കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാള്‍മാര്‍ട്ടിന്റെ ഷോപ്പുകള്‍ അനുവദിയ്ക്കില്ല

  • By Ajith Babu
Google Oneindia Malayalam News

Prakash Karat
ദില്ലി: ചില്ലറ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള യു.പി.എ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാള്‍മാര്‍ട്ടിന്റെയോ മറ്റ് വിദേശ കുത്തകകളുടേയോ ഒരു ഷോറൂം പോലും ഇന്ത്യയില്‍ തുറക്കാന്‍ അനുവദിക്കില്ല. തുറക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്നും കാരാട്ട് വ്യക്തമാക്കി. മൂന്ന് ദിവസമായി ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗതീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു കാരാട്ട്.

ചില്ലറ മേഖലയിലെ വിദേശ നിക്ഷേപത്തിനെതിരായ സമരം ദേശീയതലത്തില്‍ പുതിയ മുന്നേറ്റമായി വികസിപ്പിക്കും. ഇതിനായി രാജ്യവ്യാപകമായി വ്യാപാരികളുടെയും ബഹുജനങ്ങളുടെയും കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹ, സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കെതിരെയും അഴിമതിക്കെതിരെയും വരുംദിവസങ്ങളില്‍ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തും.

ബിപിഎല്ലുകാര്‍ക്ക് റേഷന്‍കാര്‍ഡ് ലഭ്യമാക്കാനും ഭക്ഷ്യലഭ്യത ഉറപ്പാക്കാനും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പാര്‍ടി ഘടകങ്ങള്‍ രംഗത്തിറങ്ങും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന നിയമനിര്‍മാണത്തിന് പ്രക്ഷോഭം ശക്തമാക്കും. പാചകവാതക സിലിണ്ടര്‍ പരിമിതപ്പെടുത്തിയതില്‍ പ്രതിഷേധിച്ചും വളം, വൈദ്യുതി വിലവര്‍ധനക്കെതിരെയും രാജ്യവ്യാപക പ്രക്ഷോഭം നടത്തും.

ഭീകര വേട്ടയുടെ പേരില്‍ മുസ്ലിം യുവാക്കളെ പിടികൂടി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം. പിടികൂടിയവരില്‍ പലരെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയക്കുകയാണുണ്ടായത്. അതിനിടെ അവരുടെ വിലപ്പെട്ട വര്‍ഷങ്ങള്‍ ജയിലുകളില്‍ ഹോമിക്കപ്പെട്ടു. അന്വേഷണ ഏജന്‍സികള്‍ മുസ്ലിം യുവാക്കള്‍ക്കെതിരെ മുന്‍വിധിയോടെയാണ് പെരുമാറുന്നത്. ഇത്തരം കേസുകളില്‍ ഇടപെടാനും ന്യൂനപക്ഷത്തിനെതിരായ ജനാധിപത്യ, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ കാമ്പയിന്‍ നടത്താനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും കാരാട്ട് പറഞ്ഞു.

ഡീസല്‍, പാചക വാതക വിലവര്‍ധനയിലൂടെ ജനജീവിതം ദുസ്സഹമാക്കിയ യു.പി.എ സര്‍ക്കാറിന് ഒരു ദിവസം പോലും തുടരാന്‍ അര്‍ഹതയില്ല. ഈ സര്‍ക്കാറിനെ പാര്‍ലമെന്റില്‍ ഒറ്റപ്പെടുത്താന്‍ സി.പി.എം ഫലപ്രദമായ നടപടി സ്വീകരിക്കും. എന്നാല്‍, മമത ബാനര്‍ജിയോ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോ അവിശ്വാസം കൊണ്ടുവന്നാല്‍ പിന്തുണക്കുമോയെന്ന ചോദ്യത്തില്‍ അത് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു മറുപടി.

സാധാരണക്കാരെ കൊള്ളയടിച്ച കോര്‍പറേറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിവിതരുകയാണ് യു.പി.എ സര്‍ക്കാര്‍. റോബര്‍ട്ട് വാധ്രയും മറ്റും നടത്തിയ അഴിമതികള്‍ ഇതിന്റെ ഭാഗമാണ്. വാധ്രയുടെയും കേന്ദ്ര മന്ത്രിമാരുടെയും അഴിമതികള്‍ അന്വേഷിക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു.
ഫെബ്രുവരി 20, 21 തീയതികളില്‍ ട്രേഡ്യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് വിജയിപ്പിക്കാനും പാര്‍ടിഘടകങ്ങളോട് കേന്ദ്രകമ്മിറ്റി ആഹ്വാനംചെയ്തു.

English summary
CPI(M) general secretary Prakash Karat said the government was undertaking measures to appease foreign finance capital and big businesses on the one hand and burden people with price rise and reduced subsidies on the other
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X