തടി കുറയ്ക്കാൻ വഴികൾ പലതുണ്ട്..; ഈ വിത്തുകൾ കഴിച്ചാൽ മാറ്റം അത്ഭുതപ്പെടുത്തും, ഗുണങ്ങൾ അറിയാം
ഇന്നത്തെ കാലത്ത് നമ്മളിൽ പലരും പ്രധാനമായി അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് അമിതഭാരവും പൊണ്ണത്തടിയും. അത് നമ്മളുടെ മാറിയ ജീവിതശൈലിയുടെ ഭാഗമായി ഉണ്ടായി വന്ന ഒരു മാറ്റം തന്നെയാണ്. ഇന്നത്തെ കാലത്ത് വൈറ്റ് കോളർ ജോലികൾ സുലഭമാവുകയും വ്യായാമം അടക്കമുള്ളവ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരമൊരു മാറ്റം ഉണ്ടായിരിക്കുന്നത്.
നിങ്ങൾ നിങ്ങളുടെ ശരീരത്തിന് നല്ല പരിഗണന കൊടുക്കുന്ന ആളാണെങ്കിൽ ആദ്യം ചെയ്യേണ്ടത് പൊണ്ണത്തടി കുറയ്ക്കാൻ ശ്രമിക്കുകയും നല്ല രീതിയിൽ വ്യായാമം ചെയ്യുകയുമാണ്. ആദ്യമായി ഭക്ഷണ കാര്യത്തിൽ തന്നെയാണ് ശ്രദ്ധ കൊടുക്കേണ്ടത്. കഴിവതും തടി കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം.

അത്തരത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന വിത്തുകൾ ഇന്നത്തെ കാലത്ത് കാര്യമായി പ്രചാരത്തിലുണ്ട്. ചിയ, ഫ്ളാക്സ്, മത്തൻ, സൺഫ്ലവർ, ഫെനൽ തുടങ്ങിയ വിത്തുകൾ ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. ഇവയെല്ലാം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ആരോഗ്യത്തിന് ഗുണകരമാവുകയും ചെയ്യുന്നു.
ചിയ സീഡ്: ശരീരഭാരം കുറയ്ക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിത്തുകളിൽ ഒന്നാണിത്. ഇവയിൽ നാരുകളും ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനും ഉത്തമമാണ്. വെള്ളത്തിൽ കുതിർക്കുമ്പോൾ, ചിയ വിത്തുകൾ അവയുടെ ഭാരത്തേക്കാൾ കൂടുതൽ വെള്ളം ആഗിരണം ചെയ്യുകയും ജെല്ലി പോലുള്ള രൂപത്തിലാവുകയും ചെയ്യും. ഇത് വിശപ്പ് കുറയ്ക്കാൻ നമ്മെ സഹായിക്കും.
മാത്രമല്ല ചിയ വിത്തുകൾ ടൈപ്പ് 2 പ്രമേഹമുള്ളവർക്കും പ്രയോജനകരമാണ്. ഇവ ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താൻ സഹായിക്കും. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹരോഗികൾക്കും ചിയ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.
ഫ്ലാക്സ് സീഡുകൾ: ഫൈബറും ഒമേഗ-3 ഫാറ്റി ആസിഡുകളും ധാരാളമായി അടങ്ങിയിരിക്കുന്ന ഫ്ലാക്സ് സീഡുകൾ ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലെ ലയിക്കുന്ന നാരുകൾ ദഹനം മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം കുറയ്ക്കുകയും ചെയ്യും. ഇത് നിങ്ങളുടെ വിശപ്പ് ശമിപ്പിക്കും.
കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയുടെ സാന്നിധ്യം കാരണം ഫ്ലാകസ് സീഡുകൾ എല്ലുകളുടെ ആരോഗ്യത്തിനും മികച്ചതാണ്. കൂടാതെ, ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകൾ മെറ്റബോളിക് പ്രവർത്തനം മെച്ചപ്പെടുത്തും. ആന്റിഓക്സിഡന്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് തടയുകയും വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
മത്തൻ വിത്തുകൾ: ഇവയിൽ ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനും ധാരാളമുണ്ട്. ഇത് ശരീരത്തിന് നല്ലതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതുമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന മഗ്നീഷ്യം ഇവയിൽ അടങ്ങിയിരിക്കുന്നു.
ഹൃദയാരോഗ്യം, ഊർജ്ജ ഉത്പാദനം, പേശികളുടെ പ്രവർത്തനം എന്നിവയെയും മത്തൻ വിത്തുകളിലെ മഗ്നീഷ്യം പിന്തുണയ്ക്കുന്നു.
സൺഫ്ലവർ സീഡുകളിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ഇ, സെലിനിയം, ഫോളേറ്റ് എന്നിവയും മറ്റ് ധാതുക്കളും കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇവയിലെ ആന്റിഓക്സിഡന്റുകൾ ശരീരകോശങ്ങളെ പ്രമേഹം, ഹൃദയരോഗം, ചിലതരം അർബുദങ്ങൾ പോലുള്ള ദീർഘകാല രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. പ്രോട്ടീൻ, നല്ല മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ എന്നിവ വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും.
പെരുംജീരകം വിത്ത്: ഇന്ത്യൻ വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഇവ (പെരുംജീരകം) ഭക്ഷണം കഴിച്ചതിന് ശേഷം ദഹനസഹായിയായി കഴിക്കാറുണ്ട്. എന്നാൽ ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇതിന് നേരിയ ഡൈയൂററ്റിക് ഗുണങ്ങളുണ്ട്. ഇത് വയറുവീർക്കുന്നതും ശരീരത്തിൽ വെള്ളം കെട്ടിനിൽക്കുന്നതും കുറയ്ക്കാൻ സഹായിക്കും. കൂടാതെ ദഹനം മെച്ചപ്പെടുത്താനും ആസക്തി കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും ഉപകരിക്കും.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications