Qatar crisis: ഖത്തറിനെ കുടുക്കാന്‍ ലിബിയ; അടവ് മാറ്റി? സൗദിയേക്കാള്‍ മുമ്പ് പണി തുടങ്ങി

  • Written By:
Subscribe to Oneindia Malayalam

ട്രിപ്പോളി: ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ഖത്തറിന് കൂടുതല്‍ തലവേദന സൃഷ്ടിച്ച് ലിബിയയുടെ വരവ്. ഖത്തറിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ലിബിയ അറിയിച്ചു. രാജ്യത്ത് നടക്കുന്ന മിക്ക ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലും ഖത്തറാണെന്നും ലിബിയ ആരോപിക്കുന്നു.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഖത്തറിനെതിരേ പരാതി സമര്‍പ്പിക്കാനാണ് ലിബിയയുടെ തീരുമാനം. ലിബിയയിലെ സായുധ സംഘങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നത് ഖത്തറാണെന്നും ലിബിയ ആരോപിക്കുന്നു. എന്നാല്‍ ഇതിന് പര്യാപ്തമായ തെളിവൊന്നും അവര്‍ പുറത്തുവിട്ടിട്ടില്ല.

മൊത്തം പ്രശ്‌നക്കാര്‍

മൊത്തം പ്രശ്‌നക്കാര്‍

ബെന്‍ഗാസിയില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് ലിബിയന്‍ ദേശീയ സൈന്യത്തിന്റെ വക്താവ് അഹ്മദ് മിസ്മരി ഖത്തറിനെതിരേ ആഞ്ഞടിച്ചത്. അറബ് ലോകത്ത് മൊത്തം പ്രശ്‌നമുണ്ടാക്കുന്നത് ഖത്തറാണെന്ന് അദ്ദേഹം പറയുന്നു. തൂണീഷ്യ വഴിയാണ് ഖത്തര്‍ ഇടപെടുന്നതെന്നാണ് ആരോപണം.

2012 മുതല്‍

2012 മുതല്‍

ഖത്തര്‍ ഭീകരതയെ പിന്തുണയ്ക്കുന്നുവെന്ന് തങ്ങള്‍ക്ക് നേരത്തെ അറിയാം. 2012 മുതല്‍ തങ്ങള്‍ ഖത്തറുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ട്. സൗദിയും യുഎഇയും തിങ്കളാഴ്ചയാണ് ഖത്തര്‍ ബന്ധം വിച്ഛേദിച്ചതെന്നും മിസ്മരി പറഞ്ഞു.

കേസ് കൊടുക്കും

കേസ് കൊടുക്കും

ഖത്തര്‍ അറബ് ലോകത്ത് മൊത്തം പ്രശ്‌നമുണ്ടാക്കുകയാണ്. ലിബിയയിലും ഖത്തറാണ് പ്രശ്‌നക്കാര്‍. അവരുടെ ഈ നയം ഉടന്‍ അവസാനിപ്പിക്കും. ഖത്തറിനെതിരേ അന്താരാഷ്ട്ര കോടതിയില്‍ കേസ് കൊടുക്കാനാണ് തങ്ങളുടെ തീരുമാനമെന്നും മിസ്മരി പറഞ്ഞു.

 മേജര്‍ ജനറലിന്റെ വധം

മേജര്‍ ജനറലിന്റെ വധം

മേജര്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് യൂനുസിന്റെ കൊലപാതകത്തിന് പിന്നിലും സൈനിക മേധാവി ഖലീഫ ഹഫ്താറിനെ വധിക്കാന്‍ നോക്കിയതിന് പിന്നിലും ഖത്തറാണെന്നും അദ്ദേഹം ആരോപിച്ചു. ഫ്രീ ലിബിയ ആര്‍മിയുടെ മേധാവിയായിരുന്നു യൂനുസ് 2011 ജൂലൈയിലാണ് കൊല്ലപ്പെട്ടത്.

