വിവരസാങ്കേതിക വിദ്യാമേഖലയില്‍ കേരളത്തിന്റെ വികസനസ്വപ്നമാണ് കൊച്ചിയിലെ നിര്‍ദ്ദിഷ്ട സ്മാര്‍ട്സിറ്റി പദ്ധതി. എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് നടത്തിയ ഗ്ലോബല്‍ ഇന്വെസ്റ്മെന്റ് മീറ്റിന്റെ ഭാഗമായി ദുബായിലെ ടീകോം കമ്പനി കേരള സര്‍ക്കാറിന് മുന്നില്‍ വെച്ച വളരെ പ്രധാനപ്പെട്ട ഒരു നിക്ഷേപക സംരംഭമാണ് സ്മാര്‍ട്സിറ്റി. അക്കാലം മുതല്‍ തന്നെ ഇത് സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികളിലും മറ്റു വിദഗ്ധര്‍ക്കിടയിലും ഒട്ടേറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വിഷയമായിരുന്നു. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ലോകത്തെ ഒട്ടുമിക്ക പ്രധാന ഐടി കമ്പനികളും കേരളത്തില്‍ ഓഫീസ് തുറക്കും. കാര്യമായ വളര്‍ച്ചയില്ലാത്ത കേരളത്തിന്റെ ഐടി മേഖലയ്ക്ക് ഇതൊരു മുതല്‍ക്കൂട്ടായിരിക്കുമെന്നതില്‍ സംശയമില്ല. വി.എസ്.അച്യുതാനന്ദന് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പദ്ധതി വ്യവസ്ഥകളില്‍ ഒത്തുതീര്‍പ്പിലെത്തുന്നതിന് നീണ്ട ചര്‍ച്ചകളാണ് നടന്നത്. സ്മാര്‍ട് സിറ്റി സംബന്ധിച്ച് വിവിധ സമയങ്ങളില്‍ ദാറ്റ്സ്മലയാളം പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ ശേഖരമാണിത്
സ്മാര്‍ട് സിറ്റി പഴയ വാര്‍ത്തകള്‍