സൗദി അറേബ്യ തന്നെ നമ്പര്‍ വണ്‍; അമേരിക്കയെ മലര്‍ത്തിയടിച്ചു; പുതിയ കരാര്‍, അരാംകോയിലും നിക്ഷേപം

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: വെല്ലുവിളി ഉയര്‍ത്തിയിരുന്ന അമേരിക്കയെ ഒറ്റയടിക്ക് മലര്‍ത്തിയിട്ട് മേധാവിത്വം പുനസ്ഥാപിച്ചിരിക്കുകയാണ് സൗദി അറേബ്യ. എണ്ണ ഉല്‍പ്പാദനത്തില്‍ സൗദിയെ മറികടന്ന് അമേരിക്ക മുന്നേറുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സൗദിക്ക് ആശ്വാസമാകുന്ന പുതിയ കരാര്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. സൗദി അറേബ്യയുടെയും റഷ്യയുടെയും ഊര്‍ജ വകുപ്പ് മേധാവികള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സുപ്രധാന കരാര്‍ നിലവില്‍ വന്നത്. അമേരിക്കന്‍ മുന്നേറ്റം സൗദിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക നേരത്തെ നിലനിന്നിരുന്നു. ഈ പ്രതിസന്ധി മറികടക്കുകയായിരുന്നു സൗദിയുടെ ലക്ഷ്യം. അതില്‍ ജിസിസിയുടെ മേധാവി വിജയിച്ചിരിക്കുന്നു. വിശദീകരിക്കാം...

മലപ്പുറത്ത് വീട്ടമ്മയെ പീഡിപ്പിച്ചവര്‍ കുടുങ്ങിയത് ഇങ്ങനെ; മോഷ്ടാക്കളുടെ ബൈക്ക്, പിന്നെ മൊബൈലും

പദവികള്‍ ഇങ്ങനെ

പദവികള്‍ ഇങ്ങനെ

ലോകത്ത് ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് റഷ്യ. രണ്ടാംസ്ഥാനം സൗദിക്കായിരുന്നു. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അമേരിക്ക സൗദിയെ മറികടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വന്നിരുന്നു. അമേരിക്കയുടെ മുന്നേറ്റം സൗദിക്ക് കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തലുണ്ടായിരുന്നു.

കരാറുകള്‍ ഒപ്പിട്ടു

കരാറുകള്‍ ഒപ്പിട്ടു

ഈവേളയിലാണ് സൗദി അറേബ്യ റഷ്യയെ കൂട്ടുപിടിച്ച് സുപ്രധാന കരാറുകള്‍ റിയാദില്‍ വച്ച് ഒപ്പുവച്ചിരിക്കുന്നത്. സൗദി സമ്പദ് വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കാനുള്ള കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ശ്രമങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നതാണ് റഷ്യന്‍ കരാര്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഗള്‍ഫില്‍ മേധാവിത്വം സ്ഥാപിക്കാനുള്ള അമേരിക്കന്‍ മോഹത്തിന് തിരിച്ചടിയേറ്റിരിക്കുകയാണിപ്പോള്‍.

അരാംകോയുടെ ഐപിഒ

അരാംകോയുടെ ഐപിഒ

സൗദിയിലെ ഏറ്റവും വലിയ എണ്ണ കമ്പനിയാണ് അരാംകോ. ഈ കമ്പനിയുടെ കുറച്ച് ഓഹരികള്‍ വിപണയില്‍ വയ്ക്കാന്‍ സൗദി തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ വന്‍തുക നിക്ഷേപിക്കുമെന്ന് റഷ്യ ഉറപ്പു നല്‍കി.

വാഗ്ദാനങ്ങള്‍

വാഗ്ദാനങ്ങള്‍

ഇതിന് പകരമായി സൗദി അറേബ്യ റഷ്യയില്‍ കോടികള്‍ മുടക്കിയിലുള്ള നിക്ഷേപം നടത്തും. നേരത്തെ നടത്തിയതിന് പുറമെയാണിത്. നിരവധി റഷ്യന്‍ കമ്പനികളെ അരാംകോയുടെ ഓഹരികള്‍ വാങ്ങാന്‍ സന്നദ്ധമാക്കുമെന്ന് റഷ്യ വാഗ്ദാനം ചെയ്തു.