സൗദി അറേബ്യയ്ക്ക് പിന്തുണ

സൗദി അറേബ്യയ്ക്ക് പിന്തുണ

സൗദിയും യുഎഇയും ബഹ്‌റൈനും ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ആ ദിവസം തന്നെ ലിബിയയും സൗദി അറേബ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

മുഅമ്മര്‍ ഖദ്ദാഫിയുടെ നാട്

മുഅമ്മര്‍ ഖദ്ദാഫിയുടെ നാട്

ലിബിയയിലെ മുന്‍ ഭരണാധികാരി മുഅമ്മര്‍ ഖദ്ദാഫി കൊല്ലപ്പെട്ടതിന് ശേഷം ഖത്തര്‍ നിരന്തരം ലിബിയയുടെ കാര്യത്തില്‍ ഇടപെടുന്നുവെന്നാണ് ലിബിയയിലെ സൈനിക ഉദ്യോഗസ്ഥരുടെ ആരോപണം. ഖത്തര്‍ ഭീകരവാദത്തെ കയറ്റി അയക്കുന്നവരാണെന്ന് ലിബിയയിലെ ഇടക്കാല സര്‍ക്കാരിലെ വിദേശകാര്യമന്ത്രി മുഹമ്മദ് അല്‍ദീരി പറയുന്നു.

മുല്ലപ്പൂ വിപ്ലവം

മുല്ലപ്പൂ വിപ്ലവം

2010ല്‍ മുല്ലപ്പൂ വിപ്ലവം അറബ് ലോകത്ത് ആഞ്ഞടിച്ച വേളയിലാണ് തുണീഷ്യയും ഈജിപ്തും കടന്ന് പ്രതിഷേധം ലിബിയയിലുമെത്തിയത്. ഖദ്ദാഫി പ്രതിഷേധക്കാരെ സായുധമായി നേരിട്ടതോടെ ലിബിയ ചോരക്കളമായി. പിന്നീട് മാസങ്ങള്‍ നീണ്ട പോരാട്ടത്തിന് ശേഷം ഖദ്ദാഫിയെ വിമതര്‍ പിടികൂടി വധിക്കുകയായിരുന്നു.

ഖദ്ദാഫിക്കെതിരായ പ്രതിഷേധം

ഖദ്ദാഫിക്കെതിരായ പ്രതിഷേധം

ഖദ്ദാഫിക്കെതിരായ പ്രതിഷേധത്തിന് ഖത്തര്‍ പിന്തുണ നല്‍കുന്നുണ്ടെന്ന് അന്നു തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ലിബിയയിലെ ഇസ്ലാമികര്‍ക്ക് ഖത്തറും തുര്‍ക്കിയും പിന്തുണ നല്‍കുന്നുവെന്ന് നിലവിലെ ഇടക്കാല സര്‍ക്കാരും ആരോപിക്കുന്നു.

ലിബിയ താറുമാറായി

ലിബിയ താറുമാറായി

ഖദ്ദാഫി കൊല്ലപ്പെട്ടതിന് ശേഷം ലിബിയ താറുമാറായിരിക്കുകയാണ്. ആ രാജ്യത്ത് കൃത്യമായ ഭരണസംവിധാനം നിലവിലില്ല. ചെറു സംഘങ്ങള്‍ തോക്കെടുത്ത് നിയമം നടപ്പിലാക്കാന്‍ ഒരുങ്ങിയ കാഴ്ചയാണ് ലിബിയയില്‍. അതുകൊണ്ട് തന്നെ നിലവിലെ ഇടക്കാല സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് കിഴക്കന്‍ ലിബിയ കേന്ദ്രമായാണ്.

ലിബിയക്ക് സാധിക്കുമോ

ലിബിയക്ക് സാധിക്കുമോ

ഖദ്ദാഫി ഭരണം നടത്തിയത് തലസ്ഥാനമായ ട്രിപ്പോളി കേന്ദ്രമായിട്ടായിരുന്നു. എന്നാല്‍ രാജ്യത്തെ രണ്ടാംനഗരമായ ബെന്‍ഗാസി കേന്ദ്രമായിട്ടാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതിന് രാജ്യത്തെ പലസായുധ സംഘങ്ങളും അംഗീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര കോടതിയില്‍ പോകാനുള്ള ലിബിയയുടെ നീക്കത്തിന് എത്രത്തോളം ശക്തിയുണ്ടാകും എന്നത് വ്യക്തമല്ല.

English summary
Libya plans to file a case against Qatar at the International Criminal Court (ICC) for its ‘destructive role’ in the country. Addressing a press conference in Benghazi on Wednesday evening, Ahmad Mesmari, spokesperson for the Libyan National Army, known as Haftar’s forces, said that Qatar destroyed the whole Arab country. He said Libya did not have any dealing with Qatar since 2012 because of its support to the terrorist groups”.
Please Wait while comments are loading...