കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അര്‍ബന്‍നിധി ലിമിറ്റഡ് തട്ടിപ്പ്: രണ്ടാംപ്രതി ആന്റണി റിമാന്‍ഡില്‍

കഴിഞ്ഞ ദിവസമാണ് ആന്റണി കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്

Google Oneindia Malayalam News
policearrest-1674925142.j

കണ്ണൂര്‍: കണ്ണൂര്‍ താവക്കര കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന അര്‍ബന്‍നിധി ലിമിറ്റഡ് തട്ടിപ്പുകേസില്‍ പ്രതിയായ ആന്റണി സണ്ണിയെ കണ്ണൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ആന്റണി കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. അര്‍ബന്‍ നിധിയുടെ സഹോദര സ്ഥാപനമായ എനി ടൈം മ്ണിയുടെ ഡയറക്ടറാണ് ആന്റണി. ഇതുവരെ ഒളിവിലായിരുന്ന ഇയാള്‍ പൊലിസ് തെരച്ചില്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് കീഴടങ്ങുകയായിരുന്നു.

ആന്റണിയുടെ തൃശൂരിലെ വീട്ടില്‍ നേരത്തെ പൊലിസ്പരിശോധന നടത്തിയിരുന്നു. എന്നാല്‍ ആന്റണിയെ പിടികിട്ടാത്തസാഹചര്യത്തില്‍ ബന്ധുക്കള്‍ക്കെതിരെ കേസെടുത്തു പ്രതിപട്ടികയില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഈക്കാര്യം പരിഭ്രാന്തരായ ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കര്‍ണാടകയിലെ ഒരു ഗ്രാമത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന താന്‍ കീഴടങ്ങാന്‍ തീരുമാനിച്ചതെന്ന് ആന്റണി മൊഴിനല്‍കിയിട്ടുണ്ട്. നേരത്തെ ബംഗ്‌ളൂര്‍, ചെന്നൈ എന്നിവടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞതായി ആന്റണി മൊഴി നല്‍കിയിട്ടുണ്ട്. രണ്ടാഴ്ച്ച മുന്‍പ് തലശേരി സെഷന്‍സ് കോടതി ആന്റണിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തളളിയിരുന്നു. ഇതിനിടെ നേരത്തെ അറസ്റ്റിലായ അര്‍ബന്‍ നിധിയുടെ ഡയറക്ടര്‍മാരായ കെ. എം ഗഫൂറിനെയും ഷൗക്കത്തലിയെയും ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കി.

നിക്ഷേപ തട്ടിപ്പുകേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുമായി കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ബിനു മോഹന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗഫൂറിനെയും ഷൗക്കത്തലിയെയും കൂട്ടിയാണ് തെളിവെടുപ്പ് നടത്തിയത്. ശനിയാഴ്ച്ച വൈകുന്നേരത്തോടെ ഇവരെ വീണ്ടും ജയിലില്‍ എത്തിച്ചു. ഗഫൂറും ഷൗക്കത്തലിയും നിക്ഷേപകരുടെ പണമുപയോഗിച്ചു ബന്ധുക്കളുടെ പേരില്‍തൃശൂരിലും മലപ്പുറത്തും സ്വത്തുക്കള്‍ വാങ്ങികൂട്ടിയതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ ബന്ധുക്കളുടെ സ്വത്തുവിവരങ്ങളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചുവരികയാണ്. കേസിലെ മൂന്നാംപ്രതി ഷൗക്കത്തലിയുടെ മലപ്പുറത്തുളള വീട്ടിലും തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. ഇരുവര്‍ക്കും വീടിനു പുറമേ ജില്ലയുടെ വിവിധസ്ഥലങ്ങളില്‍ സ്ഥലങ്ങളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവയൊക്കെ ജപതി നടപടികള്‍ മുന്‍കൂട്ടികണ്ടുകൊണ്ടു ബന്ധുക്കളുടെ പേരിലേക്ക് മാറ്റിയതായാണ് അന്വേഷണ സംഘം പറയുന്നത്.

English summary
Urban treasure fraud case;second defendant, Anthony, is on remand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X