കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീദേവിയെ ചൊല്ലി പുതിയ വിവാദം.... സിനിമാ നടിക്ക് ത്രിവർണ്ണ പതാകയോ

  • By Desk
Google Oneindia Malayalam News

ദുബൈയിൽ വെച്ച് അപ്രതീക്ഷിതമായി മരണമടഞ്ഞ ബോളീവുഡിൻറെ സ്വപ്ന റാണി ശ്രീദേവിക്ക് മറ്റാർക്കും നൽകാത്ത വിടചൊല്ലൽ തന്നെയായിരുന്നു രാജ്യം നൽകിയത്. ശ്രീദേവിക്ക് ഏറ്റവും പ്രിയപ്പെട്ട നിറമായ വെളുത്ത നിറത്തിലുള്ള പൂക്കൾ കൊണ്ട് അലങ്കരിച്ച വാഹനത്തിലായിരുന്നു വിലാപയാത്ര. ചുവന്ന കാഞ്ചീപുരം സാരിയിൽ, നെറ്റിയിൽ ചുവന്ന പൊട്ടും കഴുത്തിൽ ആഭരണങ്ങളും അണിഞ്ഞ്, ത്രിവർണ പതാകയിൽ പൊതിഞ്ഞ് പ്രിയ നായികയ്ക്ക് വിടചൊല്ലാൻ എത്തിയത് ലക്ഷക്കണക്കിന് ആരാധകരായിരുന്നു.ആയിരക്കണക്കിന് ആരാധകരും വൻതാരനിരയും ശ്രീദേവിക്ക് അന്തിമോപചാരം അർപ്പിച്ചു.

അന്ധേരിയിലെ ശ്രീദേവിയുടെ ഫഌറ്റിന് മുന്നിലുള്ള സെലിബ്രേഷൻസ് സ്‌പോർസ് ക്ലബ്ബിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം വിലാപയാത്രയായി ശ്മശാനത്തിലേക്ക് കൊണ്ടുപോയത്.എന്നാൽ ഇതിനിടയിൽ ചർച്ചയായത് ശ്രീദേവിയെ പുതപ്പിച്ച ത്രിവർണ പതാക തന്നെ. എന്തിന് ഒരു സിനിമാ താരത്തിനെ ത്രിവർണ പതാകയിൽ പുതപ്പിച്ചു എന്നായിരുന്നു എല്ലാവരും ഉയർത്തിയ ചോദ്യം. അതിന് കാരണമുണ്ട്.

അന്തിമോപചാരം

അന്തിമോപചാരം

നിലവിലെ അല്ലെങ്കിൽ മുൻ പ്രധാനമമന്ത്രിമാർ, മന്ത്രിമാർ എന്നിവർക്കാണ് സാധാരണ സർക്കാർ ബഹുമതികളോടെ അന്തിമോപചാരം അർപ്പിക്കാറുള്ളത്. അങ്ങനെയാണ് നിയമമെങ്കിലും പിന്നീട് അതിൽ മാറ്റം വരുത്തുകയും സംസ്ഥാന സർക്കാരിന് വിഷയത്തിൽ തിരുമാനമെടുക്കാമെന്ന് സർക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു

സൈനീകർക്ക്

സൈനീകർക്ക്

സൈനീകരാണ് മരണപ്പെടുന്നതെങ്കിൽ അവരുടെ മൃതദേഹം അടക്കം ചെയ്ത പെട്ടിയ്ക്ക് മുകളിൽ ഇന്ത്യയുടെ ത്രിവർണ പതാക വിരിക്കും.

സർക്കാർ ബഹുമതിയോടെ

സർക്കാർ ബഹുമതിയോടെ

സർക്കാർ ബഹുമതിയോടെ ആദ്യം നടത്തിയ അന്തിമോപചാരം രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടേതായിരുന്നു.

സംസ്ഥാന സർക്കാർ

സംസ്ഥാന സർക്കാർ

സംസ്ഥാന ബഹുമതികളോടെ ആർക്കൊക്കെ അന്തിമോപചാരം അർപ്പിക്കാമെന്നത് സംബന്ധിച്ച് വിവേചനാധികാരം ഇപ്പോൾ സംസ്ഥാന സർക്കാരിനുണ്ട്. അതിനാൽ വിവിധ മേഖലകളിലെ പ്രതിഭകൾക്ക് അവരുടെ സംഭാവനകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബഹുമതിയോടെ അന്തിമോപചാരം നൽകാം.

ശ്രീദേവി പദ്മ പുരസ്‌കാര ജേതാവ്

ശ്രീദേവി പദ്മ പുരസ്‌കാര ജേതാവ്

പദ്മ പുരസ്‌ക്കാര ജേതാവായ ശ്രീദേവിക്ക് സംസ്ഥാന സർക്കാരിന്റെ പൂർണ ബഹുമതി നൽകിയാണ് യാത്രയാക്കിയത്. പദ്മ പുരസ്കാരം ലഭിച്ചവർക്ക് ഔദ്യോഗിക ബഹുമതികളോടെയുള്ള അന്തിമോപചാരം നൽകണമെന്നാണ്. മുംബൈ പോലീസ് സംഘമെത്തി ശ്രീദേവിക്ക് നാടിന്റെ ആദരം അർപ്പിച്ചായിരുന്നു യാത്രാമൊഴി.

English summary
There is no international law barring the sale of products including doormats with image of the Indian flag in other countries, but legal action can be launched against e-commerce sites with commercial activities in India for selling such items, the government said on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X