സൗദി വേഗം കൂട്ടി

സൗദി വേഗം കൂട്ടി

അമേരിക്ക കൂടുതലായി ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സൗദി കളികള്‍ വേഗത്തിലാക്കിയത്. 37 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദനമാണ് അമേരിക്ക ഇപ്പോള്‍ നടത്തുന്നത്.

മന്ത്രിമാരുട പര്യടനങ്ങള്‍

മന്ത്രിമാരുട പര്യടനങ്ങള്‍

ഈ വിവരങ്ങള്‍ വന്നതിന് പിന്നാലെ സൗദിയുടെ ഊര്‍ജമന്ത്രി റഷ്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് റഷ്യന്‍ ഊര്‍ജ മേഖലയിലെ പ്രമുഖര്‍ ഇപ്പോള്‍ റിയാദിലെത്തിയതും പുതിയ ധാരണകള്‍ ഉണ്ടാക്കിയതും.

ചൈനീസ് കമ്പനികളും

ചൈനീസ് കമ്പനികളും

റഷ്യ മാത്രമല്ല സൗദി അരാംകോയുടെ ഐപിഒയില്‍ പങ്കെടുക്കുക. ചൈനീസ് കമ്പനികളെയും പങ്കെടുപ്പിക്കാന്‍ പ്രേരിപ്പിക്കുമെന്ന് റഷ്യന്‍ വെല്‍ത്ത് ഫണ്ടായ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ മേധാവി കിറില്‍ ദിമിത്രീവ് റിയാദില്‍ പറഞ്ഞു. റഷ്യയും ചൈനയും സംയുക്തമായിട്ടായിരിക്കും അരാംകോ ഓഹരികള്‍ വാങ്ങുക.

ആവശ്യക്കാര്‍ ഏറിയാല്‍

ആവശ്യക്കാര്‍ ഏറിയാല്‍

സൗദിയിലെ എന്നല്ല പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ എണ്ണ കമ്പനിയാണ് അരാംകോ. ഈ കമ്പനിയുടെ അഞ്ച് ശതമാനം ഓഹരിയാണ് വിപണിയില്‍ വില്‍കുക. ഇതിന് ആവശ്യക്കാര്‍ ഏറിയാല്‍ സൗദിക്ക് വന്‍ ലാഭമുണ്ടാകും. ഇ്ന്ത്യന്‍ എണ്ണ കമ്പനികള്‍ക്കും ഇതില്‍ നോട്ടമുണ്ട്.

 ചൈന ഒറ്റയ്ക്കും

ചൈന ഒറ്റയ്ക്കും

മുഹമ്മദ് ബിന്‍ സല്‍മാന്റെ നയങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് റഷ്യ ചെയ്യുന്നത്. റഷ്യയും ചൈനയും സംയുക്തമായുള്ള നിക്ഷേപ ഫണ്ടുകള്‍ക്ക് പുറമെ ചൈന ഒറ്റയ്ക്കും അരാംകോയുടെ ഓഹരികള്‍ വാങ്ങാന്‍ നോക്കുന്നുണ്ട്.

കൂടുതല്‍ നിക്ഷേപവും

കൂടുതല്‍ നിക്ഷേപവും

അരാംകോയുടെ ഓഹരികള്‍ വാങ്ങുക മാത്രമല്ല, സൗദിയില്‍ കൂടുതല്‍ നിക്ഷേപം നടത്താനും റഷ്യ-ചൈന സംയുക്ത ഫണ്ടിന് താല്‍പ്പര്യമുണ്ടെന്ന് ദിമിത്രീവ് പറഞ്ഞു. ആയിരത്തിലധികം കോടി ഡോളര്‍ നിക്ഷേപിക്കാമെന്ന് ചൈനീസ് കമ്പനികള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

ഐക്യപ്പെടാന്‍ തീരുമാനം

ഐക്യപ്പെടാന്‍ തീരുമാനം

എണ്ണ വില ആഗോള വിപണയില്‍ കുറഞ്ഞത് സൗദി അറേബ്യക്ക് കനത്ത തിരിച്ചടിയായിരുന്നു. ഉല്‍പ്പാദനം കുറച്ച് വില പിടിച്ചുനിര്‍ത്തണമെന്ന സൗദിയുടെ ആവശ്യത്തോട് ചേര്‍ന്നു നില്‍ക്കാനും റഷ്യ തീരുമാനിച്ചു.

അമേരിക്കക്ക് തിരിച്ചടി

അമേരിക്കക്ക് തിരിച്ചടി

ഈ തീരുമാനം അമേരിക്കക്ക് തിരിച്ചടിയാണ്. പ്രധാന രാജ്യങ്ങള്‍ കൈക്കോര്‍ക്കുമ്പോള്‍ അമേരിക്കക്ക് സ്വന്തം വഴി സ്വീകിരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ല. ഈ വര്‍ഷം കഴിയും വരെ ഉല്‍പ്പാദം കുറയ്ക്കാന്‍ സൗദിയും റഷ്യയും തീരുമാനിച്ചു.

തീരുമാനം ഇങ്ങനെ

തീരുമാനം ഇങ്ങനെ

ഒപെക് രാജ്യങ്ങള്‍ നേരത്തെ ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ 2017 ഡിസംബറില്‍ ഈ കരാറിന്റെ കാലാവധി തീര്‍ന്നു. ഇപ്പോള്‍ സൗദിയും റഷ്യയും 2018ലും സഹകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

സൗദിയുടെ ആവശ്യം

സൗദിയുടെ ആവശ്യം

2018ന് ശേഷവും വന്‍തോതില്‍ ഉല്‍പ്പാദനം ഉണ്ടാകരുതെന്ന് സൗദി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അമേരിക്കയുടെ ഷെല്‍ എണ്ണ കൂടുതലാണ് വിപണിയിലെത്തുന്നതാണ് തിരിച്ചടി. റഷ്യയും സൗദിയും ഒന്നിച്ച സാഹചര്യത്തില്‍ അമേരിക്കയും ഉല്‍പ്പാദനം കുറച്ച് വഴങ്ങേണ്ടി വരും.

റഷ്യയിലെ നിക്ഷേപം

റഷ്യയിലെ നിക്ഷേപം

അരാംകോ റഷ്യയില്‍ വിവിധ എണ്ണ-വാതക പദ്ധതികളില്‍ നിക്ഷേപിക്കാന്‍ തയ്യാറായിട്ടുണ്ട്. റഷ്യയുടെ ആവശ്യം പരിഗണിച്ചാണിത്. സൗദി പബ്ലിക് ഫണ്ടും അരാംകോയും റഷ്യയിലെ നിക്ഷേപത്തിന് ഏകദേശ ധാരണയായിട്ടുണ്ട്.

സിബുര്‍ തയ്യാര്‍

സിബുര്‍ തയ്യാര്‍

റഷ്യയിലെ ഏറ്റവും വലിയ പെട്രോകെമിക്കല്‍ കമ്പനിയാണ് സിബുര്‍. ഈ കമ്പനിക്ക് സൗദിയില്‍ 100 കോടി ഡോളറിന്റെ നിക്ഷേപമാണുള്ളത്. ഇതിന് വേണ്ടി പ്രത്യേക ഫണ്ട് ഇരുരാജ്യങ്ങളും ചേര്‍ന്ന് ഉണ്ടാക്കിയിട്ടുണ്ട്. ഏതായാലും സൗദിയെ പിന്തള്ളി മുന്നേറാനുള്ള അമേരിക്കയുടെ നീക്കത്തിന് കനത്ത തിരിച്ചടിയാണ് പുതിയ ധാരണകള്‍.

English summary
Russia inks huge energy deals with Saudi Arabia, challenging US dominance in Gulf region

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്