കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ വന്‍ മാറ്റം; മുഹമ്മദ് ബിന്‍ സല്‍മാന്‍ പുതിയ പ്രധാനമന്ത്രി, അധികാരം കിരീടവകാശിയിലേക്ക്

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയുടെ ഭരണകാര്യങ്ങളില്‍ വലിയ മാറ്റം വരുത്തി സല്‍മാന്‍ രാജാവ്. പുതിയ പ്രധാനമന്ത്രിയായി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ നിയോഗിച്ചു. ഇതുവരെ രാജാവ് വഹിച്ചിരുന്ന പദവിയാണിത്. ഘട്ടങ്ങളായുള്ള അധികാര കൈമാറ്റത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടി എന്ന് വിലയിരുത്തുന്നു.

37 വയസുള്ള മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദിയുടെ പ്രധാനമന്ത്രിയാകുന്നതോടെ ഭരണകാര്യങ്ങളില്‍ വലിയ മാറ്റം സംഭവിക്കുമെന്നാണ് വിലയിരുത്തുന്നത്. 86കാരനായ സല്‍മാന്‍ രാജാവിന്റെ മകനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. പ്രധാനമന്ത്രിയായി നിയമിച്ചതോടെ സൗദി സര്‍ക്കാരിന്റെ അമരത്ത് ഇതോടെ മുഹമ്മദ് ബിന്‍ സല്‍മാന്‍ എത്തുകയാണ്...

1

നേരത്തെ ഒട്ടേറെ പദവികള്‍ ബിന്‍ സല്‍മാന്‍ വഹിച്ചിരുന്നു. എണ്ണ വകുപ്പ്, പ്രതിരോധം, സാമ്പത്തിക നയം, ആഭ്യന്തര സുരക്ഷ എന്നീ ചുമതലകളെല്ലാം വളരെ ചെറിയ പ്രായത്തില്‍ തന്നെ മുഹമ്മദ് ബിന്‍ സല്‍മാന്‍ വഹിച്ചിരുന്നു. കൂടുതല്‍ അധികാരം ബിന്‍ സല്‍മാന് നല്‍കുകയാണ് രാജാവ് ചെയ്യുന്നതിപ്പോള്‍.

2

എന്താണ് പുതിയ തീരുമാനത്തിന് കാരണം എന്ന് വ്യക്തമല്ല. മന്ത്രിസഭാ യോഗങ്ങള്‍ക്ക് രാജാവ് തന്നെയാകും ഇനിയും അധ്യക്ഷത വഹിക്കുക. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ബിന്‍ സല്‍മാന്‍ അധ്യക്ഷനാകും. ബിന്‍ സല്‍മാന്റെ നിയമത്തിന് പുറമെ മറ്റു വകുപ്പുകളിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

നാളെ മുതല്‍ യുഎഇയില്‍ വന്‍ മാറ്റം; 1000 ദിവസത്തിന് ശേഷം!! മാസ്‌ക് ഒഴിവാക്കിയത് മാത്രമല്ലനാളെ മുതല്‍ യുഎഇയില്‍ വന്‍ മാറ്റം; 1000 ദിവസത്തിന് ശേഷം!! മാസ്‌ക് ഒഴിവാക്കിയത് മാത്രമല്ല

3

സല്‍മാന്‍ രാജാവിന്റെ മറ്റൊരു മകനാണ് ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ഇദ്ദേഹത്തെ സൗദിയുടെ പുതിയ ആഭ്യന്തര മന്ത്രിയായി നിയമിച്ചു. സൗദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ സിഇഒ ആയ യൂസുഫ് അല്‍ ബെന്യാനെ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചിട്ടുണ്ട്. മറ്റു പ്രധാന വകുപ്പുകളിലൊന്നും മാറ്റമില്ല.

4

അതേസമയം, സൗദിയില്‍ ഭരണ പദവികളില്‍ വരുത്തിയ പ്രധാന മാറ്റം മുഹമ്മദ് ബിന്‍ സല്‍മാന്റേതാണ്. അദ്ദേഹം ഘട്ടങ്ങളായി സമ്പൂര്‍ണ അധികാരിയായി മാറുകയാണ്. 2017ലാണ് കിരീടവകാശിയായി നിയമിതനായത്. അതുവരെ അബ്ദുല്ലാ രാജാവിന്റെ മകന്‍ ആയിരുന്നു കിരീടവകാശി.

5

സൗദ് കുടുംബത്തിന്റെ പരമ്പരയില്‍പ്പെട്ട പ്രമുഖര്‍ക്കും അവരുടെ മക്കള്‍ക്കുമെല്ലാം അധികാരത്തില്‍ പങ്കാളിത്തം നല്‍കുന്നതായിരുന്നു നേരത്തെയുള്ള രീതി. എന്നാല്‍ സമീപ കാലത്ത് ഇതില്‍ മാറ്റം വന്നിട്ടുണ്ട്. സല്‍മാന്‍ രാജാവിന്റെ മക്കള്‍ക്ക് മുഖ്യ പരിഗണന ലഭിക്കുന്നു എന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

സംഭാവന നല്‍കുന്നതില്‍ എന്താണ് കുഴപ്പം? കോണ്‍ഗ്രസ് യാത്രയ്ക്ക് ഇ ശ്രീധരന്‍ വക സംഭാവനസംഭാവന നല്‍കുന്നതില്‍ എന്താണ് കുഴപ്പം? കോണ്‍ഗ്രസ് യാത്രയ്ക്ക് ഇ ശ്രീധരന്‍ വക സംഭാവന

6

മന്ത്രിമാരുടെ അജണ്ട നിശ്ചയിക്കുന്നതിനും മന്ത്രിസഭയുടെ ഏകോപനത്തിലുമാണ് പ്രധാനമന്ത്രി പ്രധാനമായും ശ്രദ്ധയൂന്നുക. സര്‍ക്കാരിന്റെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കൂടുതല്‍ അധികാരം ബിന്‍ സല്‍മാന് ലഭിക്കുമെന്ന് ചുരുക്കം. രാജ്യാന്തര വേദികളില്‍ സൗദിയെ പ്രതിനിധീകരിച്ച് ഇനി പങ്കെടുക്കുക മുഹമ്മദ് ബിന്‍ സല്‍മാന്‍ ആയിരിക്കും.

7

ജി-20 രാജ്യങ്ങളുടെ അധ്യക്ഷ പദവി സൗദി അറേബ്യയ്ക്ക് ലഭിച്ച വേളയില്‍ സൗദിയില്‍ ലോകരാജ്യങ്ങളുടെ സമ്മേളനം നടത്തിയിരുന്നു ബിന്‍ സല്‍മാന്‍. അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദി സന്ദര്‍ശിച്ചിരുന്നു. അമേരിക്കയുമായും റഷ്യയുമായും ചൈനയുമായും ഇന്ത്യയുമായും അടുത്ത സൗഹൃദം നിലനിര്‍ത്തിയാണ് ബിന്‍ സല്‍മാന്റെ പ്രയാണം. ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്.

English summary
Saudi Arabia King Salman Appoints Crown Prince Mohammed as New Prime Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X