കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയുടെ ഭീഷണി വെറുതെ; ഗൗരിയമ്മ വന്നില്ല

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഭീഷണിപ്പെടുത്തിയിട്ടും ജെഎസ്എസ് ലീഡര്‍ കെആര്‍ ഗൗരിയമ്മ യുഡിഎഫ് യോഗത്തിന് എത്തിയില്ല.

യുഡിഎഫ് യോഗത്തില്‍ ഗൗരിയമ്മ നേരിട്ട് ഹാജരായില്ലെങ്കില്‍ ജെഎസ്എസിന്റെ മറ്റു പ്രതിനിധികളെ യോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ചെന്നിത്തലയുടെ ഭീഷണി. എന്നാല്‍ ഗൗരിയമ്മ പങ്കെടുത്തില്ലെങ്കിലും ജെഎസ്എസിന്റെ രണ്ട് പ്രതിനിധികള്‍ ചൊവ്വാഴ്ച നടന്ന യോഗത്തില്‍ പങ്കെടുത്തു.

ഇത്തവണത്തേയ്ക്ക് ഇക്കാര്യം പ്രശ്‌നമില്ലെന്നും അടുത്ത മുന്നണി യോഗത്തില്‍ നിര്‍ബന്ധമായും ഗൗരിമ്മയ പങ്കെടുക്കണമെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റു ചര്‍ച്ചകളെല്ലാം അടുത്ത യോഗത്തില്‍ ഗൗരിയമ്മ പങ്കെടുത്തതിന് ശേഷമാകാമെന്നാണ് കോണ്‍ഗ്രസ് നിലപാട്.

അതേസമയം, ജെ എസ് എസ് വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് തയ്യാറായതായി രാജന്‍ ബാബു അറിയിച്ചു. ഇതോടെ കോണ്‍ഗ്രസ് ജെ എസ് എസ് ശീത സമരം അവസാനിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.

അടുത്ത യു ഡി എഫ് യോഗത്തില്‍ ഗൗരിയമ്മ പങ്കെടുത്താല്‍ അന്നുതന്നെ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഗൗരിയമ്മ ഇടതുപാളയത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നതായും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

English summary
The Congress has toughened its stand against JSS leader K R Gowri for not attending the UDF meeting held here on Tuesday. The Congress leadership has made it clear that there will not be any bilateral talks with Gowri until she attends the UDF meeting.The next UDF meeting is scheduled on December 22 and the JSS leaders have been told to urge Gowri to attend the meeting. The Congress has promised to hold bilateral talks on the same day with the JSS if Gowri attends that meeting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X