എങ്ങനെ വീട്ടില്‍ ചെന്ന് കയറും; സജ്ന-ഫിറോസ് പുറത്താക്കല്‍ ഹൗസില്‍ ചര്‍ച്ചയാകുന്നു
ബിഗ് ബോസ് സീസണ് 3 ആറുപതാമത്തെ ദിവസത്തേക്ക് കടക്കുമ്പോള്‍ നിര്‍ണായകമായ സംഭവ വികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രേക്ഷകര്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി നടന്നത്. സ്ജന്- ഫിറോസ് ദമ്പതികളുടെ അപ്രതീക്ഷിതമായ പുറത്തുപോക്ക് തന്നെയായിരുന്നു അതില്‍ പ്രധാനപ്പെട്ടത്.
കൂടാതെ കഴിഞ്ഞ ദിവസം വിഷു ആഘോഷിക്കുന്ന മനോഹരമായ എപ്പിസോഡും പ്രക്ഷകര്‍ക്ക് സമ്മാനിച്ചു. എന്നാല്‍ ഫിറോസ്- സജ്ന ദമ്പതികളുടെ പുറത്തുപോക്കിനെ കുറിച്ച് ചെറിയ ചര്‍ച്ചകള്‍ ബിഗ് ബോസ് ഹൗസില്‍ ഇപ്പോള്‍ ഉയരുകയാണ്.

ലാലേട്ടന് എത്തി
സാധാരണ വീക്ക് എന്‍ഡ് എപ്പിസോഡിലാണ് മോഹന്‍ലാല്‍ എത്താറുള്ളത്. എന്നാല്‍ ഇക്കഴിഞ്ഞ വാരാന്ത്യങ്ങളില്‍ മോഹന്‍ലാല്‍ എത്തിയിരുന്നില്ല. വിഷു ദിനത്തിലെ പ്രത്യേക എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തും എന്നായിരുന്നു ബിഗ് ബോസ് അറിയിച്ചിരുന്നത്. എന്നാല്‍ അതിനും ഒരു ദിവസം മുന്‍പേ മോഹന്‍ലാല്‍ എത്തുകയായിരുന്നു.

സജ്നയും ഫിറോസും പുറത്തേക്ക്
വളരെ അപ്രതീക്ഷിതമായ ഒറു നടപടിയായിരുന്നു അത്. ഫിറോസിനെയും സജ്നയെയും ഹൗസില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്തത്. മറ്റ് മത്സരാര്‍ത്ഥികളുടെ പരാതി കേട്ടതിന് ശേഷമാണ് മോഹന്‍ലാല്‍ നിര്‍ണായകമായ തീരുമാനം കൈക്കൊണ്ടത്. ബിഗ് ബോസ് ഹൗസില്‍ എത്തിയ ദിവസം മുതല്‍ പ്രശ്നക്കാര്‍ ആണ് ഫിറോസും സജ്നയും.

അധിക്ഷേപങ്ങള്‍
മറ്റ് മത്സരാര്‍ത്ഥികളെ വ്യക്തിപരമായി പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നതായിരുന്നു ഫിറോസിന്റെ രീതി. ഇത്രയധികം നോമിനേഷനുകള്‍ കിട്ടിയിട്ടും തങ്ങള്‍ തുടരുന്നത് പ്രേക്ഷകരുടെ ഏറ്റവും വലിയ പിന്തുണ കൊണ്ടാണെന്ന് കഴിഞ്ഞ ദിവസം സജ്ന പറഞ്ഞിരുന്നു. എന്നാല്‍ അതിനെയെല്ലാം മറികടന്ന് ബിഗ് ബോസ് ഇരുവരെയും പുറത്താക്കുകയായിരുന്നു.

ഡ്രാമയില്ലാത്ത എവിക്ഷന്
പതിവിലും വ്യത്യസ്തമായ ഒരു എവിക്ഷന് എപ്പിസോഡായിരുന്നു അന്ന് നടന്നത്. സജ്നയേയും ഫിറോസിനേയും തന്റെ അടുത്തേക്ക് മോഹന്‍ലാല്‍ വിളിക്കുകയായിരുന്നു. നല്ല പ്ലെയേഴ്സ് ആയി മാറാം എന്ന് പറഞ്ഞ അയച്ചതാണ് നിങ്ങളെ എന്നും പക്ഷേ, നിങ്ങളുടെ ഗതി മാറിപ്പോയെന്നും സജ്നയോടും ഫിറോസിനോടും മോഹന്‍ലാല്‍ പറഞ്ഞു.

മികച്ച മത്സരാര്‍ത്ഥികള്‍
ഈ സീസണിലെ ശക്തരായ മത്സരാര്‍ഥികളായിരുന്നു സജ്ന-ഫിറോസ്. ഇവര്‍ വന്നത് മുതല്‍ ഗംഭീരമായ ഗെയിം ആയിരുന്നു കാഴ്ചവെച്ചത്. എന്നാല്‍ ഫിറോസിന്റെ നാവാണ് ദമ്പതിമാരെ ചതിച്ചത്. ബിഗ്ബോസ് ഹൗസിലെ സ്ത്രീകളും പുരുഷന്മാരും ഒരുപോല ഫിറോസിനെതിരെ രംഗത്ത് എത്തുകയായിരുന്നു.

സായി വിഷ്ണു പറഞ്ഞത്
ഫിറോസിനേയും സജ്നയേയും ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്താക്കുകയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടത് സായി വിഷ്ണുവായിരുന്നു. ഒരു ദിവസം മുമ്പത്തെ എപ്പിസോഡില്‍ ആയിരുന്നു സായി ഈ ആവശ്യം ഉന്നയിച്ചത്. കൂടാതെ മറ്റ് മത്സരാര്ത്ഥിതകള്ക്കും ഇതേ ആവശ്യമുണ്ടായിരുന്നു. ഈ ആവശ്യമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.

വീട്ടിലെ ചര്‍ച്ച ഇങ്ങനെ
എന്നാല്‍ ഇരുവരെയും പുറത്താക്കിയതിന് പിന്നാലെയുള്ള എപ്പിസോഡില്‍ ഫിറോസിനെയും സജ്നയെയും കുറിച്ച് ചില മത്സരാര്‍ത്ഥികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇനി അവര്‍ എങ്ങനെയാണ് പുറത്തേക്ക് ഇറങ്ങി നടക്കുക എന്നായിരുന്നു കിടിലം ഫിറോസും സായി വിഷ്ണുവും തമ്മില്‍ ചര്‍ച്ച ചെയ്തത്.

പുറത്തു എന്തായിരിക്കും അവസ്ഥ
ബിഗ് ഇങ്ങനെയുള്ള കടുത്ത തീരുമാനം എടുക്കണമെങ്കില്‍ പുറത്ത് എന്തായിരിക്കും അവസ്ഥയെന്ന് സായി വിഷ്ണു കിടിലത്തോട് ചോദിക്കുന്നത്. നമ്മള് കരുതുന്നതിന്റെ എല്ലാം ഒരുപാട് മുകളിലായിരിക്കും. സ്ത്രീകള്‍ക്കെതിരെയുള്ള മോശം പരാമര്‍ശമല്ലേ. കോസൊക്കെ പോയി കാണുമെന്നും കിടിലം ഫിറോസ് പറയുന്നു. അടുക്കളയില്‍ വച്ചായിരുന്നു ഇരുവരും ഇക്കാര്യം ചര്‍ച്ച ചെയ്തത്.

എങ്ങനെ വീട്ടില്‍ ചെന്നു കയറും
ഇയാള്‍ ഇനി എങ്ങനെ പുറത്തിറങ്ങി നടക്കുമെന്നും സായ് കിടിലത്തോട് ചോദിക്കുന്നു. തനിക്ക് അറിയില്ല എന്നായിരുന്നു കിടിലത്തിന്റെ മറുപടി. അവന്റെ കാര്യം വിടു. എങ്ങനെ വീട്ടില്‍ ചെന്ന് കയറുമെന്നും മക്കളൊക്കെ ഇല്ലെടാ. ഒരു പരിധി കഴിഞ്ഞാല്‍ എനിക്ക് പേടിയാണ്. മക്കളൊക്കെ കാണും. ഇവിടെ 100 ദിവസം നിന്നിട്ട് വീട്ടിലേക്കല്ലേ പോകാനുള്ളതെന്നും കിടിലം വ്യക്തമാക്കി.

ഇനി 12 മത്സരാര്‍ത്ഥികള്‍
ഇപ്പോള്‍ ബിഗ് ബോസ് ഹൗസില്‍ 12 മത്സരാര്‍ഥികളാണ് ഉള്ളത്. 14 മത്സരാര്ഥികളുമായിട്ടാണ് ഷോ ആരംഭിച്ചത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ 4 പേര് എത്തിയതില്‍ രമ്യാ പണിക്കര്‍ മാത്രമാണ് ഇപ്പോള്‍ ഹൗസിനുള്ളിലുള്ളത്. പുറത്ത് പോയ രമ്യ മറ്റൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ഹൗസിലേക്ക് വീണ്ടും എത്തുകയായിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications