സിദ്ദു അധ്യക്ഷ സ്ഥാനത്ത് തുടരും.... മന്ത്രിമാരെ മാറ്റില്ലെന്ന് ചന്നി, ഡിജിപി നിയമനത്തില്‍ വിജയം
ദില്ലി: അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച നവജ്യോത് സിദ്ദു മടങ്ങിവരും. ഒത്തുതീര്‍പ്പ് ഫോര്‍മുല അദ്ദേഹം അംഗീകരിച്ചില്ല. എന്നാല്‍ സുപ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങളില്‍ രണ്ടിലും സിദ്ദുവിന് വിജയം നേടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഡിജിപി നിയമനത്തില്‍ സിദ്ദു വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കും. ഹൈക്കമാന്‍ഡ് മൂന്നാംഗ സമിതിയെ നിയമിച്ചിരിക്കുകയാണ്. ഇവര്‍ നിര്‍ണായക സര്‍ക്കാര്‍ നിയമനങ്ങളും കളങ്കിതരായ ഉദ്യോഗസ്ഥരുടെ നിയമനത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും പരിശോധിക്കും. ഇമൂന്നംഗ സമിതിയില്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി, സിദ്ദു ഹരീഷ് റാവത്ത് എന്നിവരാണ് ഉള്ളത്. കഴിഞ്ഞ സിദ്ദുവുമായി രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ച മുഖ്യമന്ത്രി നടത്തിയിരുന്നു. അതിലാണ് തീരുമാനമുണ്ടായത്.

അതേസമയം കോണ്‍ഗ്രസ് 2017ലെ തിരഞ്ഞെടുപ്പ് വാഗ്ദാനമായി പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാനും ഈ മൂന്നംഗ സമിതി ശ്രമിക്കും. സിദ്ദു വൈകാരികമായി പ്രതികരിച്ചതാണെന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് പറഞ്ഞിരുന്നു. ഈ സമിതിയുടെ പ്രവര്‍ത്തനം കോണ്‍ഗ്രസിന് വളരെ നിര്‍ണായകമാണ്. അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന സൂചന ശക്തമായ സാഹചര്യത്തില്‍ പ്രശ്നങ്ങളുമായി തിരഞ്ഞെടുപ്പിന് ഇറങ്ങിയാല്‍ വന്‍ തിരിച്ചടി കോണ്‍ഗ്രസിനുണ്ടാവും. പഞ്ചാബിലെ വിഷയത്തില്‍ ഇതുവരെ ഹൈക്കമാന്‍ഡ് ഇടപെട്ടിട്ടില്ല.സംസ്ഥാനത്ത് തന്നെ പ്രശ്നം പരിഹരിച്ചാല്‍ മതിയെന്നാണ് നിലപാട്. സിദ്ദു പെട്ടെന്ന് രാജിവെച്ചത് ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചിരുന്നു.
അഡ്വക്കേറ്റ് ജനറല്‍ എപിഎസ് ഡിയോളിനെ മാറ്റുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഒപ്പം പുതിയ പാനല്‍ ഡിജിപി നിയമനത്തിന് വേണ്ട പേരുകള്‍ യുപിഎസ്സിക്ക് അയക്കും. ഇഖ്ബാല്‍ പ്രീത് സിംഗ് സഹോട്ടയെ ഡിജിപിയായി നിയമിക്കാന്‍ അനുവദിക്കില്ല. സഹോട്ടയ്ക്ക് ഇപ്പോള്‍ ഡിജിപിയുടെ അഡീഷണല്‍ ചാര്‍ജുമുണ്ട്. സിദ്ദു ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് സഹോട്ടയെയാണ്. സിദ്ധാര്‍ത്ഥ് ചധോപധ്യായയുടെ പേരാണ് സിദ്ദു നിര്‍ദേശിക്കുന്നത്. ഈ മൂന്നംഗ സമിതി ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും ചേര്‍ന്ന് സര്‍ക്കാര്‍ നിയമനങ്ങളെ കുറിച്ചും നയപരമായ തീരുമാനങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യണമെന്നാണ് ഹൈക്കമാന്‍ഡിന്റെ താല്പര്യം.
അതീവ ഗ്ലാമറസില്‍ ശാലു മേനോന്; ഹോട്ട് ലുക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം
സിദ്ദു കളങ്കിതരായ മന്ത്രിമാരെ മാറ്റണമെന്ന് വാശിപിടിച്ചെങ്കിലും നടന്നിട്ടില്ല. ചരണ്‍ജിത്ത് സിംഗ് ചന്നി മന്ത്രിമാരെ മാറ്റില്ലെന്ന് അറിയിക്കുകയായിരുന്നു. എംഎല്‍എയായ സുര്‍ജിത് ധിമനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് സിദ്ദു ആഗ്രഹിക്കുന്നുണ്ട്. അതേസമയം രാഹുല്‍ ഗാന്ധി ഇതുവരെ സിദ്ദുവിനോട് സംസാരിക്കാന്‍ തയ്യാറായിട്ടില്ല. രാജി നല്കിയ രീതി അംഗീകരിക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം. സമ്മര്‍ദത്തിന് വഴങ്ങില്ല എന്ന് നേരത്തെ തന്നെ ഹൈക്കമാന്‍ഡ് വ്യക്തമാക്കിയതാണ്. ഇതിനിടെ അമരീന്ദര്‍ അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ട്വിറ്റര്‍ ബയോയില്‍ കോണ്‍ഗ്രസ് നേതാവാണെന്നില്ല. പന്ത്രണ്ടോളം എംഎല്‍എമാരും കൂടെയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications